സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി: യതീഷ് ചന്ദ്ര കണ്ണൂർ എസ്.പി സ്ഥാനത്തു നിന്നും മാറി; സുധേഷ് കുമാർ വിജിലൻസ് ഡയറക്ടർ

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി. വനിതാ ഡി.ജി.പി ശ്രീലേഖയും, പത്തനംതിട്ട എസ്.പി കെ.ജി സൈമണും വിരമിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസിൽ വൻ അഴിച്ചു പണി ഉണ്ടായിരിക്കുന്നത്. സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ബി സന്ധ്യ ഫയർഫോഴ്‌സ് മേധാവിയാകും. വിജയ് സാക്കറേയ്ക്കും എഡിജിപി റാങ്ക് നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമനം നൽകി. എഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിക്കും. ഷെയ്ക്ക് ദർവേഷ് സഹേബ് കേരള […]