രാജീവ് ഗാന്ധി കോംപ്ലക്സിൽ എസ് സി എസ് ടി വിഭാഗത്തിൻ്റെ മുറികൾ ജോസ്കോ ജൂവലറി അനധികൃതമായി കൈവശം വെച്ചിരിക്കുന്നു; പരാതി നല്കിയിട്ടും നടപടി എടുക്കാതെ നഗരസഭ; യുവാവ് ഹൈക്കോടതിയിലേക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം:  നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ജോസ്‌കോയുടെ കൊള്ളയ്ക്ക് അറുതി വരുന്നു. രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നിയമപ്രകാരം എസ് സി എസ് ടി വിഭാഗത്തിന് അവകാശപ്പെട്ട  മുറികൾ  തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട് യുവാവ് രംഗത്ത് എത്തിയതോടെയാണ്  വീണ്ടും ലേലം നടത്തേണ്ടി വരുമെന്ന് ഉറപ്പായത്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതിയുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിലെ എസ്.സി എസ്.ടി വിഭാഗത്തിന് അവകാശപ്പെട്ട മുറികൾ തങ്ങളുടെ സമുദായ അംഗങ്ങൾക്ക് നല്കണമെന്നും ഉടൻ ലേലം നടത്തണമെന്നും ആവശ്യപ്പെട്ട് മുണ്ടക്കയം സ്വദേശി ബിജു നഗരസഭ […]

നെയ്യാർ സഫാരി പാർക്കിൽ കൂട്ടിൽ നിന്നും ചാടിപ്പോയ കടുവ പാർക്കിൽ തന്നെയുണ്ടെന്ന് അധികൃതർ ; ഉടൻ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം : നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും കൂട് തകർത്ത് ചാടിപ്പോയ കടുവയെ രാവിലെ സഫാരി പാര്‍ക്കില്‍ കണ്ടെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കടുവയുള്ള സ്ഥലം അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയെ ഉടന്‍ മയക്കുവെടി വച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കടുവയെ മയക്കുവെടി വയ്ക്കുന്നതിനായി വയനാട്ടില്‍ നിന്ന് മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ നെയ്യാര്‍ ഡാമിലെത്തിട്ടുണ്ട്‌. എന്നാൽ കടുവയുടെ ആരോഗ്യ സ്ഥിതി കൂടെ കണക്കിലെടുത്തായിരിക്കും മയക്കുവെടി വയ്ക്കുക. അതേസമയം കടുവ അധികൃതരുടെ നിരീക്ഷണ പരിധിയിലാണെന്നും അതുകൊണ്ട് തന്നെ ജനങ്ങള്‍ ആശങ്ക പെടേണ്ടെതില്ലെന്നും […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ ഇടതുമുന്നണിയെ നയിക്കും ; സ്വര്‍ണക്കടത്ത്‌ കേസില്‍ ആരോപണം നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വര്‍ണക്കടത്ത്‌ കേസില്‍ സംസ്ഥാന സര്‍ക്കാർ വിവാദങ്ങളിൽപ്പെട്ടിരിക്കുന്നതിന് പിന്നാലെ സർക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി (സി.സി) യോഗം.നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ പാര്‍ട്ടിയേയും ഇടതുമുന്നണിയേയും നയിക്കുമെന്നും നേതൃമാറ്റം എതിരാളികളുടെ ദിവാസ്വപ്നം മാത്രമായിരിക്കുമെന്നും കേന്ദ്രനേതൃത്വം വ്യക്‌തമാക്കി. സ്വർണ്ണക്കടത്ത് കേസിലും ലഹരിമരുന്ന് കേസിലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്‌ഥാനസര്‍ക്കാരിനെ വേട്ടയാടാനുള്ള ശ്രമങ്ങളെ ശക്‌തമായി ചെറുക്കുമെന്നും സി.സി. ഏകകണ്‌ഠമായി പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. മകന്റെ പേരില്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളിക്കളയുകയായിരുന്നു.കോടിയേരി ബാലകൃഷ്ണനെതിരെ […]

ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു : ശോഭാ സുരേന്ദ്രന്‍ രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുമെന്ന് അഭ്യൂഹം ; തൽക്കാലം  കാത്തിരിക്കാൻ ശോഭാ സുരേന്ദ്രനോട് മുതിർന്ന നേതാക്കളുടെ ഉപദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം:  ബി. ജെ. പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക് അടുക്കുന്നതോടെ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയാണ്  ശോഭാ സുരേന്ദ്രന്‍ രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുമെന്നത്. എന്നാല്‍ തന്റെ പരാതികളില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എടുക്കുന്നത് വരെ   കാത്തിരിക്കാനാണ് ശോഭ സുരേന്ദ്രന്റെ തീരുമാനം. അതേസമയം സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തകള്ളും  ശോഭ സുരേന്ദ്രൻ  നിഷേധിക്കുന്നുണ്ട്.  ഇതിനു പുറമെ ബി. ജെ. പി വിട്ട് കോണ്‍ഗ്രസില്‍ പോകുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിനൊക്കെ തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ തല്‍ക്കാലം കാത്തിരിക്കാനാണ്  […]

ടി. ജെ ജോസഫ് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം : പെരുവന്താനം സെന്റ് ജോസഫ് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും മുൻ അദ്ധ്യാപകനുമായ ടി ജെ ജോസഫ്(കുട്ടിയച്ചൻ സാർ),തെക്കേടത്ത്,പെരുവന്താനം നിര്യാതനായി. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും മരണാനന്തര ചടങ്ങുകൾ. സംസ്‌കാരം സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.  

അഞ്ചു വർഷം പ്രണയം നടിച്ചു പീഡിപ്പിച്ചു: 65 ലക്ഷം രൂപ പല കാലഘട്ടങ്ങളിലായി തട്ടിയെടുത്തു; പണം തിരികെ ചോദിച്ചപ്പോൾ നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നും ഭീഷണി: ചങ്ങനാശേരിയിൽ കോളേജ് അദ്ധ്യാപകനെതിരെ പരാതിയുമായി പെൺകുട്ടി

തേർഡ് ഐ ക്രൈം ചങ്ങനാശേരി: ഇയാളൊക്കെ ശരിക്കും അദ്ധ്യാപകനാണോ..? പ്രണയം നടിച്ച് അഞ്ചു വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഇവരിൽ നിന്നും 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തു ഉപേക്ഷിക്കാൻ ശ്രമിച്ച കോളേജ് അധ്യാപകനെതിരെ പരാതി. ഉന്നത സ്വാധീനമുള്ള അദ്ധ്യാപകൻ കേസ് ഒതുക്കാൻ ശ്രമിക്കുന്നത് അടക്കമുള്ള വിവരങ്ങൾ ചേർത്താണ് യുവതി പരാതി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിച്ച ശേഷം നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും, പീഡന ശേഷം പണം തട്ടിയെന്നുമാണ് ആരോപണം. ചങ്ങനാശ്ശേരിയിൽ ആണ് സംഭവം. 65 ലക്ഷം രൂപയാണ് അധ്യാപകൻ തട്ടിയെടുത്തതെന്നും […]

ശാലീന സുന്ദരിയായ അനു സിതാര അതീവ ഗ്ലാമറസായി ..! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; തലവെട്ടിക്കയറ്റിയ ചിത്രത്തിനെതിരെ പരാതി; ചിത്രം ഷെയർചെയ്തവരെല്ലാം കുടുങ്ങും

തേർഡ് ഐ സിനിമ കൊച്ചി: ശാലീന സുന്ദരിയായ അനുസിതാര അതീവ ഗ്ലാമറസായി. കഴിഞ്ഞ രണ്ടു ദിവസത്തിലേറെയായി സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി ഓടുന്ന ചിത്രമാണ് ഇത്. എന്നും, മലയാളികളുടെ നാടൻ പെണ്ണായി നിറഞ്ഞു നിന്നിരുന്ന അനുസിതാരയുടെ മറ്റൊരു മുഖം എന്ന പേരിലാണ് ചിത്രം പ്രചരിച്ചിരുന്നത്. ആദ്യം ടെലഗ്രാം ഗ്രൂപ്പുകളിലാണ് ഈ ചിത്രം എത്തിയത്. പിന്നീട്, ഫെയ്‌സ്ബുക്കിൽ അനുസിതാരയുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകളിലും ഇത് വന്നു. ഇവിടെ നിന്നും സ്ത്രീകൾക്കെതിരെ ലൈംഗിക ചുവയുള്ള ചിത്രങ്ങൾ ഇട്ട് ചാറ്റ് ചെയ്യുന്ന മറ്റൊരു ഫെയ്‌സ്ബുക്ക് പേജിലാണ് ഈ പോസ്റ്റ് […]

രാത്രിയിൽ വൺവേ വേണ്ടേ..! അപകടങ്ങൾ തുടർക്കഥയായിട്ടും കോട്ടയം നഗരത്തിൽ രാത്രി വൺവേ ബാധകമല്ല; ബംഗാൾ സ്വദേശിയുടെ ജീവനെടുത്തതും രാത്രി വൺവേ വേണ്ടെന്ന ചിന്ത

തേർഡ് ഐ ബ്യൂറോ കോട്ടയം: വൺവേകൾക്കൊണ്ടു നിറഞ്ഞ ഒരു നഗരമാണ് കോട്ടയം. കോഴിച്ചന്ത റോഡിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള തിരുനക്കര മൈതാനത്തേയ്ക്ക് എത്തണമെങ്കിൽ നേരായ മാർഗത്തിൽ പോയാൽ നഗരത്തിന് ഒരു വലത്തു വയ്‌ക്കേണ്ടി വരും. ടിബി ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫിസ് ജംഗ്ഷൻ വരെയും, ആകാശപ്പാത മുതൽ ടി.ബി ജംഗ്ഷൻ വരെയും ഇരട്ട വൺവേകളാണ്. രണ്ടു വരിയ്ക്കു കൂടി യാത്ര ചെയ്യാമെങ്കിലും ശാസ്ത്രി റോഡും ഫലത്തിൽ വൺവേയാണ്. സെൻട്രൽ ജംഗ്ഷൻ മുതൽ മലയാള മനോരമ ജംഗ്ഷൻ വരെ വൺവേയാണെന്നാണ് വയ്പ്പ്. എന്നാൽ, […]