അഞ്ചു വർഷം പ്രണയം നടിച്ചു പീഡിപ്പിച്ചു: 65 ലക്ഷം രൂപ പല കാലഘട്ടങ്ങളിലായി തട്ടിയെടുത്തു; പണം തിരികെ ചോദിച്ചപ്പോൾ നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നും ഭീഷണി: ചങ്ങനാശേരിയിൽ കോളേജ് അദ്ധ്യാപകനെതിരെ പരാതിയുമായി പെൺകുട്ടി

അഞ്ചു വർഷം പ്രണയം നടിച്ചു പീഡിപ്പിച്ചു: 65 ലക്ഷം രൂപ പല കാലഘട്ടങ്ങളിലായി തട്ടിയെടുത്തു; പണം തിരികെ ചോദിച്ചപ്പോൾ നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നും ഭീഷണി: ചങ്ങനാശേരിയിൽ കോളേജ് അദ്ധ്യാപകനെതിരെ പരാതിയുമായി പെൺകുട്ടി

തേർഡ് ഐ ക്രൈം

ചങ്ങനാശേരി: ഇയാളൊക്കെ ശരിക്കും അദ്ധ്യാപകനാണോ..? പ്രണയം നടിച്ച് അഞ്ചു വർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഇവരിൽ നിന്നും 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തു ഉപേക്ഷിക്കാൻ ശ്രമിച്ച കോളേജ് അധ്യാപകനെതിരെ പരാതി. ഉന്നത സ്വാധീനമുള്ള അദ്ധ്യാപകൻ കേസ് ഒതുക്കാൻ ശ്രമിക്കുന്നത് അടക്കമുള്ള വിവരങ്ങൾ ചേർത്താണ് യുവതി പരാതി നൽകിയിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിച്ച ശേഷം നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും, പീഡന ശേഷം പണം തട്ടിയെന്നുമാണ് ആരോപണം. ചങ്ങനാശ്ശേരിയിൽ ആണ് സംഭവം. 65 ലക്ഷം രൂപയാണ് അധ്യാപകൻ തട്ടിയെടുത്തതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 മുതൽ 2020 വരെ അഞ്ചു വർഷക്കാലം ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് യുവതി ചങ്ങനാശ്ശേരി പൊലീസിന് പരാതി നൽകിയത്. ചങ്ങനാശ്ശേരിയിലെ എയ്ഡഡ് കോളജ് അധ്യാപകനായ എറണാകുളം കിഴക്കമ്പലം സ്വദേശിയായ അൻപത്തിമൂന്നുകാരന് എതിരെയാണ് പരാതി. ബലം പ്രയോഗിച്ച് ലൈംഗിക പീഡനം നടത്തിയ ശേഷം, നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പലയിടത്തായി എത്തിച്ച് പീഡനം തുടർന്നു. 65 ലക്ഷം രൂപ അധ്യാപകൻ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു

പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നില്ലെന്ന് യുവതി ആരോപിച്ചു. ഉന്നത ബന്ധങ്ങൾ ഉള്ള അധ്യാപകൻ പൊലീസിനെ സ്വാധീനിക്കുന്നതായി സംശയിക്കുന്നതായും പരാതിക്കാരി പറഞ്ഞു.