നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ ഇടതുമുന്നണിയെ നയിക്കും ; സ്വര്‍ണക്കടത്ത്‌ കേസില്‍ ആരോപണം നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ ഇടതുമുന്നണിയെ നയിക്കും ; സ്വര്‍ണക്കടത്ത്‌ കേസില്‍ ആരോപണം നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വര്‍ണക്കടത്ത്‌ കേസില്‍ സംസ്ഥാന സര്‍ക്കാർ വിവാദങ്ങളിൽപ്പെട്ടിരിക്കുന്നതിന് പിന്നാലെ സർക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി (സി.സി) യോഗം.നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ പാര്‍ട്ടിയേയും ഇടതുമുന്നണിയേയും നയിക്കുമെന്നും നേതൃമാറ്റം എതിരാളികളുടെ ദിവാസ്വപ്നം മാത്രമായിരിക്കുമെന്നും കേന്ദ്രനേതൃത്വം വ്യക്‌തമാക്കി.

സ്വർണ്ണക്കടത്ത് കേസിലും ലഹരിമരുന്ന് കേസിലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്‌ഥാനസര്‍ക്കാരിനെ വേട്ടയാടാനുള്ള ശ്രമങ്ങളെ ശക്‌തമായി ചെറുക്കുമെന്നും സി.സി. ഏകകണ്‌ഠമായി പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകന്റെ പേരില്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളിക്കളയുകയായിരുന്നു.കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന പ്രചാരണങ്ങൾ സി.സി. ചര്‍ച്ചയ്‌ക്കെടുത്തതേയില്ല.

അതേസമയം കേരളത്തില്‍ സി.ബി.ഐക്കു പ്രവര്‍ത്താനാനുമതി റദ്ദാക്കുന്ന കാര്യത്തില്‍ നിയമവശം പരിശോധിച്ച്‌ സര്‍ക്കാരിനു തീരുമാനമെടുക്കാം.എന്നാൽ പിണറായിക്കും കോടിയേരിക്കുമെതിരായ ആരോപണങ്ങള്‍ ചില നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

എന്നാല്‍, ഇവർക്കെതിരെ ആരും വിമര്‍ശനമുന്നയിച്ചില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്‌ഥാനസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ചെറുത്തേതീരൂവെന്ന്‌ പി.ബി. അംഗം കൂടിയായ എസ്‌. രാമചന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടു. ഇതിനോടു സി.സി. പൂര്‍ണമായി യോജിക്കുകയും ചെയ്തു.

ബി.ജെ.പി. നേതാക്കളുടെ ഉത്തരവുപ്രകാരമാണു കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്‌ട്രീയ എതിരാളികളെ ഒതുക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാ3െണന്നും എളമരം കരീം പറഞ്ഞു. തുടര്‍ന്ന്‌, സി. സി സംസ്‌ഥാനസര്‍ക്കാരിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ച്‌ പ്രമേയം അവതരിപ്പിച്ചു.