രാജീവ് ഗാന്ധി കോംപ്ലക്സിൽ എസ് സി എസ് ടി വിഭാഗത്തിൻ്റെ മുറികൾ ജോസ്കോ ജൂവലറി അനധികൃതമായി കൈവശം വെച്ചിരിക്കുന്നു; പരാതി നല്കിയിട്ടും നടപടി എടുക്കാതെ നഗരസഭ; യുവാവ് ഹൈക്കോടതിയിലേക്ക്

രാജീവ് ഗാന്ധി കോംപ്ലക്സിൽ എസ് സി എസ് ടി വിഭാഗത്തിൻ്റെ മുറികൾ ജോസ്കോ ജൂവലറി അനധികൃതമായി കൈവശം വെച്ചിരിക്കുന്നു; പരാതി നല്കിയിട്ടും നടപടി എടുക്കാതെ നഗരസഭ; യുവാവ് ഹൈക്കോടതിയിലേക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം:  നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ജോസ്‌കോയുടെ കൊള്ളയ്ക്ക് അറുതി വരുന്നു. രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നിയമപ്രകാരം എസ് സി എസ് ടി വിഭാഗത്തിന് അവകാശപ്പെട്ട  മുറികൾ  തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട് യുവാവ് രംഗത്ത് എത്തിയതോടെയാണ്  വീണ്ടും ലേലം നടത്തേണ്ടി വരുമെന്ന് ഉറപ്പായത്.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതിയുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിലെ എസ്.സി എസ്.ടി വിഭാഗത്തിന് അവകാശപ്പെട്ട മുറികൾ തങ്ങളുടെ സമുദായ അംഗങ്ങൾക്ക് നല്കണമെന്നും ഉടൻ ലേലം നടത്തണമെന്നും ആവശ്യപ്പെട്ട് മുണ്ടക്കയം സ്വദേശി ബിജു നഗരസഭ സെക്രട്ടറിയ്ക്കു കത്തു നൽകിയിരുന്നു.എന്നാൽ തുടർ നടപടികൾ ഉണ്ടാകാത്തതിനാൽ എസ് സി എസ് ടി വിഭാഗക്കാരനായ യുവാവ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിലവിൽ ജോസ്കോ ജുവലറി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന മുറികൾ പുനർലേലം ചെയ്യണമെന്നാണ് ഇദ്ദേഹത്തിൻ്റെ ആവശ്യം ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പതിനഞ്ച് വർഷത്തിലേറെയായി ജോസ്‌കോ ജുവലറി മാത്രമാണ് പ്രവർത്തിക്കുന്നത്.  സംവരണത്തിന്റെ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് മുറികൾ ജോസ്‌കോ ജുവലറി ഗ്രൂപ്പിനു നഗരസഭ കൈമാറിയത്. ഈ സാഹചര്യത്തിലാണ് മുണ്ടക്കയം സ്വദേശി നഗരസഭ സെക്രട്ടറിയ്ക്കു  കത്തു നൽകിയിരുന്നത്.

എസ്.എസി എസ്.ടി വിഭാഗത്തിൽപ്പെട്ടയാളാണ് താൻ എന്നും, തനിക്ക്  രാജീവ് ഗാന്ധി കോംപ്ലക്‌സിൽ വ്യാപാരം നടത്തുന്നിനു ആഗ്രഹമുണ്ടെന്നും അദ്ദേഹം തന്റെ കത്തിൽ പറയുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് ലേലം ചെയ്തു എസ് സി എസ് ടി വിഭാഗത്തിന് അർഹതപ്പെട്ട മുറികൾ  സമുദായ അംഗങ്ങൾക്ക് തന്നെ നൽകണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. പരാതി നല്കിയിട്ടും നഗരസഭ ഉചിതമായ നടപടി സ്വികരിക്കാത്തതിനാലാണ് സെക്രട്ടറിയേയും, മുറികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ജോസ്കോ ഉടമ ജോസിനേയും എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ കേസ് നല്കുന്നതെന്നും ബിജു തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.