ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു : ശോഭാ സുരേന്ദ്രന്‍ രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുമെന്ന് അഭ്യൂഹം ; തൽക്കാലം  കാത്തിരിക്കാൻ ശോഭാ സുരേന്ദ്രനോട് മുതിർന്ന നേതാക്കളുടെ ഉപദേശം

ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു : ശോഭാ സുരേന്ദ്രന്‍ രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുമെന്ന് അഭ്യൂഹം ; തൽക്കാലം  കാത്തിരിക്കാൻ ശോഭാ സുരേന്ദ്രനോട് മുതിർന്ന നേതാക്കളുടെ ഉപദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:  ബി. ജെ. പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക് അടുക്കുന്നതോടെ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയാണ്  ശോഭാ സുരേന്ദ്രന്‍ രാജിവെച്ച്‌ സിപിഎമ്മില്‍ ചേരുമെന്നത്. എന്നാല്‍ തന്റെ പരാതികളില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എടുക്കുന്നത് വരെ   കാത്തിരിക്കാനാണ് ശോഭ സുരേന്ദ്രന്റെ തീരുമാനം.

അതേസമയം സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തകള്ളും  ശോഭ സുരേന്ദ്രൻ  നിഷേധിക്കുന്നുണ്ട്.  ഇതിനു പുറമെ ബി. ജെ. പി വിട്ട് കോണ്‍ഗ്രസില്‍ പോകുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ഇതിനൊക്കെ തയ്യാറെടുക്കുന്നതിനു മുൻപ് തന്നെ തല്‍ക്കാലം കാത്തിരിക്കാനാണ്  മുതിര്‍ന്ന നേതാക്കള്‍ ശോഭയ്ക്കു നല്‍കിയ ഉപദേശം.  അതേസമയം ശോഭ ഉന്നയിച്ചിരിക്കുന്ന  പരാതികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി പുനസംഘടിപ്പിച്ചതിനെ തുടർന്ന് സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ  ശോഭ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു.

ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ കീഴ്‌വഴക്കം ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്ന് കഴിഞ്ഞ ദിവസം ശോഭ കുറ്റപ്പെടുത്തി. തന്റെ അനുവാദമില്ലാതെയുള്ള നടപടിയില്‍ കേന്ദ്രനേതൃത്വത്തെ പരാതി അറിയിച്ചു.

പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍പ്പെട്ട ആളുകളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി മുന്‍ അധ്യക്ഷന്മാരോടൊപ്പം ഇപ്പോഴത്തെ അധ്യക്ഷനും ഇക്കാര്യങ്ങളില്‍ ശ്രദ്ധിച്ച്‌ മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പാലക്കാട് ബിജെപയില്‍നിന്ന് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ രാജിവെച്ചരുന്നു. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന് പാര്‍ട്ടി വിട്ട എല്‍. പ്രകാശിനി പറഞ്ഞു.

അതേസമയം, സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതുവരെ  തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.