ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂരമർദ്ദനം : ക്രൂരമായി മർദ്ദനമേറ്റ് കുട്ടിയ്ക്ക് തലയോട്ടി പൊട്ടി ഗുരുതര പരിക്ക്; പിതൃസഹോദരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: ഉണ്ടപ്ലാവിൽ അഞ്ച് വയസുകാരന് പിതൃസഹോദരന്റെ ക്രൂരമർദനം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പിതൃസഹോദരന്റെ മർദനത്തിൽ കുട്ടിയ്ക്ക് ഗുരുതര പരിക്ക്. തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയത കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. വീണ് പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പൊലീസ് എത്തി ചോദ്യം ചെയ്‌പ്പോഴാണ് മർദന വിവരം പുറത്തുവന്നത്.സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വർഷം തൊടുപുഴ […]

സംസ്ഥാന സർക്കാർ കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഏജന്റായി മാറി ; പാർട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല : വീഡിയോ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം:സംസ്ഥാന സർക്കാർ കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഏജന്റായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം മണ്ഡലത്തിലെ വികസന വിരുദ്ധതക്കെതിരെയും, ലഹരി, സ്വർണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്‌ക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കാണാതായി എന്ന് പറയപ്പെടുന്ന ഐ ഫോൺ എവിടെയുണ്ടെന്ന് തനിക്കറിയാമെന്നും, പ്രതികൾ തനിക്ക് നൽകി എന്ന് പറഞ്ഞ് ആരോപണം ഉന്നയിച്ചതിനെതിരെ കോടതിയിൽ പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ […]

കോവിഡിനെ തടയാൻ വീണ്ടും നിരോധനാജ്ഞ : നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സർക്കാർ: പത്ത് ജില്ലകളിൽ കർശന നിയന്ത്രണം

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ 10 ജില്ലകളിൽ തുടരും. പത്ത് ജില്ലകളിൽ നവംബർ 15 വരെയാണ് നിരോധനാജ്ഞ തുടരുക. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരുന്നതിൽ അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനം എടുക്കാമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.എറണാകുളം, തൃശൂർ, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലായിരിക്കും 15 ദിവസം കൂടി നിരോധനാജ്ഞ തുടരുക. അതേസമയം കോഴിക്കോട് ജില്ലയിൽ ഒരാഴ്ച കൂടി നിരോധനാജ്ഞ തുടരുമെന്നും, പിന്നാലെ വേണ്ട നടപടികൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി […]

രാജീവ്ഗാന്ധി കോംപ്ലക്സിൻ്റെ വാടക നഗരസഭ വർദ്ധിപ്പിക്കാത്തതിൻ്റെ കാരണം തേടി എവിടെയും പോകേണ്ട; രണ്ടു വർഷം കൊണ്ട് ജോസ്‌കോയുടെ കയ്യിൽ നിന്നും സി പി എം കൈപ്പറ്റിയത് 22 ലക്ഷം രൂപ..! രേഖകൾ തേർഡ് ഐ ന്യൂസിന് ; മിണ്ടാതെ ഉരിയാടാതെ ജില്ലയിലെ സി.പി.എം നേതൃത്വം; ജോസ്കോ ഉടമ ജോസിൻ്റെ പേരിലുള്ള വിജിലൻസ് കേസ് വെളിച്ചം കാണാത്തതിൻ്റെ കാരണവും ഇതുതന്നെ

തേർഡ് ഐ ബ്യൂറോ കോട്ടയം: ക്രമവിരുദ്ധമായി നഗരസഭയെപ്പറ്റിച്ച് തട്ടിപ്പിലൂടെ രാജീവ് ഗാന്ധി കോംപ്ലക്‌സ് കൈവശം വച്ചിരിക്കുന്ന ജോസ്‌കോ ജുവലറി ഗ്രൂപ്പ് കഴിഞ്ഞ രണ്ടു വർഷം സി.പി.എമ്മിനു മാത്രം നൽകിയത് 22 ലക്ഷം രൂപ. പാർട്ടിയ്ക്കുള്ള സംഭാവനയായി ജോസ്‌കോ ജുവലറി ഗ്രൂപ്പ് നൽകിയ സംഭാവനയുടെ കണക്കാണ് തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടത്. കോട്ടയം നഗരസഭയിലെ പ്രതിപക്ഷമായ സി.പി.എമ്മിന് തിരഞ്ഞെടുപ്പു സമയത്തു മാത്രം നൽകിയ കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2017 ൽ പത്തു ലക്ഷം രൂപയും, 2019 ൽ 12 ലക്ഷം രൂപയുമാണ് സി.പി.എം […]

കോട്ടയം ജില്ലയിൽ വീണ്ടും നിരോധനാജ്ഞ: കൊവിഡ് നിയന്ത്രണങ്ങൾക്കായുള്ള നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി; പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള ശ്രമമെന്നു പ്രതിപക്ഷം

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി. കൊവിഡ് നിയന്ത്രണാതീതമാകാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ ഇപ്പോൾ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ ജില്ലാ കളക്ടർ എം.അഞ്ജന ഒപ്പു വയ്ക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ അഞ്ചു പേരിൽ കൂടുതൽ അനാവശ്യമായി സംഘം ചേരുന്നതിനു നിയന്ത്രണമുണ്ടാകും. കടകൾക്കു മുന്നിലും, വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കുന്നതിനായി സെക്ടറൽ ഓഫിസർമാർ പരിശോധന നടത്തും. എന്നാൽ, ജില്ലയിൽ നിരോധനാജ്ഞ നീട്ടിയത് രാഷ്ട്രീയ പ്രേരിതമാണ് എന്നു കോൺഗ്രസും […]

പി.ആർ കമലം നിര്യാതയായി

തേർഡ് ഐ ബ്യൂറോ കോട്ടയം : കോൺഗ്രസ് നേതാവ് കോട്ടയം മണിയുടെ ഭാര്യ പി.ആർ കമലം നിര്യാതയായി. മക്കൾ : ശിവാ ബിജു (മൊബൈൽ & റീചാർജിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്,കറുകപ്പള്ളിൽ കുമാരനെല്ലൂർ ) കാർത്തിക കൃഷ്ണമൂർത്തി (മൂലമറ്റം) സംസ്‌കാരം :ഇന്ന് നാലിന്‌ കുമാരനല്ലൂർ വീട്ടുവളപ്പിൽ

അച്ഛന്റെ അറുപതാം പിറന്നാളിന് മകൻ സമ്മാനമായി നൽകിയത് 30 വർഷം മുൻപ് വിൽക്കേണ്ടി വന്ന ബൈക്ക് ; ഓടിച്ച് കൊതി തീരും മുൻപ് വിൽക്കേണ്ടി വന്ന ബൈക്ക് തിരികെ വാങ്ങാൻ നിമിത്തമായത് ഒന്നര വയസിലെ ഒരു ഫോട്ടോ

സ്വന്തം ലേഖകൻ കണ്ണൂർ: അച്ഛന്റെ അറുപതാം പിറന്നാളിൽ യുവാവ് സമ്മാനമായി നൽകിയത് 30 വർഷം മുമ്പ്‌ അദ്ദേഹം ആശിച്ച് വാങ്ങി പിന്നീട് വിൽക്കേണ്ടി വന്ന ബൈക്ക്. കണ്ണപുരം പാലത്തിനു സമീപം താമസിക്കുന്ന അവരക്കൽ മുസ്തഫ ഹാജിക്കാണ് മകൻഴ സഹീദ് ബൈക്ക് സമ്മാനമായി നൽകിയത്. 30 വർഷങ്ങൾക്ക് മുൻപാണ് ആശിച്ച് യമഹ ആർ.എക്‌സ് 100 ബൈക്ക് വാങ്ങുകയും പിന്നീട് സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് വിൽക്കുകയുമായിരുന്നു. ഈ ബൈക്ക് തിരികെ വാങ്ങാൻ നിമിത്തമായത് സഹീദിന്റെ ഒന്നര വയസ്സിൽ എടുത്ത ഒരു പഴയ ഫോട്ടോയും. ഏറെക്കാലത്തെ തിരച്ചിലിനൊടുവിലാണ് യമഹ […]

സ്വർണ വില വീണ്ടും വർദ്ധിച്ചു: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ സ്വർണ വില വീണ്ടും വർദ്ധിച്ചു. സ്വർണ്ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർദ്ധിച്ചത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് 31/10/2020 Todays Gold Rate ഗ്രാമിന് 4710 പവന് 37680

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിയ്‌ക്കെതിരെയും ആരോപണം: രഹസ്യവിചാരണ കേട്ടത് 20 ലേറെ അഭിഭാഷകർ..! ഇനി എങ്ങിനെ ആ യുവതിയ്ക്കു നീതി ലഭിക്കും

തേർഡ് ഐ ബ്യൂറോ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്‌ക്കെതിരെ ഗുരുതരമായ പരാതി. വിചാരണ ഘട്ടത്തിൽ താരങ്ങൾ അടക്കം കൂറുമാറിയിട്ടും നീതി പ്രതീക്ഷിച്ച നടിയ്ക്കു തിരിച്ചടി നൽകിയിരിക്കുകയാണ് ജഡ്ജിയുടെ നിലപാട്. നടിയെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകർ മാനസികമായി പീഡിപ്പിച്ചതായി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചു. ഇത് നിയന്ത്രിക്കാൻ വിചാരണക്കോടതി ഇടപെട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രബർത്തി ജസ്റ്റിസ് വിജി അരുണിന്റെ നേതൃത്വത്തിലുള്ള ബഞ്ചിനോട് പറഞ്ഞു. കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പട്ടെ് നടി നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ നിലപാട് അറിയിച്ചത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. രഹസ്യവിചാരണ […]

കൊച്ചിയിൽ കൊല്ലം സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയത് പൊൻകുന്നം സ്വദേശികൾ: പൊൻകുന്നം സ്വദേശികൾക്കൊപ്പം പ്രതിയായത് യുവതി; കൊല്ലം സ്വദേശിയെ കൊലപ്പെടുത്തിയത് സഹോദരന്റെ സ്വത്ത് തട്ടിയെടുക്കാൻ

തേർഡ് ഐ ബ്യൂറോ കൊച്ചി: കൊച്ചി ഇൻഫോപാർക്കിനു സമീപത്ത് കൊല്ലം സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊൻകുന്നം സ്വദേശികൾ. കൊല്ലപ്പെട്ട ദിവാകരൻ നായരുടെ സഹോദരൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ്് പൊൻകുന്നം സ്വദേശികൾ ഇയാളെ കൊലപ്പെടുത്തിയത്. പൊൻകുന്നം പത്താശ്ശേരി കായപ്പാക്കൻ വീട്ടിൽ അനിൽകുമാർ, പനമറ്റം ചരളയിൽ രാജേഷ്(37), അകലക്കുന്നം കണ്ണമല സഞ്ജയ് (23), കൊല്ലം തൃക്കണ്ണപുരം പാറള വീട്ടിൽ ഷാനിഫ (55) എന്നിവരെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരനുമായുള്ള സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ തന്നെ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്. […]