നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിയ്‌ക്കെതിരെയും ആരോപണം: രഹസ്യവിചാരണ കേട്ടത് 20 ലേറെ അഭിഭാഷകർ..! ഇനി എങ്ങിനെ ആ യുവതിയ്ക്കു നീതി ലഭിക്കും

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിയ്‌ക്കെതിരെയും ആരോപണം: രഹസ്യവിചാരണ കേട്ടത് 20 ലേറെ അഭിഭാഷകർ..! ഇനി എങ്ങിനെ ആ യുവതിയ്ക്കു നീതി ലഭിക്കും

തേർഡ് ഐ ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്‌ക്കെതിരെ ഗുരുതരമായ പരാതി. വിചാരണ ഘട്ടത്തിൽ താരങ്ങൾ അടക്കം കൂറുമാറിയിട്ടും നീതി പ്രതീക്ഷിച്ച നടിയ്ക്കു തിരിച്ചടി നൽകിയിരിക്കുകയാണ് ജഡ്ജിയുടെ നിലപാട്.
നടിയെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകർ മാനസികമായി പീഡിപ്പിച്ചതായി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വാദിച്ചു. ഇത് നിയന്ത്രിക്കാൻ വിചാരണക്കോടതി ഇടപെട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രബർത്തി ജസ്റ്റിസ് വിജി അരുണിന്റെ നേതൃത്വത്തിലുള്ള ബഞ്ചിനോട് പറഞ്ഞു.

കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പട്ടെ് നടി നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ നിലപാട് അറിയിച്ചത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യവിചാരണ എന്ന നിർദേശം ലംഘിച്ചതായും നടിയെ വിസ്തരിച്ചപ്പോൾ കോടതിയിൽ പ്രതിഭാഗത്തിന്റെ 20 അഭിഭാഷകരുണ്ടായിരുന്നതായും സർക്കാർ കോടതിയെ അറിയിച്ചു.

പ്രതികൾ നൽകുന്ന പല രേഖകളുടെയും പകർപ്പുകൾ പ്രോസിക്യൂഷന് നൽകുന്നില്ല. വിചാരണക്കോടതിക്കെതിരായ പരാതി ആ കോടതി പരിഗണിച്ചത് കീഴ്വഴക്ക ലംഘനമാണെന്നും സർക്കാർ പറഞ്ഞു.

വിചാരണക്കോടതിയുടെ നടപടികൾ ശത്രുതാപരവും പക്ഷപാതപരവുമാണെന്നു ആരോപിച്ചാണ് നടി ഹർജി നൽകിയത്. വിസ്താരത്തിന്റെ പേരിൽ കോടതി മുറിയിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നോടു മോശമായി പെരുമാറിയപ്പോൾ കോടതി നിശബ്ദമായിനിന്നെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്ന ആക്ഷേപവും ഹർജിയിലുണ്ട്.

പ്രതിഭാഗം നൽകുന്ന ഹർജികളിൽ പ്രോസിക്യൂഷനെ പോലും അറിയിക്കാതെ പ്രധാനപ്പെട്ട രേഖകളടക്കം കൈമാറിയെന്നും ഹർജിയിൽ പറയുന്നുണ്ട്. വിചാരണ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ വിചാരണക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് നടി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.