അച്ഛന്റെ അറുപതാം പിറന്നാളിന് മകൻ സമ്മാനമായി നൽകിയത് 30 വർഷം മുൻപ് വിൽക്കേണ്ടി വന്ന ബൈക്ക് ; ഓടിച്ച് കൊതി തീരും മുൻപ് വിൽക്കേണ്ടി വന്ന ബൈക്ക് തിരികെ വാങ്ങാൻ നിമിത്തമായത് ഒന്നര വയസിലെ ഒരു ഫോട്ടോ

അച്ഛന്റെ അറുപതാം പിറന്നാളിന് മകൻ സമ്മാനമായി നൽകിയത് 30 വർഷം മുൻപ് വിൽക്കേണ്ടി വന്ന ബൈക്ക് ; ഓടിച്ച് കൊതി തീരും മുൻപ് വിൽക്കേണ്ടി വന്ന ബൈക്ക് തിരികെ വാങ്ങാൻ നിമിത്തമായത് ഒന്നര വയസിലെ ഒരു ഫോട്ടോ

സ്വന്തം ലേഖകൻ

കണ്ണൂർ: അച്ഛന്റെ അറുപതാം പിറന്നാളിൽ യുവാവ് സമ്മാനമായി നൽകിയത് 30 വർഷം മുമ്പ്‌ അദ്ദേഹം ആശിച്ച് വാങ്ങി പിന്നീട് വിൽക്കേണ്ടി വന്ന ബൈക്ക്. കണ്ണപുരം പാലത്തിനു സമീപം താമസിക്കുന്ന അവരക്കൽ മുസ്തഫ ഹാജിക്കാണ് മകൻഴ സഹീദ് ബൈക്ക് സമ്മാനമായി നൽകിയത്.

30 വർഷങ്ങൾക്ക് മുൻപാണ് ആശിച്ച് യമഹ ആർ.എക്‌സ് 100 ബൈക്ക് വാങ്ങുകയും പിന്നീട് സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് വിൽക്കുകയുമായിരുന്നു. ഈ ബൈക്ക് തിരികെ വാങ്ങാൻ നിമിത്തമായത് സഹീദിന്റെ ഒന്നര വയസ്സിൽ എടുത്ത ഒരു പഴയ ഫോട്ടോയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെക്കാലത്തെ തിരച്ചിലിനൊടുവിലാണ് യമഹ ആർ.എക്‌സ്. 100 ബൈക്ക് സഹീദ് കണ്ടെത്തിയത്. കണ്ണൂരിലെ ഷോറൂമിൽനിന്ന് 18,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 50,000 രൂപ നൽകിയാണ് മലപ്പുറം കൊണ്ടോട്ടിയിലെ മുഹമ്മദലി എന്ന ബിസിനസുകാരനിൽനിന്ന് സഹീദ് തിരിച്ചു വാങ്ങിയത്.

ആദ്യം കണ്ണൂരിലും പിന്നീട് കോഴിക്കോട്ടുമെത്തിയ ബൈക്ക് 15 വർഷം മുൻപാണ് മലപ്പുറത്തെത്തിയത്. ഗൾഫിൽ സഹീദിനൊപ്പമുണ്ടായിരുന്ന മലപ്പുറത്തെ സുഹൃത്തുക്കൾ, വാട്‌സാപ്പ് കൂട്ടായ്മകൾ, ആർ.ടി. ഓഫീസുകൾ എന്നിവ വഴിയാണ് ബൈക്കിനായി തിരച്ചിൽ നടത്തിയത്

. ഒടുവിൽ നിലവിലെ ഉടമ വണ്ടി വിൽക്കാൻ തയാറാകാതെ വപ്പോൾ പഴയ ഫൊട്ടൊയുമായി നിരവധി തവണ അഭ്യർഥിച്ചാണ് ബൈക്ക് തിരികെ വാങ്ങിയത്. ‘ബെക്കിനെക്കുറിച്ച് സംസാരിക്കുമ്‌ബോഴൊക്കെ അറിയാം ബാപ്പ അത് ഏറെ ആശിച്ച് സ്വന്തമാക്കിയതാണെന്ന്. ഇഷ്ടപ്പെട്ട ബൈക്ക് ഓടിച്ച് കൊതി തീരുംമുൻപേ വിൽക്കേണ്ടി വന്നതിൽ അദ്ദേഹത്തിന് അതിയായ വിഷമമുണ്ടായിരുന്നുവെന്നും സഹീദ് പറയുന്നു.