റോഡ് മുഴുവൻ കയ്യേറ്റം: വകുപ്പ് സെക്രട്ടറി കത്തയച്ചിട്ടും പൊതുമരാമത്തിനു കുലുക്കമില്ല; എം.സി റോഡടക്കം ജില്ലയിലെ എല്ലാ റോഡുകളും കൈയ്യേറി വഴിയോര കച്ചവടം ; കുലുക്കമില്ലാതെ പൊതുമരാമത്ത് വകുപ്പ്; കയ്യേറ്റം ഒഴിപ്പിക്കാൻ യാതൊരു നടപടികളുമില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: എം.സി റോഡ് അടക്കമുള്ള സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കയ്യേറ്റം ഒഴിപ്പിക്കാൻ നടപടിയെടുക്കണമെന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കത്തിന് ഗൗനിക്കാതെ ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് അധികൃതർ. കഴിഞ്ഞ 14 ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അയച്ച കത്തിനോടാണ് 17 ദിവസം കഴിഞ്ഞിട്ടും പ്രതികരിക്കാതെ ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് ഇരിക്കുന്നത്. കണ്ണിൽക്കണ്ട കച്ചവടക്കാർ റോഡുകൾ മുഴുവൻ കയ്യേറി, ഉപ്പു മുതൽ കർപ്പൂരം വരെ വിൽക്കുമ്പോൾ റോഡുകൾ അപകട കേന്ദ്രങ്ങളായി മാറുകയാണ്. എന്നാൽ, ഇത്തരത്തിൽ ദുരന്തങ്ങളെ കൺമുന്നിൽ കണ്ടിട്ടു പോലും ജില്ലയിലെ […]

കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസ് സ്‌കൂട്ടറിലിടിച്ചു: വൺവേ തെറ്റിച്ചെത്തിയ സ്‌കൂട്ടർ ബസിനടിയിലേയ്ക്കു ഇടിച്ചു കയറി; യാത്രക്കാരിൽ ഒരാൾ മരിച്ചു; ഒരാൾക്കു ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം നടത്തിയത് കോട്ടയത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വീഡിയോ റിപ്പോർട്ട് തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ കോഴിച്ചന്തയ്ക്കു സമീപം ഭീമാ ജുവലറിയ്ക്കു മുന്നിലെ വളവിൽ കെ.എസ്.ആർ.ടി.സി ബസിൽ സ്‌കൂട്ടർ ഇടിച്ചു ഒരാൾ മരിച്ചു. ഒരാൾക്കു ഗുരുതര പരിക്ക്. മരിച്ചത് ബംഗാൾ സ്വദേശിയാണ് എന്നാണ് ലഭിക്കുന്ന വിവരം. കെ.എസ്.ആർ.ടി.സി ബസിനടിയിൽ കുടുങ്ങിക്കിടന്ന സ്‌കൂട്ടറും, യാത്രക്കാരിൽ ഒരാളെയും അഗ്നിരക്ഷാ സേനയും ഇവിടെ ഓടിക്കൂടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് രക്ഷിച്ചത്. അപകടത്തിൽ പരിക്കേറ്റ കൊല്ലാട് സ്വദേശി എബനേസർ ജോസഫിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൽഡിംങ് ജോലികൾ കരാറെടുത്തു ചെയ്യുന്ന ആളാണ് എബസേനർ ജോസഫ് എന്നു […]

എൽഡിഎഫിന്റെ ജനവിരുദ്ധതക്കെതിരെ പൊതുജനം ഉണരണം : നാട്ടകം സുരേഷ്

സ്വന്തം ലേഖകൻ കോട്ടയം: വികസന പദ്ധതികൾക്ക് തടയിടുന്ന എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ, മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കോട്ടയം തിരുനക്കര മൈതാനിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരത്തിനെ കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് അഭിവാദ്യം ചെയ്തു. എല്ലാം ശരിയാകും എന്ന് പറഞ്ഞു അധികാരത്തിലേറിയ എൽഡിഎഫ് പക്ഷപാതപരമായും രാഷ്ട്രീയ പാപ്പരത്തിലൂടെയും കേരള ജനതയെ ആകെ വഞ്ചിക്കുകയാണ്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കരനും, പാർട്ടി സെക്രട്ടറിയുടെ മകനും ഇരുമ്പഴിക്കുള്ളിലായിട്ടും സർക്കാരിനെ ന്യായീകരിക്കുകയാണ് സി.പി.എം. ഐഎസ്ആർഒ മുൻ […]

കോട്ടയം ജില്ലയില്‍ 584 പുതിയ രോഗികൾ: 581 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ പുതിയതായി 584 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 581 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 4790 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 228 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 744 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5479 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 23665 പേര്‍ […]

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് ; 7049 പേർക്കും സമ്പർക്ക രോഗം : കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,999 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി […]

പതിമൂന്നുകാരിയായ മകന്റെ മകളെ ഒരു വർഷത്തോളം പീഡിപ്പിച്ചു: പൂഞ്ഞാർ സ്വദേശിയായ വലിയച്ഛനു 20 വർഷം കഠിന തടവ്; പെൺകുട്ടിയുടെ അച്ഛനും അമ്മയും കൂറുമാറിയിട്ടും പ്രതിയ്ക്കു ശിക്ഷ വിധിച്ച് കോടതി

തേർഡ് ഐ ബ്യൂറോ കോട്ടയം: മകന്റെ പതിമൂന്നുകാരിയായ മകളെ പീഡനത്തിന് ഇരയാക്കിയ കേസിൽ 61 കാരനായ വലിയച്ഛന് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ഈരാറ്റുപേട്ട പൊലീസ് 2018 ൽ രജിസ്റ്റർ ചെയ്ത കേസിൽ പൂഞ്ഞാർ സ്വദേശിയെയാണ് ശിക്ഷിച്ചത്. 2017 മുതൽ ഒരു വർഷത്തോളമായി പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകായിരുന്നു. പെൺകുട്ടിയും, പ്രതിയും ഇയാളുടെ ഭാര്യയും പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. പ്രതിയുടെ ഭാര്യയും, മകനും ജോലിയ്ക്കു പോകുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. എന്നാൽ, ഈ വിവരം […]

കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ; ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ഇവയൊക്കെ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ പാറത്തോട് – 10, എലിക്കുളം-11, പായിപ്പാട്- 8 എന്നീ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ========= 1.കോട്ടയം – 5,9, 51,40,42, 14, 25, 33 2. ചങ്ങനാശേരി – 29, 13,10,8 3. ഈരാറ്റുപേട്ട – 22, 26,1, 21, 23 4. ഏറ്റുമാനൂര്‍ – 3,4,22 […]

പത്ത് വർഷം മുൻപ് ട്രെയിനിങ്ങ് ക്യാമ്പിലെ പൊലീസ്മുറ പേടിച്ച് നാട് വിട്ടയാളെ കണ്ടെത്തി ; യുവാവിനെ കണ്ടെത്തിയത് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ നിന്നും

സ്വന്തം ലേഖകൻ വെള്ളരിക്കുണ്ട്: പൊലീസ് ട്രെയിനിങ്ങ് ക്യാമ്പിലെ പരിശീലന മുറ പേടിച്ച് പത്ത് വർഷങ്ങൾക്ക് മുൻപ് നാടുവിട്ട ട്രെയിനിയെ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പുങ്ങംചാലിലെ പരേതനായ വെള്ളാപ്പള്ളിൽ വി.വി. വർഗീസിെന്റ മകൻ ജോസ് വർഗീസിനെയാണ് (35) പത്തു വർഷത്തിന് ശേഷം കണ്ടെത്തിയത്. കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഹാർബറിലെ ഒരുഹോട്ടലിൽ പൊലീസ് കണ്ടെത്തിയത്. ജോസ് വർഗീസ് ക്യാമ്പിലെ പരിശീലന മുറ പേടിച്ചാണ് നാടുവിട്ടതെന്ന് പോലീസ് പറയുന്നു. 2011 ജൂൺ അഞ്ചു മുതൽ അനുജൻ ജോസ് വർഗീസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് സഹോദരൻ ജോർജ് വർഗീസ് […]

ബി.ജെ.പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക് ; പാർട്ടിയിൽ ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പുതിയ ചേരി : ശോഭാ സുരേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്നും സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം : ബി.ജെ.പിയിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്. പാർട്ടി പുനഃസംഘടനയിൽ നിന്നും തഴയപ്പെട്ട ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടിയിൽ പുതിയ ചേരി രൂപം കൊണ്ടു. പാർട്ടിയിൽ നിന്നും അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ ശോഭ സുരേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റിയത്.ഇതിന് പിന്നാലെ ദേശീയ പുനഃസംഘടനയിലും അർഹമായ സ്ഥാനം ലഭിക്കാതെ വന്നതോടെ ശോഭാ സുരേന്ദ്രൻ പരസ്യമായി പ്രതിഷേധം  പ്രകടിപ്പിക്കുകയായിരുന്നു. പുനഃസംഘടനയിൽ […]

കാമുകൻ പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെൺകുട്ടി മരിച്ചു ; മരണം സംഭവിച്ചത് ചികിത്സയിൽ കഴിയുന്നതിനിടെ

സ്വന്തം ലേഖകൻ ഇടുക്കി: കാമുകൻ പീഡിപ്പിച്ചതിനെ തുടർന്ന് നരിയമ്പാറയിൽ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പതിനേഴുകാരി മരിച്ചു.ജീവനൊടുക്കാൻ സ്വയം തീകൊളുത്തിയ പെൺകുട്ടിയ്ക്ക് ഗുരുതമായി പൊള്ളലേറ്റിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. 23ന് പുലർച്ചെ പെൺകുട്ടി വീട്ടിലെ ശുചിമുറിക്കുള്ളിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.പുലർച്ചെയോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം […]