ബിനീഷിനെയും സി.പി.എമ്മിനെയും സർക്കാരിനെയും വരിഞ്ഞു മുറുക്കി ഇഡി..! ബിനീഷിനെ കാണാൻ എത്തിയ സഹോദരനെ മണിക്കൂറുകളോളം കാവലിരുത്തി പറഞ്ഞയച്ചു; ബിനീഷ് കൊടിയേരി ജയിലിലുള്ളിൽ ഇനി കാലങ്ങളോളം കഴിയേണ്ടി വരുമെന്ന് സൂചന

തേർഡ് ഐ ബ്യൂറോ ബംഗളൂരു: സി.പി.എമ്മിനെയും സംസ്ഥാന സർക്കാരിനെയും പ്രതിസന്ധിയുടെ പടുകുഴിയിൽ തള്ളിയിട്ട, സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരി ഇനി പുറത്തിറങ്ങുന്നത് വൈകിയേക്കും. മയക്കുമരുന്നു, ലഹരിമരുന്നും കള്ളപ്പണവും അടക്കമുള്ള നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ഇപ്പോൾ ബിനീഷ് കൊടിയേരി. ഇതിനിടെ, അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ സഹോദരൻ ബിനോയ് കോടിയേരിക്ക് ഇഡി അനുമതി നിഷേധിച്ചു. അഭിഭാഷകനൊപ്പം ബെംഗളൂരു ഇഡി ഓഫിസിലെത്തിയ ബിനോയ് ബിനീഷിനെ കാണാനാവാതെ മടങ്ങുകയായിരുന്നു. ലഹരിമരുന്ന് ഇടപാടുകാരൻ അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്ന് ഇഡി വ്യക്തമാക്കിയതോടെയാണ് ബിനീഷ് […]

കട ഉടമയെ ലോഡ്ജിൽ വിളിച്ചു വരുത്തി: ലോഡ്ജിൽ കയറി ആര്യയും വ്യവസായിയും വസ്ത്രം അഴിച്ചതും പാഞ്ഞെത്തി ഗുണ്ടകൾ; കോതമംഗലത്തെ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കിയ ആര്യ ഗുണ്ടകളുടെ ബുദ്ധി കേന്ദ്രം

തേർഡ് ഐ ബ്യൂറോ കൊച്ചി: കോതമംഗലത്ത് കടയുടയെ ലോഡ്ജിൽ വിളിച്ചു വരുത്തിയ ശേഷം നഗ്നനാക്കി ഒപ്പമിരുന്നു ചിത്രമെടുത്ത ആര്യ ഗുണ്ടകളുടെയും കുറ്റവാളികളുടെയും ബുദ്ധികേന്ദ്രം. താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുതലാളിയെയാണ് ആര്യ ഹണിട്രാപ്പിൽ കുടുക്കിയത്. കട ഉടമയോട് ജോലിക്കാരിയ്ക്ക് പ്രത്യേക താത്പ്പര്യം കാണിച്ച് തനിച്ച് കാണണമെന്നായിരുന്നു ആര്യ ആവശ്യപ്പെട്ടത്. ഞാൻ പറയുന്ന സ്ഥലത്ത് എന്നെ കാണാൻ തനിച്ചെത്തണമെന്നു ആര്യ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് ആര്യ പറഞ്ഞ സ്ഥലത്ത് ഈ വ്യവസായി എത്തുകയായിരുന്നു. ഇത്തരത്തിൽ എത്തിയ ശേഷം മുറിയ്ക്കുള്ളിലേയ്ക്കു ആര്യ തന്റെ ഉടമയെയുമായി കയറുകയായിരുന്നു. തുടർന്നു […]

നവംബർ മൂന്നിനു കട തുറക്കും: രണ്ടു മണിക്കൂർ കച്ചവടം നിർത്തും: കടകൾക്കു മുന്നിൽ പ്ലാക്കാർഡുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യത്യസ്ത പ്രതിഷേധം; കോട്ടയത്തും പ്രതിഷേധം അരങ്ങേറും

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് 19 ൽ തകരുന്ന വ്യാപാര മേഖലയെ സംരക്ഷിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ മൂന്നിനു രാവിലെ പത്തു മുതൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധ ധർണ നടത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ അഞ്ചു പേർ വീതമുള്ള സംഘങ്ങളായാണ് സമരം നടത്തുന്നത്. രാവിലെ പത്തു മുതൽ പന്ത്രണ്ട് വരെ കടകൾ തുറന്ന് വിൽപ്പന നിർത്തി പ്രതിഷേധിക്കുന്നതിനു ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വ്യാപാരികൾ […]

കോട്ടയം ജില്ലയിൽ 367 പേർക്കു കൂടി കോവിഡ്: 362 പേർക്കും സമ്പർക്കത്തിലൂടെ രോഗം; ചങ്ങനാശേരിയിലും കോട്ടയത്തും കൂടുതൽ രോഗ ബാധിതർ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ 367 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 362 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേരും രോഗബാധിതരായി. പുതിയതായി 3276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 192 പുരുഷൻമാരും 145 സ്ത്രീകളും 30 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1007 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ. 5638 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 23080 പേർ കോവിഡ് […]

കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു: സംസ്ഥാനത്തിന് ആശ്വാസം: ഇന്ന് രോഗം സ്ഥിരീകരിച്ചത് 6638 പേർക്ക്

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂര്‍ 341, പത്തനംതിട്ട 163, കാസര്‍ഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ […]

ജില്ലയിലെ മികച്ച കുടുംബശ്രീകൾക്ക് അവാർഡ് നൽകി; അകലക്കുന്നത്തിനും വാഴൂരിനും തിടനാടിനും പുരസ്‌കാരങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിലെ മികച്ച കുടുബശ്രീ സി.ഡി.എസ്-കൾക്ക് ജില്ലാ പഞ്ചായത്ത് അവാർഡ് നൽകി. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ്-കളുടെ വിവിധമേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. അകലക്കുന്നം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഒന്നാം സ്ഥാനത്തിനും, വാഴൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് രണ്ടാം സ്ഥാനത്തിനും, തിടനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മൂന്നാം സ്ഥാനത്തിനും അർഹരായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എം.അഞ്ജന മികച്ച കുടുംബശ്രീകൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് […]

മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു: ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാർഡ് ദാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലുടെ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അവാർഡുകൾ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഈ വർഷം പൊതു പരീക്ഷ എഴുതുന്ന ബി.പി.എൽ വിഭാഗത്തിൽപെട്ട എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട 440 വിദ്യാർഥികൾക്ക് ദേവികാ സാന്ത്വനം പദ്ധതി പ്രകാരം നൽകുന്ന ലാപ്‌ടോപ്പുകളുടെ വിതരണം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. […]

മുഖ്യമന്ത്രി രാജിവയ്ക്കണം: യുവമോർച്ച കോട്ടയത്ത് റോഡ് തടഞ്ഞ് കിടപ്പു സമരം നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവിശ്യപ്പെട്ടു യുവമോർച്ച കോട്ടയത്ത് എം.സി റോഡ് തടഞ്ഞു കിടപ്പ് സമരം നടത്തി. യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് നാരയണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബീജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായായ അശ്വന്ത് മാമലശ്ശേരിൽ, ബിനു കോട്ടയം, വൈസ് പ്രസിഡന്റ് അരവിന്ദ് ശങ്കർ, ജില്ലാ സെക്രട്ടറി അമൽ മന്നാർ ,മണ്ഡലം പ്രസിഡൻറ് വിനോദ് കാരാപ്പുഴ, ശൃം വിജയപുരം, അനുജിത്ത്, ശ്യം […]

തനി നാടൻ ഭക്ഷണവുമായി 116 വർഷം പൂർത്തിയാക്കി നെടുങ്കുന്നത്തെ ചിറമത്താൽ റസ്റ്ററന്റ്: ഹോട്ടൽ ഉടമയെ ആദരിക്കാനൊരുങ്ങി നെടുങ്കുന്നം പഞ്ചായത്ത്

സ്വന്തം ലേഖകൻ കറുകച്ചാൽ: ചെറുകടികളും നാടൻ വിഭവങ്ങളുമായി കഴിഞ്ഞ 116 വർഷമായി നെടുങ്കുന്നത്ത് പ്രവർത്തിക്കുന്ന ചിമറത്താൽ റെസ്റ്റോറന്റ് രുചിയുടെ ഒരു നൂറ്റാണ്ട് പിന്നിടുന്നു. ചെറുകടികളും, മുട്ടറോസ്റ്റും വിവിധ നാടൻ വിഭവങ്ങളുമായി നാട്ടിൻപുറത്തിന്റെ രുചിപ്പെരുമയുമായാണ് റസ്റ്ററന്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നൂറ്റാണ്ടിന്റെ ഓർമ്മയുടെ രുചിപ്പെരുമയാണ് ഇപ്പോൾ നെടുങ്കുന്നത്തെ ചിറമത്താൽ റസ്‌റ്റോറന്റിനു അവകാശപ്പെടാനുള്ളത്. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സുകുമാരൻ നായരാ(മാമൻ)ണ് ഹോട്ടൽ ഇപ്പോൾ നടത്തുന്നത്. ഒരു നാടിന്റെ തന്നെ രുചിയുടെ അടയാളമായി മാറിയ ചിറമത്താൽ റസ്റ്ററന്റിനെ ആദരിക്കുന്നത് നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് അധികൃതരാണ്. […]

ബിനീഷ് കൊടിയേരി മാത്രമല്ല: കൊടിയേരി കുടുംബം മുഴുവനും അകത്തായേക്കും; വിദേശത്തെ കേസുകൾ ഒത്തു തീർപ്പിനായി ചിലവഴിച്ച കോടികളെപ്പറ്റിയും അന്വേഷണം വന്നേയ്ക്കും; നെഞ്ചിടിച്ച് സി.പി.എം നേതാക്കളും സർക്കാർ വൃത്തങ്ങളും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്തേയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു വരുത്തിയ കേന്ദ്ര ഏജൻസികൾ ഓടിനടന്ന് സി.പി.എം നേതാക്കളെയും മക്കളെയും കുടുക്കുമ്പോൾ നെഞ്ചിടിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തിന്. വിദേശത്തു നടന്ന കേസുകൾ ഒത്തു തീർക്കാൻ ചിലവഴിച്ച കോടികൾ അടക്കമുള്ള തുകയുടെ കണക്ക് അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത് ഇറങ്ങിയതോടെയാണ് ഇപ്പോൾ കൊടിയേരി ബാലകൃഷ്ണന്റെ മകൻ അടക്കം കുടുക്കിലായത്. മയക്കുമരുന്ന് കടത്തും കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കെ അന്വേഷണം ബിനീഷിൽ ഒതുങ്ങില്ലെന്നു സൂചന പുറത്തു […]