ദേവനന്ദയുടെ മരണത്തിൽ ദുരൂഹത : മൃതദേഹത്തിന് അടുത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു, എന്നാൽ കാണാതായ സമയത്തൊന്നും കുട്ടി അമ്മയുടെ ഷാൾ കൈവശം വച്ചിരുന്നില്ല : വെളിപ്പെടുത്തലുമായി ദേവനന്ദയുടെ മുത്തച്ഛൻ

സ്വന്തം ലേഖകൻ കൊല്ലം : കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയതിൽ സംശയങ്ങൾ ഉന്നയിച്ച് ദേവനന്ദയുടെ മുത്തച്ഛൻ മോഹനൻപിള്ള. കുഞ്ഞിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടിയെ കാണാതാവുന്ന സമയത്ത് അവൾ ഷാളൊന്നും കൈവശം വച്ചിരുന്നില്ലെന്നും മോഹനൻപിള്ള പറഞ്ഞു. വീട്ടിൽ നിന്നും പുറത്തുപോകാത്ത കുട്ടിയാണ് ദേവനന്ദ. അയൽവക്കത്തെ വീട്ടിൽ പോലും പോകാറില്ല. അടുത്ത വീട്ടിലെ കുട്ടി വിളിച്ചാലും വീട് വിട്ടു പോകാറില്ല. കൂടാതെ ആറുവർഷത്തെ പ്രായത്തിനിടെ ദേവനന്ദ ഒരിക്കൽപോലും ആറ്റിന്റെ തീരത്തേക്ക് പോയിട്ടില്ലെന്നും മുത്തച്ഛൻ മോഹനൻപിള്ള പറയുന്നു. വീട്ടിൽ […]

സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു: അസമിലെ ഗുരുചരൺ കോളജ് അധ്യാപകൻ അറസ്റ്റിൽ ; 10 വിദ്യാർത്ഥികൾ അധ്യാപകനെതിരെ നൽകിയ പരാതിയിലാണ് നടപടി

സ്വന്തം ലേഖകൻ സിൽചാർ: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ അസമിലെ ഗുരുചരൺ കോളജ് അധ്യാപകൻ അറസ്റ്റിൽ. ഈ കോളജിലെ 10 വിദ്യാർത്ഥികൾ അധ്യാപകനെതിരെ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ സൗരദീപ് സെൻഗുപ്ത എന്ന അധ്യാപകനെയാണ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്.   ഫെയ്സബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു, സനാതന ധർമ്മം ദുരുപയോഗിച്ചു, അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചു, ഹിന്ദു സമുദായത്തിനെതിരെ പ്രകോപനപരമായ വാക്കുകൾ ഉപയോഗിച്ച് വർഗീയ കലാപത്തിന് ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കാവുന്ന സമൂഹ്യവിരുദ്ധ പ്രതികരണങ്ങൾ നടത്തിയതിന്റെ പേരിലാണ് അധ്യാപകനെ […]

അന്ന് ഗുജറാത്തിൽ വാജ്‌പേയിയെ കേൾക്കാത്ത നിങ്ങൾ എങ്ങനെയാണ് ഇന്ന് കോൺഗ്രസിനെ കേൾക്കുക ; ബിജെപിയേയും മോദിയേയും പരിഹസിച്ച് കപിൽ സിബൽ രംഗത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ക്രമസമാധാനനില തകർത്ത് ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നാലെ ബിജെപിയേയും മോദിയേയും പരിഹസിച്ച് കപിൽ സിബൽ രംഗത്ത്. ഡൽഹിയിലെ കലാപത്തെ പിന്നാലെ കേന്ദ്രസർക്കാരും കോൺഗ്രസും തമ്മിൽ വൻ വാക്ക് തർക്കങ്ങൾ പുരേഗമിക്കുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കലാപത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാജധർമം (ഭരണ കർത്തവ്യം) സംരക്ഷിക്കപ്പെടാൻ രാഷ്ട്രപതിയുടെ അധികാരം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും രംഗത്ത് എത്തിയിരുന്നു. ഇതോടെ ഇരുകക്ഷികളും തമ്മിലുള്ള പോര് മുറുകി. കോൺഗ്രസിൽനിന്ന് തങ്ങൾക്ക് രാജധർമം […]

ഗർഭധാരണം ഒരു രോഗമല്ല, എല്ലാ സ്ത്രീകളും കടന്നുപോകുന്ന ഘട്ടമാണ്; നിറവയറുമായി മഹാരാഷ്ട്ര ബജറ്റ് സമ്മേളനത്തിൽ ബിജെപി എം.എൽ.എ നമിത മുന്ദടാ

സ്വന്തം ലേഖകൻ മുംബൈ: ഗർഭിണി ഒതുങ്ങി വീട്ടിൽ കഴിയണം എന്ന് വിചാരിക്കുന്നവർ ഏറെയും നമ്മുടെ സമൂഹത്തിൽ്. എന്നാൽ ആ ധാരണ തിരുത്താൻ മാതൃകയായിരിക്കുകയാണ് മഹാരാഷ്ട്രയ ബീഡിലെ ബിജെപി വനിതാ എംഎൽഎ നമിത മുന്ദടാ. ഗർഭധാരണം ഒരു അസുഖമല്ല എന്നു പറയുന്നതിന് ഉത്തമ ഉദാഹരണമായി എല്ലാ സ്ത്രീകൾക്കും മാതൃകയാവുകയാണ് മഹാരാഷ്ട്ര ബിജെപി എംഎൽഎ നമിത മുന്ദടാ.     എട്ടുമാസം ഗർഭിണി ആയിരിക്കുന്ന നമിത വെള്ളിയാഴ്ച മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. ‘നിയമസഭയിൽ ബജറ്റ് സമ്മേളനം നടക്കുമ്പോൾ അതിൽ പങ്കെടുക്കുകയെന്നത് എന്റെ കടമയും ഉത്തരവാദിത്വവുമാണ്. […]

നടൻ ഷെയിൻ നിഗവുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമ്മതാക്കൾ: അമ്മ സംഘടനയുടെ യോഗം ചൊവ്വാഴ്ച

സ്വന്തം ലേഖകൻ കൊച്ചി: നടൻ ഷെയിൻ നിഗവുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമ്മതാക്കൾ. അമ്മ സംഘടനയുടെ യോഗം ചൊവ്വാഴ്ച. ചിത്രീകരണം മുടങ്ങിയ വെയിൽ,കുർബാനി ചിത്രങ്ങളുടെ കാര്യത്തിൽ തീരുമാനമാകാതെ നടൻ ഷെയിൻ നിഗവുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമ്മതാക്കൾ. ഇതിനെ തുടർന്ന് താരസംഘടനയായ അമ്മയുടെ നിർവാഹക സമിതിയോഗം ചൊവ്വാഴ്ച നടത്തും.   ഷെയിൻ നിഗമിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തി ചർച്ച ചെയ്യും. ഇതിനു ശേഷം നിർമതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും അമ്മ ഭാരവാഹികൾ വീണ്ടും ചർച്ച നടത്തുമെന്നാണ് വിവരം.പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടെയും നിർദേശത്തെ തുടർന്ന് […]

ടോറസ് ലോറി പോസ്റ്റ് തകർത്തു: കഞ്ഞിക്കുഴിയിൽ വൻ ഗതാഗതക്കുരുക്ക്; വൈദ്യുതിയും മുടങ്ങി; കഞ്ഞിക്കുഴി വഴി വരുന്ന വാഹനങ്ങൾ വഴിമാറി പോകുക

ജി.കെ വിവേക് കോട്ടയം: കഞ്ഞിക്കുഴിയിൽ പോസ്റ്റിലെ കേബിളിൽ ഉടക്കിയ ടോറസ് ലോറി പോസ്റ്റ് തകർത്തു. പോസ്റ്റ് മറിഞ്ഞ് റോഡിൽ വീണതോടെ കഞ്ഞിക്കുഴി ജംഗ്ഷൻ വൻ ഗതാഗതക്കുരുക്കായി. ശനിയാഴ്ച രാവിലെ 11.30 ഓടെ കഞ്ഞിക്കുഴിയിൽ നിന്നും ദേവലോകം പുതുപ്പള്ളി റോഡിലേയ്ക്കു കയറുന്ന ഭാഗത്തായിരുന്നു അപകടം.   പൊലീസിന്റെ ട്രാഫിക് ഐലൻഡ് കടന്നു മുന്നോട്ടു നീങ്ങിയ ടോറസ് ലോറി ഇവിടെ റോഡിനു സമീപത്തുണ്ടായിരുന്ന പോസ്റ്റിലെ കേബിളിൽ ഉടക്കുകയായിരുന്നു. ലോറിയുടെ പിൻഭാഗമാണ് കേബിളിൽ ഉടക്കിയത്. ഇത് അറിയാതെ ഡ്രൈവർ ലോറി മുന്നോട്ട് എടുത്തതോടെ പോസ്റ്റ് ചരിഞ്ഞ് റോഡിലേയ്ക്കു മറിഞ്ഞു. […]

നടിയെ ആക്രമിച്ച കേസ് : സാക്ഷി വിസ്താരത്തിന് ഹാജാരായില്ല; നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിന് ഹാജാരാകാത്തതിനെ തുടർന്ന് നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.     ഇന്നലെ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ കേരളത്തിന് പുറത്ത് ആയതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിച്ചിരുന്നില്ല. അതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.   അതേസമയം സാക്ഷി വിസ്താരവുമായി ബന്ധപ്പെട്ട് നടി ഗീതുമോഹൻ ദാസും,സംയുക്ത വർമ്മയും കോടതിയിൽ ഹാജരായിരുന്നു.

എപ്രിൽ ഒന്നു മുതൽ പെട്രോൾ -ഡീസൽ വില വർദ്ധിപ്പിക്കും: ലോകത്തിലെ ഏറ്റവും ശുദ്ധമായ ഇന്ധനമായിരിക്കും ഇനി മുതൽ ഇന്ത്യയിലെ പമ്പുകളിൽ ലഭിക്കുക ; മൂന്നു വർഷം കൊണ്ട് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്

സ്വന്തം ലേഖകൻ ഡൽഹി : എപ്രിൽ ഒന്നു മുതൽ പെട്രോൾ -ഡീസൽ വില വർദ്ധിപ്പിക്കും. ലോകത്തിലെ ഏറ്റവും ശുദ്ധമായ ഇന്ധനമായിരിക്കും ഇനി മുതൽ ഇന്ത്യയിലെ പമ്പുകളിൽ ലഭിക്കുക. ലോകത്തിലെ ഏറ്റവും ശുദ്ധമായ പെട്രോളിലേക്കും ഡീസലിലേക്കും മാറുന്നതിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് എത്തി. ഏപ്രിൽ ഒന്നു മുതൽ യൂറോ 4 നിലവാരത്തിൽ നിന്ന് യൂറോ 6 ലേക്ക് മാറുന്നതോടെയാണ് സൾഫർ ഉൾപ്പെടെയുള്ള മലിനീകരണ ഘടകങ്ങളുടെ സാന്നിധ്യം ഏറ്റവും കുറഞ്ഞ ഇന്ധനമാണ് ഇന്ത്യയിലെ പമ്പുകളിൽ നിന്ന് ലഭിക്കുന്നത്.     ഇതോടെയാണ് പെട്രോളിനും ഡീസലിനും വില […]

സജി കളത്രയുടെ സൈക്കിൾ യാത്രയ്ക്ക് ഹോട്ടൽ വിൻസർ കാസിലിനു മുന്നിൽ സ്വീകരണം; യാത്ര ആരംഭിച്ചത് അയ്മനത്തു നിന്നും

സ്വന്തം ലേഖകൻ കോട്ടയം: പരിസ്ഥിതി സാമൂഹിക പ്രവർത്തകനായ സജി കളത്രയുടെ പ്രകൃതി സംരക്ഷണ സന്ദേശയാത്രയ്ക്ക് ശനിയാഴ്ച രാവിലെ 11 ന് കോടിമത വിൻസർ കാസിൽ ഹോട്ടലിനു മുന്നിൽ സ്വീകരണം നൽകും. തിരുവനന്തപുരത്തു നിന്നും കാസർകോടിനു പോകുന്ന യാത്രയ്ക്കാണ് സ്വീകരണം നൽകുന്നത്. മാലിന്യ മുക്ത സന്ദേശയാത്രയുമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തിയ സൈക്കിൾ യാത്രയുടെ രണ്ടാമത് യാത്രയാണ് ഇത്. യാത്രയുടെ ഭാഗമായി പരിപ്പ് ബസ് സ്റ്റാൻഡിൽ ചേർന്ന പൊതുസമ്മേളനം കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ അദ്ധ്യക്ഷത […]

കൊറോണ വൈറസ് ബാധ: ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പിന്മാറി

സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് ബാധ (കോവിഡ്-19) കൂടുതൽ രാജ്യങ്ങളിലേയക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പിന്മാറി. മാർച്ച് അഞ്ച് മുതൽ 12 വരെ മെഡിറ്ററേനിയൻ രാഷ്ട്രമായ സൈപ്രസിലാണ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ തീരുമാനമെടുത്തത്. കൊറോണ വൈറസ് ഇതുവരെ സൈപ്രസിൽ സ്ഥീരികരിച്ചിട്ടില്ലെങ്കിലും രോഗ ലക്ഷണങ്ങളോടെ നിരവധി പേർ ചികിത്സയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് പിന്മാറുന്നുവെന്ന് നാഷണൽ  റൈഫിൾ അസോസിയേഷൻ പ്രസിഡന്റെ രനീന്ദർ സിങ് അറിയിച്ചു.