play-sharp-fill
സജി കളത്രയുടെ സൈക്കിൾ യാത്രയ്ക്ക് ഹോട്ടൽ വിൻസർ കാസിലിനു മുന്നിൽ സ്വീകരണം; യാത്ര ആരംഭിച്ചത് അയ്മനത്തു നിന്നും

സജി കളത്രയുടെ സൈക്കിൾ യാത്രയ്ക്ക് ഹോട്ടൽ വിൻസർ കാസിലിനു മുന്നിൽ സ്വീകരണം; യാത്ര ആരംഭിച്ചത് അയ്മനത്തു നിന്നും

സ്വന്തം ലേഖകൻ

കോട്ടയം: പരിസ്ഥിതി സാമൂഹിക പ്രവർത്തകനായ സജി കളത്രയുടെ പ്രകൃതി സംരക്ഷണ സന്ദേശയാത്രയ്ക്ക് ശനിയാഴ്ച രാവിലെ 11 ന് കോടിമത വിൻസർ കാസിൽ ഹോട്ടലിനു മുന്നിൽ സ്വീകരണം നൽകും. തിരുവനന്തപുരത്തു നിന്നും കാസർകോടിനു പോകുന്ന യാത്രയ്ക്കാണ് സ്വീകരണം നൽകുന്നത്.


മാലിന്യ മുക്ത സന്ദേശയാത്രയുമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തിയ സൈക്കിൾ യാത്രയുടെ രണ്ടാമത് യാത്രയാണ് ഇത്. യാത്രയുടെ ഭാഗമായി പരിപ്പ് ബസ് സ്റ്റാൻഡിൽ ചേർന്ന പൊതുസമ്മേളനം കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഹോട്ടൽ വിൻസർ കാസിൽ മാനേജിംങ് ഡയറക്ടർ ടി.ഒ ഏലിയാസ് പരിസ്ഥിതി സന്ദേശം നൽകി. മാതംഗി സത്യമൂർത്തി ഈശ്വര പ്രാർത്ഥന നടത്തി. എം.ആർ.ഡബ്യു.എ സെക്രട്ടറി അനിത കുര്യാക്കോസ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ബീന ബിനു, വാർഡ് അംഗം ഉണ്ണികൃഷ്ണൻ മൂലയിൽ, പഞ്ചായത്തംഗം അജിത തങ്കപ്പൻ, ഒളശ സെന്റ് ആന്റണീസ് പള്ളി വികാരി റവ.ഫാ.മാത്യു കുരിയത്തറ, ഒളവൂർ മഠത്തിലെ ആർ.ഗോപീകൃഷ്ണൻ, റെജി കൊച്ചുവാഴയിൽ, ഒരുമ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.കെ സോമൻ നായർ, എ.പി സുകു, വി.ടി മിനിമോൾ എന്നിവർ പ്രസംഗിച്ചു.