
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിന് ഹാജാരാകാത്തതിനെ തുടർന്ന് നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഇന്നലെ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോയ്ക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ കേരളത്തിന് പുറത്ത് ആയതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിച്ചിരുന്നില്ല. അതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സാക്ഷി വിസ്താരവുമായി ബന്ധപ്പെട്ട് നടി ഗീതുമോഹൻ ദാസും,സംയുക്ത വർമ്മയും കോടതിയിൽ ഹാജരായിരുന്നു.







