play-sharp-fill
ദേവനന്ദയുടെ മരണത്തിൽ ദുരൂഹത : മൃതദേഹത്തിന് അടുത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു, എന്നാൽ കാണാതായ സമയത്തൊന്നും കുട്ടി അമ്മയുടെ ഷാൾ കൈവശം വച്ചിരുന്നില്ല : വെളിപ്പെടുത്തലുമായി ദേവനന്ദയുടെ മുത്തച്ഛൻ

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത : മൃതദേഹത്തിന് അടുത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു, എന്നാൽ കാണാതായ സമയത്തൊന്നും കുട്ടി അമ്മയുടെ ഷാൾ കൈവശം വച്ചിരുന്നില്ല : വെളിപ്പെടുത്തലുമായി ദേവനന്ദയുടെ മുത്തച്ഛൻ

സ്വന്തം ലേഖകൻ

കൊല്ലം : കൊല്ലത്ത് നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തിയതിൽ സംശയങ്ങൾ ഉന്നയിച്ച് ദേവനന്ദയുടെ മുത്തച്ഛൻ മോഹനൻപിള്ള. കുഞ്ഞിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും ഷാൾ കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടിയെ കാണാതാവുന്ന സമയത്ത് അവൾ ഷാളൊന്നും കൈവശം വച്ചിരുന്നില്ലെന്നും മോഹനൻപിള്ള പറഞ്ഞു.


വീട്ടിൽ നിന്നും പുറത്തുപോകാത്ത കുട്ടിയാണ് ദേവനന്ദ. അയൽവക്കത്തെ വീട്ടിൽ പോലും പോകാറില്ല. അടുത്ത വീട്ടിലെ കുട്ടി വിളിച്ചാലും വീട് വിട്ടു പോകാറില്ല. കൂടാതെ ആറുവർഷത്തെ പ്രായത്തിനിടെ ദേവനന്ദ ഒരിക്കൽപോലും ആറ്റിന്റെ തീരത്തേക്ക് പോയിട്ടില്ലെന്നും മുത്തച്ഛൻ മോഹനൻപിള്ള പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ നിന്നും പുഴയുടെ വശത്തുകൂടെ താൽക്കാലിക പാലം കഴിഞ്ഞ് അപ്പുറത്തേക്കാണ് പൊലീസ് നായ മണം പിടിച്ച് പോയത്. ഒരുകാരണവശാലും ഈ വഴിയിലൂടെ കുട്ടി സഞ്ചരിക്കില്ലെന്ന് മുത്തച്ഛൻ ഉറപ്പിച്ച് പറഞ്ഞു.

ഷാൾ കിടന്ന സ്ഥലവും കുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലവും തമ്മിൽ ദൂരമുണ്ട്. കുട്ടി കാൽവഴുതി പുഴയിൽ വീണതാണെങ്കിലും ഇത്ര ദൂരം ഒഴുകിപ്പോകില്ല. പുഴയുടെ ആഴത്തെപ്പറ്റിയും ഒഴുക്കിനെപ്പറ്റിയും തങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ട്. മൃതദേഹം ഇത്രയും അകലത്തിൽ പോയതിൽ സംശയമുണ്ടെന്ന് മോഹനൻപിള്ള പറയുന്നു.

കുട്ടിക്ക് പരിചയമില്ലാത്ത വഴിയാണ്. കുട്ടിയെ കാണാതായ ഈ 15 മിനുട്ടിനകം കുട്ടി ഓടിയാൽപ്പോലും അവിടെ ചെല്ലില്ല. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛൻ പറഞ്ഞു. കുട്ടിയെയും കൊണ്ട് അടുത്തദിവസങ്ങളിൽ അമ്പലത്തിൽ പോയിരുന്നില്ല. അമ്പലത്തിൽ പോയതുതന്നെ കുട്ടി വളരെ ചെറുതായിരുന്നപ്പോഴാണ്. ഈ പുഴയിലൂടെയുള്ള വഴിയിലൂടെയല്ല, വേറെ വഴിയിലൂടെയാണ് പോയത്. കുളിക്കാൻ പോലും കുട്ടിയെ ആറ്റിന്റെ അടുത്ത് കൊണ്ടുപോയിട്ടില്ല. റോഡിൽപോലും പോകാത്ത കുട്ടി ഇത്രയും ദൂരം ഒറ്റയ്ക്ക് പോകില്ലെന്നും മോഹൻപിള്ള പറഞ്ഞു.