play-sharp-fill
എപ്രിൽ ഒന്നു മുതൽ പെട്രോൾ -ഡീസൽ വില വർദ്ധിപ്പിക്കും: ലോകത്തിലെ ഏറ്റവും ശുദ്ധമായ ഇന്ധനമായിരിക്കും ഇനി മുതൽ ഇന്ത്യയിലെ പമ്പുകളിൽ ലഭിക്കുക ; മൂന്നു വർഷം കൊണ്ട് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്

എപ്രിൽ ഒന്നു മുതൽ പെട്രോൾ -ഡീസൽ വില വർദ്ധിപ്പിക്കും: ലോകത്തിലെ ഏറ്റവും ശുദ്ധമായ ഇന്ധനമായിരിക്കും ഇനി മുതൽ ഇന്ത്യയിലെ പമ്പുകളിൽ ലഭിക്കുക ; മൂന്നു വർഷം കൊണ്ട് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്

സ്വന്തം ലേഖകൻ

ഡൽഹി : എപ്രിൽ ഒന്നു മുതൽ പെട്രോൾ -ഡീസൽ വില വർദ്ധിപ്പിക്കും. ലോകത്തിലെ ഏറ്റവും ശുദ്ധമായ ഇന്ധനമായിരിക്കും ഇനി മുതൽ ഇന്ത്യയിലെ പമ്പുകളിൽ ലഭിക്കുക. ലോകത്തിലെ ഏറ്റവും ശുദ്ധമായ പെട്രോളിലേക്കും ഡീസലിലേക്കും മാറുന്നതിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് എത്തി. ഏപ്രിൽ ഒന്നു മുതൽ യൂറോ 4 നിലവാരത്തിൽ നിന്ന് യൂറോ 6 ലേക്ക് മാറുന്നതോടെയാണ് സൾഫർ ഉൾപ്പെടെയുള്ള മലിനീകരണ ഘടകങ്ങളുടെ സാന്നിധ്യം ഏറ്റവും കുറഞ്ഞ ഇന്ധനമാണ് ഇന്ത്യയിലെ പമ്പുകളിൽ നിന്ന് ലഭിക്കുന്നത്.


 

 

ഇതോടെയാണ് പെട്രോളിനും ഡീസലിനും വില വർദ്ധിക്കുന്നത്.വാഹന എഞ്ചിൻ പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമായ ഭാരത് സ്റ്റേജ്-6 എന്ന ബിഎസ്-6 നിലവിൽ വരുന്നതിനു സമാന്തരമായാണ് അതിനു ചേർന്ന പെട്രോളും ഡീസലും വിതരണം ചെയ്യാൻ എണ്ണക്കമ്പനികൾ തയ്യാറാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘ഏപ്രിൽ ഒന്നു മുതൽ രാജ്യം പുതിയ ഇന്ധനത്തിലേക്ക് മാറുന്നതോടെ വിലയിൽ തീർച്ചയായും വർധിപ്പിച്ചേ മതിയാകു. നിലവിൽ 50 പി.പി.എം സൾഫറാണ് ഇന്ധനത്തിൽ ഉള്ളത്.അത് 10 പി.പി.എം ആക്കി ചുരുക്കുകയാണ്’. ഇത് ഉപഭോക്താക്കൾക്ക് വലിയ ഭാരമാവില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ സഞ്ജീവ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

 

വെറും മൂന്ന് വർഷം കൊണ്ട് വലിയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2017ൽ മാത്രമാണ് ബി എസ് 4 നിലവാരത്തിലേക്ക് ഇന്ത്യ മാറിയത്. ഇപ്പോൾ നാലിൽ നിന്ന് അഞ്ചിലേക്കല്ല മറിച്ച് ബിഎസ് ആറിലേക്ക് ഇന്ത്യ കുതിച്ചുചാട്ടം നടത്തിയത്.

 

സൾഫർ കുറഞ്ഞ ഇന്ധനത്തിന്റെ സജ്ജീകരത്തിനായി കമ്പനി ഇതിനോടകം തന്നെ 17,000 കോടി രൂപ ചെലവാക്കി. ഇത് തിരിച്ചുപിടിക്കാനാണ് വില വർധിപ്പിക്കുന്നതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ സഞ്ജീവ് സിങ് വ്യക്തമാക്കി.

 

പുതിയ ഇന്ധനം ബിഎസ്-6 പെട്രോൾ വാഹനങ്ങളിൽ നൈട്രജൻ ഓക്സൈഡ് ഉദ്ഗമനം 25 ശതമാനം കുറയ്ക്കും. ഡീസൽ കാറുകളിൽ 70 ശതമാനവും. ഇതിലേറെ ഗുണനിലവാരമുള്ള ഇന്ധനം ലോകത്തെവിടെയും ലഭ്യമാകില്ല. നിലവിൽ ഉപയോഗത്തിലുള്ള പഴയ തലമുറ ഡീസൽ വാഹനങ്ങളിൽ പോലും സൾഫർ ഉദ്ഗമനം കുറയ്ക്കുന്നതാകും പുതിയ ഇന്ധനം .