play-sharp-fill
ഗർഭധാരണം ഒരു രോഗമല്ല, എല്ലാ സ്ത്രീകളും കടന്നുപോകുന്ന ഘട്ടമാണ്; നിറവയറുമായി മഹാരാഷ്ട്ര ബജറ്റ് സമ്മേളനത്തിൽ ബിജെപി എം.എൽ.എ നമിത മുന്ദടാ

ഗർഭധാരണം ഒരു രോഗമല്ല, എല്ലാ സ്ത്രീകളും കടന്നുപോകുന്ന ഘട്ടമാണ്; നിറവയറുമായി മഹാരാഷ്ട്ര ബജറ്റ് സമ്മേളനത്തിൽ ബിജെപി എം.എൽ.എ നമിത മുന്ദടാ

സ്വന്തം ലേഖകൻ

മുംബൈ: ഗർഭിണി ഒതുങ്ങി വീട്ടിൽ കഴിയണം എന്ന് വിചാരിക്കുന്നവർ ഏറെയും നമ്മുടെ സമൂഹത്തിൽ്. എന്നാൽ ആ ധാരണ തിരുത്താൻ മാതൃകയായിരിക്കുകയാണ് മഹാരാഷ്ട്രയ ബീഡിലെ ബിജെപി വനിതാ എംഎൽഎ നമിത മുന്ദടാ. ഗർഭധാരണം ഒരു അസുഖമല്ല എന്നു പറയുന്നതിന് ഉത്തമ ഉദാഹരണമായി എല്ലാ സ്ത്രീകൾക്കും മാതൃകയാവുകയാണ് മഹാരാഷ്ട്ര ബിജെപി എംഎൽഎ നമിത മുന്ദടാ.

 

 

എട്ടുമാസം ഗർഭിണി ആയിരിക്കുന്ന നമിത വെള്ളിയാഴ്ച മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. ‘നിയമസഭയിൽ ബജറ്റ് സമ്മേളനം നടക്കുമ്പോൾ അതിൽ പങ്കെടുക്കുകയെന്നത് എന്റെ കടമയും ഉത്തരവാദിത്വവുമാണ്. സമ്മേളനത്തിൽ എന്റെ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിക്കേണ്ടതുണ്ടായിരുന്നു.’- നമിത പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

പെൺഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധമായിരുന്ന ബീഡിൽ ശക്തരായ സ്ത്രീകളെയാണ് ഇതിലൂടെ നമിത പ്രതിനിധീകരിക്കുന്നത്. ഗർഭധാരണം ഒരു രോഗമല്ല, എല്ലാ സ്ത്രീകളും കടന്നുപോകുന്ന ഘട്ടമാണെന്നാണ് നമിത പറയുന്നത്.

ഗർഭിണികൾ അനുഭവിക്കുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. എന്നാൽ ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിച്ചു ജോലിയോടൊപ്പം തന്നെ സ്വയംപരിപാലിക്കുന്നുണ്ട്. നമിത പറയുന്നു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർത്ഥിയായിരുന്ന നമിത തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ബിജെപിയിലേയ്ക്ക് പോയത