സുഹൃത്തിനെ തേടി കിലോമീറ്ററുകൾ സഞ്ചരിച്ചെത്തി ; ഒടുവിൽ യുവാവിനെ കാണാതായതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖകൻ അടിമാലി: സുഹൃത്തിനെ തേടി എത്തി. ഒടുവിൽ ഇയാളെ കാണാതെ വന്നതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചാലക്കുടി സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ ഗുരുതരാവസ്ഥയിൽ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആണ് യുവതി രതീഷ് എന്ന യുവാവിനെ അന്വേഷിച്ച് യുവതി അടിമാലിയിൽ എത്തിയത്. ഫോണിൽ വിളിച്ചെങ്കിലും മറുപടി കിട്ടാത്തതിനെ തുടർന്ന് മേൽവിലാസം തിരക്കി യുവാവിന്റെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ടൗണിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ മുറി എടുത്ത യുവതി കൈ ഞരമ്ബ് മുറിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ […]

എം.സി റോഡ് കുറവിലങ്ങാട് കാളികാവിൽ വൻ ദുരന്തം: നിയന്ത്രണം വിട്ട കാർ തടിലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറി കോട്ടയം തിരുവാതുക്കലിലെ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ മൂന്നു സ്ത്രീകളും

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ തടിലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറി, കോട്ടയം തിരുവാതുക്കലിലെ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകൾ അടക്കം  അഞ്ചു പേർ ദാരുണമായി കൊല്ലപ്പെട്ടു. കാളികാവ് പള്ളിയ്ക്കു സമീപത്തു വച്ച് തടിലോറിയ്ക്കടിയിലേയ്ക്കു  കാർ പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിൽ കാർ കുടുങ്ങിപ്പോയി. അപകടത്തെ തുടർന്ന് കാറിനുള്ളിലുണ്ടായിരുന്നവർ അരമണിക്കൂറോളം ലോറിയ്ക്കടിയിൽ കുടുങ്ങിക്കിടന്നു. കടുത്തുരുത്തിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി , കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തിരുവാതുക്കൽ റേഷൻ കടയ്ക്ക് സമീപം ലോട്ടറിക്കച്ചവടക്കാരൻ വേളൂർ ആൽത്തറയിൽ […]

രാത്രി മുഴുവൻ കറങ്ങി നടക്കും: പകൽ ആളില്ലാത്ത വീട്ടിൽ കയറും; ജനലും വാതിലും പൊളിക്കാൻ മിടുക്കൻ: എത് വണ്ടിയും ഓടിക്കും ഏത് വീട്ടിലും കയറും; ഇവൻ ഈരാറ്റുപേട്ടക്കാരൻ കള്ളൻ

ക്രൈം ഡെസ്ക് കോട്ടയം: കുമാരനല്ലൂരിൽ നഗരസഭ കൗൺസിലറുടെ വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കള്ളനെ തേടിയെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കഥകൾ. കുമാരനല്ലൂരിന്റെ തുമ്പ് പിടിച്ച് ഈരാറ്റുപേട്ട വഴി നടന്നെത്തിയ പോലീസ് കണ്ടത് കേരളത്തെ പിടിച്ചു കുലുക്കുന്ന പെരുങ്കള്ളനെയാണ്. കോട്ടയം നഗരസഭ അംഗമായ അഡ്വ.ജയകുമാറിന്റെ കുമാരനല്ലൂരിലെ വീട്ടിൽ കയറി നാല് മാസം മുൻപ് മോഷണം നടത്തിയ കേസിലാണ് ഈരാറ്റുപേട്ട ആനയിളപ്പ് മുണ്ടക്കൽപറമ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസലിനെ(40) ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ക്ലീറ്റസ് കെ.ജോസഫ് അറസ്റ്റ് ചെയ്തത്. പ്രദേശത്തു നിന്നു ലഭിച്ച സിസിടിവി […]

പന്തിന് വേണ്ടി സേവാഗ്: കോഹ്ലി , ധോണിയാകാൻ ശ്രമിക്കരുത്

സ്പോട്സ് ഡെസ്ക് മുംബൈ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് കളിച്ചാലും ഇല്ലെങ്കിലും ക്യാപ്റ്റൻ കോഹ്ലിയ്ക്ക് തലവേദ ഒഴിയുന്നില്ല. പന്തിനെ അവസാന ട്വന്റി ട്വന്റിയിൽ കളിപ്പിക്കാത്തതിനെതിരെ ഇന്ത്യൻ മുൻ സൂപ്പർ താരം സേവാഗാണ് രംഗത്ത് എത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര നേടിയശേഷം നാലാം മത്സരത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കിയപ്പോഴും ഋഷഭ് പന്തിന് അവസരം നല്‍കാതിരുന്ന ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് രംഗത്ത് എത്തിയത്. പന്തിനെ വീണ്ടും സൈഡ് ബെഞ്ചിലിരുത്തിയിരിക്കുകയാണ്. സൈഡ് ബെഞ്ചിലിരുന്ന് അയാള്‍ എങ്ങനെ […]

ഇവരെയൊക്കെയാണ് ഇന്ത്യൻ പൗരന്മാരാക്കേണ്ടത് ..! മാതൃഭൂമി ന്യൂസ് എഡിറ്ററെ വീട്ടിൽ കയറി അക്രമിച്ച് കൊള്ളയടിച്ച ബംഗ്ളാദേശ് കൊള്ളത്തലവൻ പിടിയിൽ

ക്രൈം ഡെസ്ക് കോട്ടയം: ഇവരെയൊക്കെയാണ് ശരിക്കും ഇന്ത്യൻ പൗരന്മാരാക്കേണ്ടത് ..! ജോലിക്കെന്ന വ്യാജേനെ , രാജ്യത്ത് കടന്ന് കൂടിയ ശേഷം മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച കയറി മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച്‌ വീട് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയായ ബംഗ്ളാദേശ് കൊള്ളസംഘത്തലവൻ കൊല്‍ക്കത്തയില്‍ അറസ്റ്റിലായതോടെയാണ് പൗരത്വ ബിൽ വീണ്ടും ചർച്ചയായത്. ബംഗ്ളാദേശിലെ കൊള്ള സംഘമായ ബംഗ്ലാ ഗാങ്ങില്‍പ്പെട്ട ഇല്യാസ് ഷിക്കാരി(36)യാണ് കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. കൊള്ളസംഘത്തിന്റെ നേതാവും മൂന്ന് കൊലക്കേസിലും നിരവധി കവര്‍ച്ചക്കേസിലും പ്രതിയുമായ ഇയാള്‍ ഇല്യാസ് ഖാന്‍, സജീവ് […]