ഡീസന്റ് മുക്കിൽ നിന്നും സ്‌കൂട്ടറിൽ ചന്ദനത്തടി കടത്താൻ ശ്രമിക്കുന്നതിനിടെ അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസിന്റെ പിടിയിൽ : വീടിന് മുന്നിൽ നിന്ന മരം രാത്രിയിൽ അതി വിദഗ്ധമായി മുറിച്ചു കടത്തുകയായിരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്‌കൂട്ടറിൽ ചന്ദനത്തടി കടത്താൻ ശ്രമിക്കുന്നതിനിടെ അന്തർ സംസ്ഥാന മോഷ്ടാവ് പൊലീസിന്റെ പിടിയിൽ . കന്യാകുമാരി തിരുപ്പാലൂർ കുണ്ടുവിള വീട്ടിൽ മുരുകൻ (60) ആണ് പിടയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി തമിഴ്‌നാട് കുലശേഖരം സ്വദേശിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു .     കഴിഞ്ഞ ദിവസം പുലർച്ചെ നാവായിക്കുളത്ത് കല്ലമ്പലം പൊലീസ് സബ് ഇൻസ്‌പെക്ടർ നിജാമും സംഘവും നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാൾ കുടുങ്ങിയത് . പ്രതികൾ ഹോണ്ട ആക്ടീവ സ്‌കൂട്ടറിൽ ബാഗിലും ചാക്കിലും ചന്ദന തടികളുമായി വരുകയായിരുന്നു.   സംശയം തോന്നിയ […]

കൊറോണ വൈറസ് സംശയിച്ചതിനെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരിച്ചു;  കോവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു

സ്വന്തം ലേഖകൻ കൊച്ചി:കൊറോണ വൈറസ് സംശയിച്ചതിനെ തുടർന്ന കൊച്ചിയിൽ ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരിച്ചുകൊച്ചിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്നു. മരണകാരണം വൈറൽ ന്യുമോണിയാണെന്നാണ് ഡോക്ടർമാർ പറയുന്നത് .   മലേഷ്യയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പനിയെ തുടർന്നാണ് ഇന്നലെ പുലർച്ചെയോടെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കോവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലം ഉച്ചയോടെ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊറോണ വൈറസ്: 55 രാജ്യങ്ങളിൽ പടരുന്നു; അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ വൈറസ് ബാധ  സ്ഥിരീകരിച്ചു

  സ്വന്തം ലേഖകൻ മുംെബെ: കൊറോണ വൈറസ് ബാധ ചൈനയിൽ കുറഞ്ഞു തുടങ്ങിയെങ്കിലും ചൈനയ്ക്കു പുറത്ത് അഞ്ചു ഭൂഖണ്ഡങ്ങളിലെ 55 രാജ്യങ്ങളിൽ പടരുകയാണ്. അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ വൈറസ് ബാധ ഇന്നലെയോടെ സ്ഥിരീകരിച്ചു. വൈറസ് ബാധ വലിയ സാമ്പത്തിക ദുരന്തത്തിലേക്കു നയിക്കുകയാണെന്ന സൂചനയുമായി ആഗോള ഓഹരിവിപണികൾ മൂക്കുകുത്തി. 2008ലെ ആഗോളസാമ്പത്തിക മാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ തകർച്ച കണ്ട ഓഹരിവിപണിയിൽ നിന്ന് ഈ വാരം നിക്ഷേപകർക്ക് നഷ്ടമായത് 6 ലക്ഷം കോടി ഡോളർ(ഏതാണ്ട് 426 ലക്ഷം കോടി രൂപ). ബോംബെ ഓഹരിവിപണി ഇന്നലെ മാത്രം 1448 […]

ഡൽഹി കലാപം: 630 പേർ അറസ്റ്റിൽ: 123 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു: കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും പൊലീസ്

സ്വന്തം ലേഖകൻ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ ഇതുവരെ 630 പേർ അറസ്റ്റിൽ. 123 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഡൽഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിവരങ്ങൾ്. കൂടാതെ കലാപവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.     പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വരുന്ന ഫോൺ വിളികളുടെ എണ്ണത്തിൽ ഇപ്പോൾ കുറവുണ്ടെന്നും വരും ദിവസങ്ങളിൽ കലാപബാധിത പ്രദേശങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മാത്രമല്ല […]

മൂന്നു മാസങ്ങൾക്ക് മുമ്പ് പിറന്ന മകനെ ആദ്യമായി കണ്ടപ്പോൾ മകളെ അവസാനമായി കാണേണ്ടിവന്നു: നെഞ്ചുപൊട്ടി ഒരു അച്ഛൻ ;  പ്രദീപിനെ കാത്തിരുന്നതു മകളുടെ ചേതനയറ്റ ശരീരം

സ്വന്തം ലേഖകൻ കൊല്ലം: മൂന്നു മാസങ്ങൾക്ക് മുമ്പ് പിറന്ന മകനെ ആദ്യമായി കണ്ടപ്പോൾ മകളെ അവസാനമായി കാണേണ്ടിവന്നു.നെഞ്ചുപൊട്ടി ഒരു അച്ഛൻ . അവധി കഴിഞ്ഞ് 10 മാസം മുൻപ് ഒമാനിലേക്കു പോയ പ്രദീപ് മകനെ കാണാൻ കൈനിറയെ കളിപ്പാട്ടങ്ങളുമായി വരാനിരുന്നതായിരുന്നു. അപ്പോഴാണ് ആ വാർത്ത കേൾക്കുന്നത്.     നിറകണ്ണും വെറുംകയ്യുമായി എത്തിയ പ്രദീപിനെ കാത്തിരുന്നതു മകളുടെ ചേതനയറ്റ ശരീരം. ദേവനന്ദയെ കാണാതായെന്ന് അറിഞ്ഞെങ്കിലും വീട്ടിൽ വരുന്നതു വരെ പ്രദീപിനു പ്രതീക്ഷ അസ്തമിച്ചിട്ടില്ലായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് – […]

പാലാരിവട്ടം പാലം അഴിമതിക്കേസ്: വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഉത്തരം തൃപ്തികരമല്ലെങ്കിൽ അറസ്റ്റ് ചെയ്യാനും സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസ് മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം ഓഫീസിലെത്തണമെന്ന് ഇബ്രാഹിം കുഞ്ഞിന് അന്വേഷണസംഘം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.     ഒരാഴ്ച മുൻപ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റിൽ വച്ച് അന്വേഷണസംഘം മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടത്തിയിരുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഇബ്രാഹിം കുഞ്ഞ് നൽകിയ പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.   […]

ക്രിക്കറ്റ് പന്ത് പിടിക്കുന്ന പോലെ കള്ളനെ പടിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം: മതിലു ചാടിയ കള്ളനെ കടന്നു പിടിച്ചു പൊലീസ് എത്തുന്നവരെ കൈയ്യ്ക്കുള്ളിലൊതുക്കി ; അഭിന്ദനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

സ്വന്തം ലേഖകൻ തന്റെ മുന്നിലേയ്ക്ക് വരുന്ന ഓരോ പന്തും കൈക്കുള്ളിലാക്കി ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റുകൾ എടുക്കുന്നതു പോലെ കള്ളന്റെ വിക്കറ്റും തെറിപ്പിച്ചിരിക്കുകയാണ് വിദർഭയുടെ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം സലോനി അലോട്ട് എന്ന 24കാരി. തനിക്ക് പന്തി പിടിക്കാൻ മാത്രമല്ല കള്ളനെയും പിടിക്കാനുമറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് വനിതാ ക്രിക്കറ്റ് താരം. സ്വന്തം വീട്ടിൽ കയറിയ കള്ളനെ കയ്യോടെ പൊക്കി പൊലീസിലേൽപ്പിച്ചാണ് സലോനി അലോട്ട് എന്ന 24കാരിയായ ഇന്ത്യൻ വനിതാ വിക്കറ്റ് കീപ്പർ ഇപ്പോൾ എല്ലാവരുടെയും പ്രശംസ നേടിയത്.     കഴിഞ്ഞ ഞായറാഴ്ച രാത്രി സലോനിയുടെ […]

കോട്ടയത്തിന് ദുഖ വെള്ളി: ഒറ്റ ദിവസം പൊലിഞ്ഞത് അഞ്ചു ജീവൻ; അപകടങ്ങൾ നാലെണ്ണം..!

ജി.കെ വിവേക് കോട്ടയം: ജില്ലയ്ക്ക് ദുഖവെള്ളി സമ്മാനിച്ച് അപകടങ്ങളും അപകട മരണങ്ങളും. കേരളം മുഴുവൻ നടുങ്ങിയ ദേവനന്ദയുടെ നിര്യാണ വാർത്ത കേട്ടുണർന്ന കോട്ടയത്തിന് ഇന്നലെ കാണേണ്ടി വന്നത് അഞ്ചു മരണങ്ങളാണ്. റോഡുകളിൽ മൂന്നു പേർ പിടഞ്ഞു മരിച്ചപ്പോൾ, രണ്ടു ജീവനുകൾ കിണറ്റിൽ ശ്വാസം മുട്ടി നഷ്ടമാകുകയായിരുന്നു. ഇന്നലെ രാവിലെ 11.30 നാണ് ഇത്തിത്താനത്ത് ആദ്യ മരണം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന 103 കാരി വയോധിക മിനിലോറി ഇടിച്ചാണ് മരിച്ചത്. തൃക്കൊടിത്താനം വെങ്കോട്ടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽ മരിച്ചത്. മാടപ്പള്ളി കോളനി […]

എം.സി റോഡിൽ വീണ്ടും മിന്നൽ കാലനായി: കെ.എസ്.ആർ.ടി.സിയുടെ മിന്നലിടിച്ച് ഏറ്റുമാനൂരിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ വീണ്ടും മിന്നലിന്റെ സംഹാര താണ്ഡവം. അമിത വേഗത്തിൽ പാഞ്ഞെത്തിയ കെ.എസ്.ആർ.ടി.സിയുടെ മിന്നൽ ബസ് ബൈക്ക് യാത്രക്കാരന്റെ ജീവനെടുത്തു. മിന്നലിനു മുന്നിൽ കുടുങ്ങിയ ബൈക്ക് 40 മീറ്ററോളം ദൂരം വലിച്ചു നീക്കി കൊണ്ടു പോയി. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു മുന്നിലായിരുന്നു ദാരുണമായ അപകടം. അപകടത്തിൽ ഏറ്റുമാനൂർ സിയോൺ കവലയിൽ വാടകയ്ക്കു താമസിക്കുന്ന വയനാട് സുൽത്താൻബത്തേരി മീനങ്ങാടി വളവയിൽ പേപ്പതിയിൽ പി.എം. ഷിബു (48) മരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. തിരുവന്തപുരത്തു നിന്നു സുൽത്താൻബത്തേരിയ്ക്കു […]