ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു: യുവാവ് ദാരുണമായി മരിച്ചു; നാലു പേർ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ

സ്വന്തം ലേഖകൻ കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഈരാറ്റുപേട്ട മറ്റയ്ക്കാട് കാവുംപീടികയിൽ ഷെഫീഖിന്റെ മകൻ ഹഫ്‌സീൻ മുഹമ്മദ് (21) ആണ് മരിച്ചത്. അപകടത്തിൽ രണ്ടു കാറുകളിലായുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ഇടമറുക് ഭാഗത്ത് ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ഭാഗത്തേയ്ക്കു പോകുകയായിരുന്നകാറും, എതിർദിശയിൽ നിന്നും എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും പൂർണമായും തകർന്നു. അപകടത്തിന്റെ വൻ […]

അദ്ധ്യാപകന്റെ ചതിയിൽ നിന്നും പൊൻകുന്നം സ്വദേശിയായ യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്: പന്ത്രണ്ട് മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഊരാക്കുടുക്കിൽ കുടുങ്ങിയേനെ..! പൊൻകുന്നത്ത് വിവാഹത്തലേന്ന് അദ്ധ്യാപകനായ വരനെ കാണാതായി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭാര്യയും മക്കളുമുള്ള പൊൻകുന്നം സ്വദേശിയായ അദ്ധ്യാപകന്റെ ചതിയിൽ നിന്നും എം.ജി സർവകലാശാലയിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പന്ത്രണ്ട് മണിക്കൂർകൂടി കഴിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഊരാൻ സാധിക്കാത്ത വിവാഹം എന്ന ഊരാക്കുടുക്കിൽ പെട്ടുപോകുമായിരുന്നു ഈ പെൺകുട്ടി. പൊൻകുന്നം സ്വദേശിയും മലപ്പുറത്തെ അദ്ധ്യാപകനുമായ യുവാവും എം.ജി സർവകലാശാലയിലെ അസിസ്റ്റന്റായ പെൺകുട്ടിയും തമ്മിലുള്ള വിവാഹമാണ് പൊൻകുന്നത്ത് ഞായറാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവാഹ തലേന്ന് രാത്രിയിൽ തന്നെ അദ്ധ്യാപകനെ കാണാതാകുകയായിരുന്നു. മലപ്പുറത്ത് മറ്റൊരു ഭാര്യയും, കുട്ടിയും ഉള്ളതിനെപ്പറ്റി നാട്ടുകാർ വിവരം അറിഞ്ഞതായി മനസിലാക്കിയതിനെ […]

ആ ഭാഗ്യ ശാലി ആർപ്പൂക്കര പനമ്പാലത്തുണ്ട്..! അഞ്ചു കോടിയുടെ പൂജാ ബമ്പർ അടിച്ചത് മെഡിക്കൽ കോളേജിനു സമീപം പനമ്പാലത്തെ മെഡിക്കൽ സ്‌റ്റോർ ഉടമയ്ക്ക്; സമ്മാനത്തുകയിൽ നിശ്ചിത ഭാഗം പാവങ്ങൾക്ക് മരുന്നു വാങ്ങാൻ 

സ്വന്തം ലേഖകൻ  കോട്ടയം: അഞ്ചു കോടിയുടെ ഭാഗ്യം സ്വന്തമാക്കിയ ആ ഭാഗ്യശാലി മെഡിക്കൽ കോളേജിനു സമീപം പനമ്പാലത്തുണ്ട്. കോട്ടയം – കുടയംപടി – മെഡിക്കൽ കോളേജ് റോഡിൽ കൊച്ചുവീട്ടിൽ മെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന പനമ്പാലം പറയരുതോട്ടത്തിൽ എ.പി തങ്കച്ചനാണ് പൂജാബമ്പറിന്റെ അഞ്ചു കോടിരൂപ ഒന്നാം സമ്മാനം അടിച്ചത്. സമ്മാനത്തുകയിൽ നിശ്ചിത തുക കുടമാളൂർപള്ളിയിലും, മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തുന്ന പാവങ്ങൾക്ക് മരുന്നുവാങ്ങാനായി നൽകുമെന്ന് തങ്കച്ചൻ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. രണ്ടാഴ്ച മുൻപുള്ള ഒരു ചൊവ്വാഴ്ചയാണ് ഇതുവഴി എത്തിയ തമിഴ്‌നാട് സ്വദേശിയായ […]

കോട്ടയത്തും പൊലീസ് പരിശോധന ശക്തം: ഹെൽമറ്റ് ധരിയ്ക്കാതെ ഇതുവരെ കുടുങ്ങിയത് 65 ബൈക്ക് യാത്രക്കാർ; പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ 500..!

സ്വന്തം ലേഖകൻ കോട്ടയം: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പ് ചട്ടം കർശനമായി നടപ്പാക്കണമെന്ന് നിർദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് നടപ്പിൽ വന്നതോടെ കോട്ടയത്തും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധന ശക്തം. കോട്ടയം ജില്ലയിൽ ഞായറാഴ്ച പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ ഇതുവരെ 65 ബൈക്ക് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ബൈക്കിന്റെ പിന്നിൽ ഇരുന്നവരാണ് പിഴ അടയ്‌ക്കേണ്ടി വന്നവരിൽ ഏറെയും. കോട്ടയം നഗരത്തിലെ വെസ്റ്റ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന […]

ഷൈൻ നിഗത്തിനെതിരായ നീക്കം താരപുത്രനെ വാഴിക്കാൻ: ഷൈനിനെ ഒതുക്കുന്നത് ഏട്ടന്റെ പുത്രന് വേണ്ടിയോ..? കഞ്ചാവ് എന്ന പ്രചാരണം നടനെ നശിപ്പിക്കാനോ

സിനിമാ ഡെസക് കൊച്ചി: മലയളത്തിൽ വളർന്നു വരുന്ന യുവ താരം ഷൈൻ നിഗത്തിനെതിരായി നീക്കം നടക്കുന്നത് സൂപ്പർ താരത്തിന്റെ മകനു വേണ്ടിയെന്ന് സൂചനകൾ. ഷൈൻ നിഗവും താരപുത്രനും തമ്മിലുള്ള രൂപ സാദൃശ്യവും, താര പുത്രന്റെ സിനിമകൾ നിരന്തരം പൊട്ടുന്നതുമാണ് ഇപ്പോൾ ഷൈനെ ഒതുക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ഷൈൻ കഴിഞ്ഞ ദിവസം പുറത്തു വിട്ട അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നിർമ്മാതാക്കൾ ഷൈനെതിരെ ശക്തമായ നിലപാട് അപ്രതീക്ഷിതമായി സ്വീകരിച്ചതും ഈ സാമ്യത്തിന്റെ പേരിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ. പത്തു വർഷത്തിലേറെയായി ഷൈൻ […]

ബി ജെ പി കെ റ്റി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കണ്ണൂർ മൊകേരി ഗവ:യുപി സ്കൂൾ അദ്ധ്യാപകനായിരിക്കെ കൊലചെയ്യപ്പെട്ട കെ റ്റി ജയകൃഷ്ണൽ മാസ്റ്ററുടെ ഇരുപതാമത് ബലിദാനദിനം നടത്തി. അധികാരത്തിന്റെ മറവിൽ പിഞ്ചുകുട്ടികളുടെ മുന്നിൽവെച്ച് കമ്മ്യൂണിസ്റ്റ് കാപാലികരുടെ കൊലക്കത്തിയ്ക്ക് ഇരയാകുകയും, അന്നു മുതൽ ഇന്നുവരെ കമ്മ്യൂണിസ്റ്റുകാർ അക്രമണപരമ്പര അഴിച്ചുവിടുകയാണെന്ന് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരി അഭിപ്രായപ്പെട്ടു. യുവമോർച്ച കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുന്നക്കരയിൽ നിന്നും ആരംഭിച്ച റാലി ഗാന്ധിസ്ക്വയറിൽ സമാപിച്ചു.തുടർന്ന് കെ റ്റി ജയകൃഷ്ണൻ മാസ്റ്ററുടെ ചിത്രത്തിൽ യുവമോർച്ച ബിജെപി പ്രവർത്തകർ പുഷ്പാർച്ചനയും […]

ബി ജെ പി കെ റ്റി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കണ്ണൂർ മൊകേരി ഗവ:യുപി സ്കൂൾ അദ്ധ്യാപകനായിരിക്കെ കൊലചെയ്യപ്പെട്ട കെ റ്റി ജയകൃഷ്ണൽ മാസ്റ്ററുടെ ഇരുപതാമത് ബലിദാനദിനം നടത്തി. അധികാരത്തിന്റെ മറവിൽ പിഞ്ചുകുട്ടികളുടെ മുന്നിൽവെച്ച് കമ്മ്യൂണിസ്റ്റ് കാപാലികരുടെ കൊലക്കത്തിയ്ക്ക് ഇരയാകുകയും, അന്നു മുതൽ ഇന്നുവരെ കമ്മ്യൂണിസ്റ്റുകാർ അക്രമണപരമ്പര അഴിച്ചുവിടുകയാണെന്ന് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരി അഭിപ്രായപ്പെട്ടു. യുവമോർച്ച കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുന്നക്കരയിൽ നിന്നും ആരംഭിച്ച റാലി ഗാന്ധിസ്ക്വയറിൽ സമാപിച്ചു.തുടർന്ന് കെ റ്റി ജയകൃഷ്ണൻ മാസ്റ്ററുടെ ചിത്രത്തിൽ യുവമോർച്ച ബിജെപി പ്രവർത്തകർ പുഷ്പാർച്ചനയും […]

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കൊല്ലാൻ ഫെയ്സ് ബുക്ക് വഴി ക്വട്ടേഷൻ മലേഷ്യയിൽ നിന്ന്: ഓൺലൈൻ വഴി നൽകിയ ക്വട്ടേഷന് തുക അഞ്ചു ലക്ഷം രൂപ

ക്രൈം ഡെസ്ക് കമ്പം: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്താൻ ഫെയ്സ് ബുക്ക് വഴി അഞ്ചുലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകി യുവതി. മലേഷ്യന്‍ യുവതിയാണ്  തന്റെ മലയാളിയായ കാമുകനെ അപായപ്പെടുത്താന്‍ ഓൺലൈൻ വഴി ക്വട്ടേഷൻ നൽകിയത്. ഫെയ്‌സ്ബുക്ക് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് കാമുകിയായ മലേഷ്യന്‍ യുവതി ക്വട്ടേഷന്‍ നല്‍കി എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ അപായപ്പെടുത്താന്‍ ഫേസ്ബുക്ക് തന്നെയാണ് മലേഷ്യയിലെ കാമുകി തെരഞ്ഞെടുത്തത്. ബെംഗളൂരുവിലെ ഐടി എന്‍ജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ അശോക് കുമാറിനെ […]

അതിരപ്പള്ളിയിൽ കാടിനുള്ളിൽ ആത്മഹത്യയ്ക്കൊരുങ്ങി യുവാവും യുവതിയും: കിലോമീറ്ററുകളോളം നടന്നെത്തി കമിതാക്കളെ രക്ഷിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി:  അതിരപ്പള്ളിയിൽ കാടിനുള്ളിൽ ആത്മഹത്യാ ഭീഷണിയുമായി എത്തിയ കമിതാക്കൾ പൊലീസിനെ വലച്ചു. അതിരപ്പള്ളി വെറ്റിലപ്പാറയിൽ കാടിനുള്ളിൽ  ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെയും പെണ്‍കുട്ടിയെയുമാണ് അതിരപ്പിള്ളി പോലീസ് രക്ഷപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ പൂവ്വത്തുംകടവ് സ്വദേശിയായ 20 വയസ്സുള്ള യുവാവിനെയും വെള്ളാങ്ങല്ലൂരിലെ പതിനഞ്ചുകാരിയെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മുതല്‍ പെണ്‍കുട്ടിയെ കാണാതായതായി വീട്ടുകാര്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് യുവാവിനെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍, പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെ യുവാവ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ […]

ഒരു ബൈക്കിൽ ഇന്നു മുതൽ രണ്ട് ഹെൽമറ്റ് നിർബന്ധം: ലാത്തി പ്രയോഗം വേണ്ടെന്ന് പൊലീസിനോട് സംസ്ഥാന പൊലീസ് മേധാവി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ ഓടുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും ഇന്ന് മുതൽ രണ്ട് ഹെൽമറ്റ് നിർബന്ധം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സംസ്ഥാനത്ത് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. ഞായറാഴ്ച രാവിലെ സംസ്ഥാനത്ത് ആരംഭിച്ച പരിശോധനയിൽ മൂന്നുറിലേറെ വാഹനയാത്രക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എല്ലാവരും ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. കുട്ടികളുള്‍പ്പടെ ബൈക്കിലെ […]