ബി ജെ പി കെ റ്റി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം നടത്തി

ബി ജെ പി കെ റ്റി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: കണ്ണൂർ മൊകേരി ഗവ:യുപി സ്കൂൾ അദ്ധ്യാപകനായിരിക്കെ കൊലചെയ്യപ്പെട്ട കെ റ്റി ജയകൃഷ്ണൽ മാസ്റ്ററുടെ ഇരുപതാമത് ബലിദാനദിനം നടത്തി.

അധികാരത്തിന്റെ മറവിൽ പിഞ്ചുകുട്ടികളുടെ മുന്നിൽവെച്ച് കമ്മ്യൂണിസ്റ്റ് കാപാലികരുടെ കൊലക്കത്തിയ്ക്ക് ഇരയാകുകയും, അന്നു മുതൽ ഇന്നുവരെ കമ്മ്യൂണിസ്റ്റുകാർ അക്രമണപരമ്പര അഴിച്ചുവിടുകയാണെന്ന് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരി അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുന്നക്കരയിൽ നിന്നും ആരംഭിച്ച റാലി ഗാന്ധിസ്ക്വയറിൽ സമാപിച്ചു.തുടർന്ന് കെ റ്റി ജയകൃഷ്ണൻ മാസ്റ്ററുടെ ചിത്രത്തിൽ യുവമോർച്ച ബിജെപി പ്രവർത്തകർ പുഷ്പാർച്ചനയും നടത്തി.

യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ബിനുമോൻ വി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി.എൻ ഹരികുമാർ, അഡ്വ.എം.എസ് കരുണാകരൻ, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിൾമാത്യു, യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ, സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി സി.എൻ സുബാഷ്,

കെ.പി ഭുവനേശ്, നിയോജക മണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി, യുവമോർച്ച സംസ്ഥാന സമിതി അംഗം കെ.എസ് ഗോപൻ, യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റ് വി.പി മുകേഷ്,ഗിരീഷ്കുമാർ വടവാതൂർ, നേതാക്കളായ പി.ജെ ഹരികുമാർ, കുസുമാലയം ബാലകൃഷ്ണൻ, ഡി.എൽ ഗോപി,രാജേഷ് കൈലാസം,ജോമോൻ കെ.ജെ ,റ്റി റ്റി സന്തോഷ് കുമാർ, ഹരി കിഴക്കേക്കുറ്റ്, ബിജു കുമാരനല്ലൂർ, വിനു ആർ മോഹൻ, വിനോദ്കുമാർ, വിഷ്ണുനാഥ്, വരപ്രസാദ്, ശ്യാം മാങ്ങാനം തുടങ്ങിയവർ സംസാരിച്ചു.