ആ ഭാഗ്യ ശാലി ആർപ്പൂക്കര പനമ്പാലത്തുണ്ട്..! അഞ്ചു കോടിയുടെ പൂജാ ബമ്പർ അടിച്ചത് മെഡിക്കൽ കോളേജിനു സമീപം പനമ്പാലത്തെ മെഡിക്കൽ സ്‌റ്റോർ ഉടമയ്ക്ക്; സമ്മാനത്തുകയിൽ നിശ്ചിത ഭാഗം പാവങ്ങൾക്ക് മരുന്നു വാങ്ങാൻ 

ആ ഭാഗ്യ ശാലി ആർപ്പൂക്കര പനമ്പാലത്തുണ്ട്..! അഞ്ചു കോടിയുടെ പൂജാ ബമ്പർ അടിച്ചത് മെഡിക്കൽ കോളേജിനു സമീപം പനമ്പാലത്തെ മെഡിക്കൽ സ്‌റ്റോർ ഉടമയ്ക്ക്; സമ്മാനത്തുകയിൽ നിശ്ചിത ഭാഗം പാവങ്ങൾക്ക് മരുന്നു വാങ്ങാൻ 

സ്വന്തം ലേഖകൻ 

കോട്ടയം: അഞ്ചു കോടിയുടെ ഭാഗ്യം സ്വന്തമാക്കിയ ആ ഭാഗ്യശാലി മെഡിക്കൽ കോളേജിനു സമീപം പനമ്പാലത്തുണ്ട്. കോട്ടയം – കുടയംപടി – മെഡിക്കൽ കോളേജ് റോഡിൽ കൊച്ചുവീട്ടിൽ മെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന പനമ്പാലം പറയരുതോട്ടത്തിൽ എ.പി തങ്കച്ചനാണ് പൂജാബമ്പറിന്റെ അഞ്ചു കോടിരൂപ ഒന്നാം സമ്മാനം അടിച്ചത്. സമ്മാനത്തുകയിൽ നിശ്ചിത തുക കുടമാളൂർപള്ളിയിലും, മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തുന്ന പാവങ്ങൾക്ക് മരുന്നുവാങ്ങാനായി നൽകുമെന്ന് തങ്കച്ചൻ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

രണ്ടാഴ്ച മുൻപുള്ള ഒരു ചൊവ്വാഴ്ചയാണ് ഇതുവഴി എത്തിയ തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും തങ്കച്ചൻ പൂജാ ബമ്പറിന്റെ അ്്ഞ്ചു കോടിയുടെ ടിക്കറ്റ് എടുത്തത്. സ്ഥിരമായി തങ്കച്ചൻ ലോട്ടറി ടിക്കറ്റ് എടുക്കാറില്ല. ഈ ലോട്ടറി വിൽപ്പനക്കാരൻ സ്ഥിരമായി ഇവിടെ എത്തുമായിരുന്നു. എല്ലാ ദിവസവും രാവിലെ 8.30 നാണ് കട തുറക്കുന്നത്. ചൊവ്വാഴ്ച പള്ളിയിൽ പോയി പ്രാർത്ഥന നടത്തിയ ശേഷം 8.45 നാണ് കട തുറക്കുന്നത്. ടിക്കറ്റ് എടുത്ത ദിവസം രാവിലെ കട തുറന്നപ്പോൾ ഈ ലോട്ടറി വിൽപ്പനക്കാരൻ കടയ്ക്കു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. ഇയാളുടെ നിർബന്ധത്തിന് വഴങ്ങിയാണ് രണ്ടു ടിക്കറ്റ് എടുത്ത.് ഇതിൽ ഒരു ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഫലം പുറത്തു വന്നപ്പോഴും തനിക്കാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് തങ്കച്ചൻ അറിഞ്ഞിരുന്നില്ല. ലോട്ടറി വിൽപ്പനക്കാരൻ ഞായറാഴ്ച രാവിലെ ഫോണിൽ വിളിച്ചപ്പോൾ തങ്കച്ചൻ പള്ളിയിലായിരുന്നു. കുടമാളൂർ പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം രാവിലെ പത്തരയോടെ വീ്ട്ടിലെത്തിയപ്പോൾ തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ വീട്ടിലുണ്ട്. തങ്കച്ചൻ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നും ഫലം ഒത്തു നോക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ടിക്കറ്റ് എടുത്തപ്പോഴാണ് ഇതിൽ ഒന്നിനാണ് സമ്മാനം അടിച്ചതെന്ന് കണ്ടെത്തിയത്.

ഭാര്യ – അനിമോൾ, മക്കൾ – ടോണി (ബി.ടെക്കിന് ശേഷം ജർമ്മനിയിൽ എം.ടെക് വിദ്യാർത്ഥി), മകൾ – ടെസ (ന്ട്ടാശേരി മംഗളം കോളേജിൽ രണ്ടാം വർഷ ബി.ആർ വിദ്യാർത്ഥി.)