അദ്ധ്യാപകന്റെ ചതിയിൽ നിന്നും പൊൻകുന്നം സ്വദേശിയായ യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്: പന്ത്രണ്ട് മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഊരാക്കുടുക്കിൽ കുടുങ്ങിയേനെ..! പൊൻകുന്നത്ത് വിവാഹത്തലേന്ന് അദ്ധ്യാപകനായ വരനെ കാണാതായി

അദ്ധ്യാപകന്റെ ചതിയിൽ നിന്നും പൊൻകുന്നം സ്വദേശിയായ യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്: പന്ത്രണ്ട് മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ഊരാക്കുടുക്കിൽ കുടുങ്ങിയേനെ..! പൊൻകുന്നത്ത് വിവാഹത്തലേന്ന് അദ്ധ്യാപകനായ വരനെ കാണാതായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഭാര്യയും മക്കളുമുള്ള പൊൻകുന്നം സ്വദേശിയായ അദ്ധ്യാപകന്റെ ചതിയിൽ നിന്നും എം.ജി സർവകലാശാലയിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്. പന്ത്രണ്ട് മണിക്കൂർകൂടി കഴിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഊരാൻ സാധിക്കാത്ത വിവാഹം എന്ന ഊരാക്കുടുക്കിൽ പെട്ടുപോകുമായിരുന്നു ഈ പെൺകുട്ടി.

പൊൻകുന്നം സ്വദേശിയും മലപ്പുറത്തെ അദ്ധ്യാപകനുമായ യുവാവും എം.ജി സർവകലാശാലയിലെ അസിസ്റ്റന്റായ പെൺകുട്ടിയും തമ്മിലുള്ള വിവാഹമാണ് പൊൻകുന്നത്ത് ഞായറാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവാഹ തലേന്ന് രാത്രിയിൽ തന്നെ അദ്ധ്യാപകനെ കാണാതാകുകയായിരുന്നു. മലപ്പുറത്ത് മറ്റൊരു ഭാര്യയും, കുട്ടിയും ഉള്ളതിനെപ്പറ്റി നാട്ടുകാർ വിവരം അറിഞ്ഞതായി മനസിലാക്കിയതിനെ തുടർന്നാണ് അദ്ധ്യാപകൻ രാത്രിയ്ക്കു രാത്രി നാടുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊൻകുന്നം സ്വദേശിയായ അദ്ധ്യാപകൻ വർഷങ്ങളായി മലപ്പുറത്ത് ജോലി ചെയ്യുകയാണ്. ഇയാളും പൊൻകുന്നം സ്വദേശിയായ പെൺകുട്ടിയുമായുള്ള വിവാഹം മാസങ്ങൾക്കു മുൻപ് നിശ്ചയിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ പൊൻകുന്നത്ത് വച്ചാണ് വിവാഹം നിശ്ചയിച്ചിരുന്നത്. രാത്രിയിൽ വരന്റെ വീട്ടിൽ പാർട്ടിയും നടന്നിരുന്നു.

വരന്റെ വീട്ടിലെ പാർട്ടിയിലും ആഘോഷങ്ങളിലും വരൻ മുഴുസമയത്തും സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെ വരൻ കിടന്നുറങ്ങിയ മുറിയിൽ നോക്കിയപ്പോഴാണ് ഇയാളെ കാണാനില്ലെന്ന വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് മലപ്പുറത്ത് മറ്റൊരു ഭാര്യയും കുട്ടിയും ഉണ്ടെന്ന വിവരം കണ്ടെത്തിയത്.

ഇയാളുടെ രണ്ടാം വിവാഹം നടക്കുകയാണെന്നറിഞ്ഞ ആദ്യ ഭാര്യ രാത്രിയിൽ തന്നെ യുവാവിന്റെ ബന്ധുവിനെ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിരുന്നു. ഇതറിഞ്ഞതിനെ തുടർന്നാണ് വിവാഹത്തിന് നിൽക്കാതെ യുവാവ് നാട് വീട്ടതെന്നാണ് സൂചന. ഇതോടെയാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായ പെൺകുട്ടി വൻ ചതിയിൽ നിന്നും രക്ഷപെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.