ഗര്‍ഭപാത്ര വില്‍പന; രാജ്യത്ത് കോടികള്‍ ഒഴുകുന്നു, ഗ്രാമങ്ങളിലെ അമ്മമാരുടെ ദാരിദ്രം ചൂഷണം ചെയ്ത് ഇടനിലക്കാര്‍

സ്വന്തം ലേഖിക ന്യൂ ഡല്‍ഹി: രാജ്യത്ത് ഗര്‍ഭപാത്ര വില്‍പനയിലൂടെ പ്രതിവര്‍ഷം മൂവായിരം കോടി രൂപയുടെ ഇടപാട് നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമങ്ങളിലെ അമ്മമാരുടെ ദാരിദ്രത്തെ ചൂഷണം ചെയ്യുന്നതാകട്ടെ ഇടനിലക്കാരും. കുടുംബങ്ങളിലെ വിവാഹ ചെലവുകള്‍ക്കായും, മക്കളെ പഠിപ്പിക്കാനുമൊക്കെയാണ്് പലപ്പോഴും സ്ത്രീകള്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത്. നിയമം വന്നാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസമാണ് ഇടനിലക്കാര്‍ക്ക്. ഒരിക്കല്‍ സറോഗസി ബില്ല് പരിശോധിച്ച സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ, ഇത് നടപ്പാക്കാന്‍ കഴിയുന്ന ബില്ല് അല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 2750 കോടി രൂപയുടെ ഇടപാടാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ വാടക […]

മൊബൈൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി ; കാൾ നിരക്കും ഡേറ്റ ചാർജും ടെലികോം കമ്പനികൾ കുത്തനെ കൂട്ടി

  സ്വന്തം ലേഖിക മുംബൈ: രാജ്യത്തെ നൂറു കോടിയിലേറെ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഇരുട്ടടി. കാൾനിരക്കും ഇൻറർനെറ്റ് ഡേറ്റ ചാർജും സ്വകാര്യ ടെലികോം കമ്പനികൾ കുത്തനെ കൂട്ടി. ഏറ്റവുമധികം മൊബൈൽ ഉപഭോക്താക്കളുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 40 ശതമാനം വരെ നിരക്ക് വർധിപ്പിച്ചപ്പോൾ വോഡഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികൾ 50 ശതമാനം വരെയും വർധന വരുത്തി. വോഡഫോൺ-ഐഡിയ, എയർടെൽ നിരക്കുകൾ ഈ മാസം മൂന്നു മുതലും ജിയോയുടേത് ആറു മുതലും പ്രാബല്യത്തിലാകും.അഞ്ചുവർഷത്തിനിടെ ആദ്യമായാണ് നിരക്കുവർധന. പാദവർഷനഷ്ടം കുമിഞ്ഞുകൂടിയതാണ് വോഡഫോൺ-ഐഡിയ, എയർടെൽ കമ്പനികളെ […]

അസി. ലേബര്‍ ഓഫീസര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

സ്വന്തം ലേഖിക കണ്ണൂര്‍: അസി. ലേബര്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ നിറുത്തിയിട്ട കാറില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം പൊന്നാനിയിലെ അസി. ലേബര്‍ ഓഫീസര്‍ ശ്രീജിത്ത് (50) ആണ് മരിച്ചത്. കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്താണ് ശ്രീജിത്ത് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ താലൂക്ക് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കെ.എല്‍ 13 എ.സി 5850 എന്ന ശ്രീജിത്തിന്റെ സ്വന്തം കാറിന്റെ മുന്‍സീറ്റില്‍ ചെരിഞ്ഞു […]

പിൻസീറ്റിൽ ഹെൽമറ്റില്ലാത്ത യാത്രയ്ക്ക് ഒരു രക്തസാക്ഷി കൂടി: നിയന്ത്രണം വിട്ട് റോഡിൽ തെന്നിമറിഞ്ഞ ബൈക്കിൽ നിന്നും തലയിടിച്ച് വീണ് പള്ളം സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: പിൻസീറ്റിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നു ചോദിക്കുന്നവർ കണ്ണ് തുറന്ന് കാണുക ഈ ദുരന്തം..! പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പള്ളം സ്വദേശിയായ യുവതിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തായ യുവതിയ്‌ക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ തെന്നി മറിഞ്ഞു വീണത്. തിരുവനന്തപുരം കഴക്കുട്ടത്തിനു സമീപമാണ് റോഡിൽ അപകടമുണ്ടായത്. ടെക്‌നോപാർക്ക് സോഫ്റ്റ് വെയർ എൻജിനീയർ റീനു എൽസ രഞ്ജിത്താണ്(24) റോഡിൽ തലയിടിച്ചു വീണ് മരിച്ചത്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് കോട്ടയം പള്ളംസെന്റ് ജോൺ ബാപ്റ്റിറീനു […]

വീട്ടില്‍ നിന്ന് 30 പവന്‍ മോഷണം പോയി; പൊലിസ് നുണപരിശോധന നടത്താന്‍ തീരുമാനിച്ചതോടെ സ്വര്‍ണം തിരികെയെത്തി

സ്വന്തം ലേഖിക മലപ്പുറം: വീട്ടില്‍ നിന്നും കാണാതായ 30 പവന്‍ സ്വര്‍ണം പൊലീസ് നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ തിരികെയെത്തി. മലപ്പുറത്താണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. നുണപരിശോധന നടത്താന്‍ പൊലീസ് നടപടിയെടുക്കുന്നതിനിടെയാണ് കാണാതായ സ്വര്‍ണം പ്രത്യക്ഷപ്പെട്ടത്. വിളയില്‍ മുണ്ടക്കല്‍ മേച്ചീരി അബ്ദുറഹിമാന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ 5ന് ആണ് സ്വര്‍ണം നഷ്ടമായത്. അബ്ദുറഹിമാന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: അബ്ദുറഹിമാന്‍ വീട്ടില്‍ ഇല്ലാത്ത ദിവസമായിരുന്നു മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍, സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രം സഹിതം കാണാതാവുകയായിരുന്നു. വിവാഹം കഴിഞ്ഞ മക്കളുടേത് ഉള്‍പ്പെടെ […]

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടത് മുത്തശ്ശിയുടെ ഒത്താശയോടെ; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം:അഞ്ചലിലെ ഏരൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടത് മുത്തശ്ശിയുടെ ഒത്താശയോടെയെന്ന് പൊലീസ്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഏഴംകുളം വനജാ വിലാസത്തില്‍ ഗണേശാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ അച്ഛന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്റെ മദ്യപാനത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാക്കിയിരുന്ന കുട്ടിയെ പിന്നീട് മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് ഗണേശ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധിതവണ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി മൊഴി നല്‍കി. മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറായിരുന്നു ഗണേശ്.

വിപണിയില്‍ തീ വില ; സാധാരണക്കാരന്‍ കുടുംബം പോറ്റാന്‍ നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാനില്‍ സുഖവാസത്തിലും

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യോപയോഗസാധനങ്ങള്‍ക്കെല്ലാം തീവില. മിക്ക സാധനങ്ങള്‍ക്കും മുന്‍വര്‍ഷത്തേക്കാള്‍ 10 രൂപയിലേറെ വില വര്‍ധിച്ചു. ഇതിനിടയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനത്തിന്റെ തിരക്കിലും! അഞ്ചുവര്‍ഷത്തേക്കു 13 നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടില്ലെന്നയിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. മാവേലി സ്റ്റോറുകളിലും മറ്റു സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 ഇനം സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ മിക്ക സാധനങ്ങളും ലഭ്യമല്ല. കഴിഞ്ഞവര്‍ഷം ഇതേസമയം 45-47 രൂപയായിരുന്ന മേല്‍ത്തരം കുത്തരിക്ക് 52-56 രൂപയായി. റേഷന്‍ കടകളില്‍ പച്ചരി കിട്ടാനില്ലാത്തതിനാല്‍ പൊതുവിപണിയില്‍ വിലയുയര്‍ന്നു. ഉരുളക്കിഴങ്ങ്, സവാള, ചെറിയ […]

വാഹനങ്ങൾക്ക് പുതുമോടി ഇനി 15 ദിവസം മാത്രം: ചട്ടം കർശനമാക്കി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതിയ വാഹനങ്ങളുടെ മധുവിധു കാലം ഇനി പതിനഞ്ച് ദിവസം മാത്രം. ഫോർ രജിസ്ട്രേഷൻ ബോർഡും ഒട്ടിച്ച് മാസങ്ങളോളം പുതിയ വണ്ടിയെന്ന പേരിലുള്ള കറക്കം തീർക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. വാഹനങ്ങൾ റോഡിലിറക്കി 15 ദിവസത്തിനകം പുതിയ അതിസുരക്ഷാ നമ്പർ പ്ളേറ്റ് ഘടിപ്പിക്കണമെന്ന ചട്ടമാണ് ഇപ്പോൾ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. വാഹനം രജിസ്റ്റര്‍ചെയ്യുന്ന ദിവസംതന്നെ ‘വാഹന്‍’ വെബ്സൈറ്റില്‍നിന്ന് സ്ഥിരം രജിസ്ട്രേഷന്‍നമ്പര്‍ അനുവദിക്കുന്നുണ്ട്. ഈ നമ്പർ പതിച്ച നമ്പർ പ്ളേറ്റ് ഘടിപ്പിക്കാനാണ് 15 ദിവസം മാത്രം അനുവദിച്ചിരിക്കുന്നത്. ഫോർ രജിസ്ട്രേഷൻ എന്ന നമ്പർ രേഖപ്പെടുത്തിയ […]

പൊതു വിദ്യാലയ സംരക്ഷണം: യുവജന കേന്ദ്രം ഒളശ ഗവ.സ്കൂൾ ശുചീകരിച്ചു

സ്വന്തം ലേഖകൻ അയ്മനം : പൊതു വിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രവും പരിപ്പ് കൈരളി യൂത്ത് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒളശ്ശ ഗവൺമെന്റ് സ്കൂളും പരിസരവും ശുചികരിച്ചു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കെ ആലിച്ചൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് കോഡിനേറ്റർ കെ മിഥുൻ സ്വാഗതം അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആലിസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ മൂലയിൽ, യുവജന […]

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 12-മത് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി

സ്വന്തം ലേഖകൻ വേളൂർ : ചരിത്രവും പരിപാവനുമായ വേളൂർ മേജർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 12-മത് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി. യജ്ഞാചാര്യൻ ഹോരക്കാട്ട് ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഡിസംബർ 1 മുതൽ 8 വരെയാണ് ക്ഷേത്രാങ്കണത്തിൽ സപ്താഹയജ്ഞം നടത്തപ്പെടുന്നത്. തളിയിൽ മഹാദേവക്ഷേത്രത്തിൽ നിന്നും തിരിതെളിയിച്ച് യജ്ഞവേദിയിൽ സമർപ്പിക്കാനുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയശേഷം, പുത്തനങ്ങാടി ദേവിക്ഷേത്രം, കിഴക്കേക്കര ധർമ്മശാസ്താ ക്ഷേത്രം, കോയിക്കളം ശിവപാർവ്വതി ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാറപ്പാടം ദേവീക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് യജ്ഞശാലയ്ക്ക് സമീപം കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ എം.ജെ അരുൺ ഭദ്രദീപം […]