Spread the love

കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഒരു തരത്തിലുള്ള ധാരണ ഉണ്ടാക്കുകയോ, പിന്തുണ സ്വീകരിക്കുകയോ, നൽകുകയോ ചെയ്യില്ലെന്ന് കേരളാ കോൺഗ്രസ് എം.

video
play-sharp-fill

പാലാ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് 10 അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് എം. മുനിസിപ്പൽ ഇലക്ഷൻ കഴിഞ്ഞ് ഉടൻ ദൂതൻമാർ മുഖേന സ്വതന്ത്ര മുന്നണി സമീപിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്.

കേരളാ കോൺഗ്രസ് എം ഒരിക്കലും അവസര വാദരാഷ്ട്രിയത്തിന് ഇല്ലായെന്നും സത്യത്തിൻ്റെ മാർഗത്തിലൂടെയുള്ളുവെന്നും ഈ നിലപാടിൽ പാലാ നഗരസഭയിലെ പുതിയ സംഭവ വികാസങ്ങളുടെ വെളിച്ചത്തിലും മാറ്റമില്ലന്ന് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group