
കൊടുങ്ങല്ലൂർ: സ്വർണ്ണ ഖനികളില്‍ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധ സ്വർണ്ണകട്ടികള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ‘കെജിഎഫ് സ്വാമി’ എന്നറിയപ്പെടുന്ന വ്യാജ സിദ്ധൻ അറസ്റ്റില്‍.
പത്തനംതിട്ട മാധവമംഗലം മനഴിയില് വീട്ടില്‍ ഷാജി (61)യെയാണ് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ ഉഴുവത്തുകടവിലെ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വർണ ഖനികളുമായി നേരിട്ടുള്ള ബന്ധമുണ്ടെന്നും വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്വർണക്കട്ടികള്‍ ലഭ്യമാക്കാമെന്നും പറഞ്ഞ് ഇയാള്‍ നിരവധി പേരെ വലയിലാക്കിയെന്നാണ് പൊലീസ് പറയുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന രീതിയില്‍ കൂടുതല്‍ പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ കൈവശത്തില്‍ നിന്ന് വലിയ കത്തി, ഏകദേശം ഒരു കിലോ ഭാരമുള്ള വ്യാജ സ്വർണക്കട്ടി, ഒമ്പത് മാലകള്‍, അഞ്ച് വളകള്‍ എന്നിവ പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ വില്‍പ്പനയ്ക്കെത്തിക്കുന്ന സ്വർണ്ണം സ്വർണ്ണഖനിയില്‍ നിന്നും നേരിട്ട് എത്തിക്കുന്നതാണന്നും ധരിപ്പിച്ച് വിപണി വിലയേക്കാള്‍ കുറഞ്ഞ വിലക്കാണ് ഇവ നല്‍കുന്നതെന്ന് ധരിപ്പിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തി വന്നിരുന്നത്.







