ഷൈൻ നിഗത്തിനെതിരായ നീക്കം താരപുത്രനെ വാഴിക്കാൻ: ഷൈനിനെ ഒതുക്കുന്നത് ഏട്ടന്റെ പുത്രന് വേണ്ടിയോ..? കഞ്ചാവ് എന്ന പ്രചാരണം നടനെ നശിപ്പിക്കാനോ

ഷൈൻ നിഗത്തിനെതിരായ നീക്കം താരപുത്രനെ വാഴിക്കാൻ: ഷൈനിനെ ഒതുക്കുന്നത് ഏട്ടന്റെ പുത്രന് വേണ്ടിയോ..? കഞ്ചാവ് എന്ന പ്രചാരണം നടനെ നശിപ്പിക്കാനോ

സിനിമാ ഡെസക്

കൊച്ചി: മലയളത്തിൽ വളർന്നു വരുന്ന യുവ താരം ഷൈൻ നിഗത്തിനെതിരായി നീക്കം നടക്കുന്നത് സൂപ്പർ താരത്തിന്റെ മകനു വേണ്ടിയെന്ന് സൂചനകൾ. ഷൈൻ നിഗവും താരപുത്രനും തമ്മിലുള്ള രൂപ സാദൃശ്യവും, താര പുത്രന്റെ സിനിമകൾ നിരന്തരം പൊട്ടുന്നതുമാണ് ഇപ്പോൾ ഷൈനെ ഒതുക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. തനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ഷൈൻ കഴിഞ്ഞ ദിവസം പുറത്തു വിട്ട അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നിർമ്മാതാക്കൾ ഷൈനെതിരെ ശക്തമായ നിലപാട് അപ്രതീക്ഷിതമായി സ്വീകരിച്ചതും ഈ സാമ്യത്തിന്റെ പേരിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ.

പത്തു വർഷത്തിലേറെയായി ഷൈൻ മലയാള സിനിമാ രംഗത്ത് സജീവമാണ്. അൻപതോളം സിനിമകളിൽ ഇതിനിടെ ഷൈൻ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഒരിക്കലും ഉയരാത്ത ആരോപണങ്ങളാണ് ഇപ്പോൾ ഷൈൻ നിഗത്തിനെതിര ഉയരുന്നത്. ഷൈനെ തകർക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് പല ആരോപണങ്ങളും ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സിനിമാ അഭിനയം തുടങ്ങിയിരുന്ന സമയത്ത് പ്രഥ്വിരാജിന് നേരിടേണ്ടി വന്ന അതേ രീതിയിലുള്ള നീക്കങ്ങളാണ് ഇപ്പോൾ ഷൈനിനും നേരിടേണ്ടി വരുന്നത്. ഷൈൻ അഹങ്കാരിയാണ്, അഭിനയിക്കാൻ സമയത്ത് എത്തില്ല, കഞ്ചാവാണ് തുടങ്ങിയ വിവിധ ആരോപണങ്ങളാണ് ഷൈനെതിരെ ഉയരുന്നത്. ഇതിനെയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ അഭിമുഖങ്ങളിലൂടെ ഷൈൻ ഖണ്ഡിക്കുകയും ചെയതിരുന്നു. എന്നാൽ, കൃത്യമായി ഓരോ ദിവസവും ഇദ്ദേഹത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷൈനെതിരെ ആക്രമണം നടക്കുന്നത്.

മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാളെ കൊടും ക്രൂരമായ രീതിയിൽ ക്വട്ടേഷൻ നൽകി ആക്രമിച്ച കേസിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ജയിലിൽ അടച്ചിട്ടും നടൻ ദിലീപിനെതിരെ യാതൊരു വിധ അച്ചടക്ക നടപടിയും നിർമ്മാതാക്കളോ അമ്മയോ സ്വീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ ഷൈനെതിരെ ആക്രമണം നടക്കുന്നത്.

മികച്ച രീതിയിൽ മികച്ച സംവിധായകരുടെ ചിത്രത്തിന്റെ ഭാഗമായി ഷൈൻ തിളങ്ങി നിൽക്കുകകയാണ്. സൂപ്പർ താരത്തിന്റെ മകനാകട്ടെ ആദ്യമായി അഭിനയിച്ച സിനിമ മുതൽ എല്ലാ സിനിമകളിലും പൊട്ടിത്തകർന്നു നിൽക്കുകയാണ്. ഷൈനും ഈ താരവും തമ്മിലുള്ള രൂപ സാദൃശ്യവും ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഷൈനെ ഒതുക്കാൻ താരപുത്രനു വേണ്ടിയാണ് ശ്രമം നടക്കുന്നതെന്നാണ് ആരോപണം.