ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കൊല്ലാൻ ഫെയ്സ് ബുക്ക് വഴി ക്വട്ടേഷൻ മലേഷ്യയിൽ നിന്ന്: ഓൺലൈൻ വഴി നൽകിയ ക്വട്ടേഷന് തുക അഞ്ചു ലക്ഷം രൂപ

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കൊല്ലാൻ ഫെയ്സ് ബുക്ക് വഴി ക്വട്ടേഷൻ മലേഷ്യയിൽ നിന്ന്: ഓൺലൈൻ വഴി നൽകിയ ക്വട്ടേഷന് തുക അഞ്ചു ലക്ഷം രൂപ

ക്രൈം ഡെസ്ക്

കമ്പം: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്താൻ ഫെയ്സ് ബുക്ക് വഴി അഞ്ചുലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകി യുവതി. മലേഷ്യന്‍ യുവതിയാണ്  തന്റെ മലയാളിയായ കാമുകനെ അപായപ്പെടുത്താന്‍ ഓൺലൈൻ വഴി ക്വട്ടേഷൻ നൽകിയത്.

ഫെയ്‌സ്ബുക്ക് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് കാമുകിയായ മലേഷ്യന്‍ യുവതി ക്വട്ടേഷന്‍ നല്‍കി എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ അപായപ്പെടുത്താന്‍ ഫേസ്ബുക്ക് തന്നെയാണ് മലേഷ്യയിലെ കാമുകി തെരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരുവിലെ ഐടി എന്‍ജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുര്‍ ഇസ്താബാഗ് സ്വദേശിനി വിഗ്നേശ്വരി ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്.

ക്വട്ടേഷന്‍‌ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് രഹസ്യങ്ങള്‍ ചുരുളഴിഞ്ഞത്. ക്വട്ടേഷന്‍ നടപ്പാക്കാനെത്തിയ ഒമ്ബതംഗ സംഘത്തെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മധുര ആവണിയാപുരം സ്വദേശി അന്‍പരശന്‍, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകന്‍, അഭിരാമപുരം സ്വദേശി അയ്യനാര്‍, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യന്‍ കുമാര്‍, സംഘത്തലവന്‍ നിലെകോട്ടൈ സ്വദേശി ഭാസ്‌കരന്‍, തേനി അല്ലി നഗര്‍ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് വഴി ക്വട്ടേഷന്‍ ഏല്‍പ്പിച്ച യുവതി ആദ്യ ഘടുവായി ഒരു ലക്ഷം രൂപ ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയിരുന്നു. ഫെയ്‌സ്ബുക്ക് വഴിയാണ് അശോകും വിഗ്നേശ്വരിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നത്. ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു. എന്നാല്‍ അശോക് വിവാഹഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്.