കോട്ടയത്തും പൊലീസ് പരിശോധന ശക്തം: ഹെൽമറ്റ് ധരിയ്ക്കാതെ ഇതുവരെ കുടുങ്ങിയത് 65 ബൈക്ക് യാത്രക്കാർ; പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ 500..!

കോട്ടയത്തും പൊലീസ് പരിശോധന ശക്തം: ഹെൽമറ്റ് ധരിയ്ക്കാതെ ഇതുവരെ കുടുങ്ങിയത് 65 ബൈക്ക് യാത്രക്കാർ; പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ 500..!

സ്വന്തം ലേഖകൻ

കോട്ടയം: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പ് ചട്ടം കർശനമായി നടപ്പാക്കണമെന്ന് നിർദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് നടപ്പിൽ വന്നതോടെ കോട്ടയത്തും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധന ശക്തം. കോട്ടയം ജില്ലയിൽ ഞായറാഴ്ച പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ ഇതുവരെ 65 ബൈക്ക് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ബൈക്കിന്റെ പിന്നിൽ ഇരുന്നവരാണ് പിഴ അടയ്‌ക്കേണ്ടി വന്നവരിൽ ഏറെയും.

കോട്ടയം നഗരത്തിലെ വെസ്റ്റ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി എത്തുന്നവർക്ക് നേരത്തെ പത്തു ദിവസത്തോളം ബോധവത്കരണം നൽകിയിരുന്നു. ഇനിയും അനുസരിക്കാത്തവർക്കെതിരെ കേസെടുക്കുകയാണ് ചെയ്യുന്നത്. വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ, ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ നിർമ്മൽ ബോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഗരത്തിലെ പരിശോധനകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ജെ തോമസിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ പരിശോധനകൾ നടത്തി.

പാലായിൽ ബൈക്ക് യാത്രക്കാരായ പത്തു പേർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. വൈക്കത്ത് ഏഴു പേർ ഹെൽമറ്റ് ധരിക്കാതെയാണ് എത്തിയതെന്ന് കണ്ടെത്തി. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.

പത്തു ദിവസം മുൻപാണ് ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്. ഇതിനു ശേഷം ഡിസംബർ ഒന്നു വരെ ബോധവത്കരണം മാത്രമാണ് പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയിരുന്നത്. ഇതിനു ശേഷമാണ് ഡിസംബർ ഒന്നു മുതൽ പരിശോധനയും നടപടിയും ആരംഭിച്ചത്.