video
play-sharp-fill

കെവിന്റെ മരണം; രഹ്ന ഹൈക്കോടതി ജാമ്യ ഹർജി നൽകി.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ അമ്മ രഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. കെവിന്റെ മരണത്തിന് ശേഷം ഒളിവിൽ കഴിയുകയാണ് രഹ്ന. തനിക്കു കൊലപാതകവുമായി ബന്ധമില്ലെന്നും എന്നാൽ തന്നെ പ്രതിയാക്കാൻ പോലീസ് നീക്കം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസിൽ തന്നെ തെറ്റായി പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയിൽ നിരപരാധിത്വം തെളിയിക്കാൻ തയ്യാറാണ്. കോടതി നിർദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കുമെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും രഹ്നയുടെ […]

ജസ്‌നക്കായി വനങ്ങളും അഗാധമായ കൊക്കകളും അരിച്ചുപെറുക്കി പോലീസ്.

ശ്രീകുമാർ പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്‌നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയിൽ തിരച്ചിൽ. ഇടുക്കി ജില്ലയിൽ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉൾപ്പെടെ ഏഴു സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തൻപുഴ, 27ാം മൈൽ, മുണ്ടക്കയം എന്നിവിടങ്ങളിലുമാണു തിരച്ചിൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. 10 പൊലീസുകാർ വീതമുള്ള 10 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ സ്‌ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്. ഒരു എസ്ഐയുടെ നേതൃത്വത്തിൽ […]

സുനന്ദയുടെ മരണം; കേസ് റദ്ദാക്കാനാവില്ല, തരൂർ വിചാരണ നേരിടണം.

സ്വന്തം ലേഖകൻ ഡൽഹി: സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂർ എം.പിക്ക് ഡൽഹി കോടതി സമൻസ് അയച്ചു. ജൂലൈ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് തരൂരിന് സമൻസ് അയച്ചത്. കേസിൽ തരൂരിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. ആത്മഹത്യാ പ്രേരണ (ഐപിസി 306), ഗാർഹിക പീഡനം (498 എ) എന്നീ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകമെന്ന നിഗമനത്തിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും നാല് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. കേസിൽ കഴിഞ്ഞ മാസമാണ് അന്വേഷണ സംഘം ഡൽഹി […]

റെമോയ്ക്ക് ശേഷം വീണ്ടും..

തെന്നിന്ത്യൻ സിനിമയിൽ താരമൂല്യമുളള നടിമാരിലൊരാളാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമിയിലെത്തിയ കീർത്തി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന മലയാള സിനിമയിലുടെയാണ് നായികാ നടിയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് കീർത്തി അഭിനയിച്ചിരിക്കുന്നത്. തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രം താരത്തിന്റെ കരിയറിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിരുന്നത്. കീർത്തിയുടെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ബാഹുബലി സംവിധായകൻ എസ് എസ് രാജമൗലിയടക്കമുളളവരായിരുന്നു പ്രശംസിച്ചിരുന്നത്. മഹാനടിക്കു ശേഷം നിരവധി ചിത്രങ്ങളാണ് കീർത്തിയുടെതായി […]

എടപ്പാൾ തിയേറ്റർ പീഡനകേസ്; ചങ്ങരംകുളം എസ്.ഐയുടെ അറസ്റ്റിനു പിന്നാലെ ജാമ്യവും.

സ്വന്തം ലേഖകൻ മലപ്പുറം: എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി അറസ്റ്റിൽ. തീയറ്ററിലെ പീഡനം സംബന്ധിച്ച് തെളിവ് സഹിതം പരാതി നൽകിയിട്ടും കേസ് എടുക്കാൻ തയ്യാറാവാത്തതിനാണ് എസ്.ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോക്സോ വകുപ്പ് ചുമത്തി ഇയാൾക്ക് എതിരെ നേരത്തെതന്നെ കേസെടുത്തതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു. എന്നാൽ കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എടപ്പാളിലെ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് എസ്.ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അറസ്റ്റിന് തൊട്ട് പിന്നാലെ എസ്.ഐയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഏപ്രിൽ 18ന് […]

തിയേറ്റർ ഉടമയുടെ അറസ്റ്റ് കടുത്ത നിയമലംഘനമെന്ന് നിയമവിദഗ്ധർ.

സ്വന്തം ലേഖകൻ കൊച്ചി: എടപ്പാൾ സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരിൽ എത്തിച്ച തിയേറ്റർ ഉടമയുടെ അറസ്റ്റ് നിയമ ലംഘനമാണെന്ന് നിയമവിദഗ്ധർ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ – പോക്‌സോ 19 (7) നിയമപ്രകാരം വിവരം കൈമാറുന്ന വ്യക്തിക്ക് ഉറപ്പാക്കേണ്ട സംരക്ഷണമാണ് ഈ അറസ്റ്റിലൂടെ പോലീസ് തിയേറ്റർ ഉടമയ്ക്കു നിഷേധിച്ചത്. കുട്ടികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ചു വിവരം ലഭിച്ചാൽ പോക്‌സോ നിയമപ്രകാരം വിവരം കൈമാറേണ്ടതു സ്‌പെഷ്യൽ ജുവനൈൽ പോലീസിനും ലോക്കൽ പോലീസിനുമാണെന്ന വാദം ഉയർത്തിയാണു തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത്. എടപ്പാളിൽ […]

നാട്ടകത്തെ കൊതുകിന് ശക്തി കൂടും: ജില്ലയിൽ കൂടുതൽ കൊതുകുള്ളത് നാട്ടകത്തെന്ന് പഠന റിപ്പോർട്ട്

ഹെൽത്ത് ഡെസ്‌ക് കോട്ടയം: ആരോഗ്യ മേഖലയിൽ ഏരെ പുരോഗമിച്ചെന്നു പറയുമ്പോഴും പുതിയ പുതിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ കൊതുകുള്ളത് നാട്ടകം മേഖലയിലെന്ന് റിപ്പോർട്ട്. ജില്ലയിലെ കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഈ പ്രദേശത്താണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രഥമികാരോഗ്യ കേന്ദ്രങ്ങൾ അടക്കം വിവിധ ആശുപത്രികളിൽ നിന്നായി ശേഖരിച്ച കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ വിലയിരുത്തി നടത്തിയ പഠനത്തിലാണ് കൊതുക്ജന്യ രോഗങ്ങളിൽ മുൻപന്തിയിൽ നാട്ടകത്തെ കണ്ടെത്തിയത്. ഡെങ്കിപ്പനിയാണ് ഇതിൽ പ്രധാന വില്ലൻ. […]

വായ്പയെടുത്ത തുക മുഴുവൻ അടച്ചു തീർത്തിട്ടും ഇനിയും കിട്ടാനുണ്ടെന്ന്് ബാങ്ക് എച്ച് ഡി ബി ബാങ്കിനെതിരെ ഉപഭോക്തൃ കോടതിയുടെ വിധി.

സ്വന്തം ലേഖകൻ പത്തനംതിട്ട: വായ്പ അടച്ചു തീർത്താലും രേഖകൾ കൈവശം വച്ച് ഇടപാടുകാരെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്ക് താക്കീതായി ഉപഭോക്തൃ ഫോറത്തിന്റെ വിധി. വായ്പയെടുത്ത പണം മുഴുവൻ തിരികെ അടച്ചു തീർത്തിട്ടും ഈടായി നൽകിയ ചെക്ക് മടക്കി നൽകാതെ അത് ഇടപാടുകാരന്റെ അക്കൗണ്ടിൽ പ്രസന്റ് ചെയ്ത ധനകാര്യ സ്ഥാപനത്തിനാണ് ഉപഭോക്തൃഫോറം പിഴ അടയ്ക്കാൻ വിധിച്ചത്. ബാധ്യത എല്ലാം തീർന്നതിന് ശേഷവും ഇടപാടുകാരന്റെ അക്കൗണ്ടിൽ ചെക്ക് സമർപ്പിച്ചതിനും രണ്ടു തവണ പ്രൊസസിങ് ഫീസ് ഈടാക്കിയതിനും നഷ്ടപരിഹാരം നൽകാൻ ധനകാര്യസ്ഥാപനമായ എച്ച് ഡി ബി […]

കെവിന്റെ മരണം: പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ്, ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടും.

സ്വന്തം ലേഖകൻ കോട്ടയം: ദുരഭിമാനകൊലയ്ക്ക് ഇരയായ കോട്ടയം മാന്നാനം സ്വദേശി കെവിൻ മരിക്കാനിടയായ സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി സർക്കാർ. ആരോപണവിധേയരായ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം.ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവരോട് 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ നോട്ടീസ് നൽകും. പൊലീസുകാർക്കെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് ഡി.ജി.പി നിയമോപദേശം തേടിയിരുന്നു. പൊലീസുകാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന് പ്രശ്‌നമില്ലെന്ന് നിയമോപദേശം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്. പൊലീസ് ആക്ടിലെ […]