മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.
സ്വന്തം ലേഖകൻ മീനടം: മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.വലിയപള്ളി സമീപം ടി.എൻ.എസ് ബസും ഇന്നാനുവൽ എന്ന ടിപ്പറുമാണ് അപകടത്തിൽ പെട്ടത്.
സ്വന്തം ലേഖകൻ മീനടം: മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.വലിയപള്ളി സമീപം ടി.എൻ.എസ് ബസും ഇന്നാനുവൽ എന്ന ടിപ്പറുമാണ് അപകടത്തിൽ പെട്ടത്.
സ്വന്തം ലേഖകൻ ഒടിയനുശേഷം വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ എത്തുന്നു. മലയാളികളും സിനിമപ്രേമികളും ഈ പഴയകാല ജോഡികളെ അത്രമാത്രം ഇഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ തന്നെ എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുകയും നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുകയും ചെയ്യുന്ന ലൂസിഫർ എന്ന സിനിമയിലാണ് ഇവർ ജോഡിയാകുന്നത്. മുരളിഗോപിയുടേതാണ് തിരക്കഥ. ലൂസിഫറിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കുമെന്നാണ് വിവരം. ലൂസിഫറിന്റെ ഷൂട്ടിംഗ് ജൂലായിൽ തുടങ്ങുന്നവിധത്തിൽ പ്രാരംഭജോലികൾ നടന്നുവരികയാണ്. ഓസ്ട്രേലിയൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മഞ്ജുവാര്യർ ഇപ്പോൾ തൃശൂരിലെ പുള്ളിലുള്ള […]
സ്വന്തം ലേഖകൻ റാന്നി: വെച്ചുച്ചിറക്ക് സമീപം പരുവയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച പരുവ സ്വദേശി പി. റ്റി ബിജു മകന്റെ വെട്ടേറ്റ് പരിക്ക്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടിൽ ഒറ്റക്കായിരുന്ന 90 കാരി വൃദ്ധയെ സമീപവാസിയായ ബിജു പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രായാധിക്യത്താൽ അവശ നിലയിലായിരുന്ന 90 കാരിയായ വൃദ്ധയെ ബിജു കടന്ന് പിടിക്കുകയായിരുന്നു. സംഭവം കണ്ടു കൊണ്ട് ജോലി കഴിഞ്ഞ് മടങ്ങി വന്ന വൃദ്ധയുടെ 60 കാരനായ മകൻ വീട്ടിലെ വാക്കത്തി കൊണ്ട് ഇയാളെ വെട്ടുകയായിരുന്നു. പ്രതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും […]
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലതു പക്ഷത്തെ കിങ് മേക്കർ സ്ഥാനം ലീഗിലേക്ക്. മാണിക്ക് നേട്ടം ഉണ്ടാക്കുന്ന ലീഗ് നീക്കം അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട്. ദേശീയ,സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസ് നിഷ്പ്രഭമാകുന്നതിനാൽ സംസ്ഥാനത്തെ വലതു രാഷ്ട്രീയം തങ്ങളുടെ കൈത്തണ്ടയിൽ ഒതുക്കാൻ കർണ്ണാടക മോഡലിൽ ലീഗ് കോൺഗ്രസിനോട് വില പേശും. ലീഗ് ഇടപെട്ട് മാണിക്കും കൂട്ടർക്കും രാജ്യസഭാ സീറ്റ് നേടിക്കൊടുത്തതിനാൽ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയിൽ വിലപേശൽ രാഷ്ട്രീയത്തിൽ മാണി ലീഗിന് പൂർണ പിന്തുണയും നൽകും. മാണി ലീഗ് അച്ചു തണ്ടാകും […]
സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ ബന്ധുക്കളുമായി വീഡിയോ കോൾ നടത്തിയ സംഭവം അന്വേഷിക്കാൻ കോട്ടയം എസ്.പിയുടെ ഉത്തരവ്. സംഭവം സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നല്കണമെന്നാണ് ഉത്തരവ്. വെള്ളിയാഴ്ച ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ പ്രതികളെ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ ബന്ധുവായ വനിത സ്വന്തം ഫോണിൽ ഷെഫിന്റെ വീട്ടുകാരെ വിളിക്കുകയായിരുന്നു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിൽ ഇരുന്നു ഷെഫിൻ വീഡിയോ കോളിൽ സംസാരിക്കുന്നത് പൊലിസ് ഉദ്യോഗസ്ഥർ കണ്ടുനിൽപ്പുണ്ടായിരുന്നു.
സ്വന്തം ലേഖകൻ കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും വെച്ചു. ഇരുവർക്കുമെതിരെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോർഡുകളും സ്ഥാപിച്ചത്. ജോസ് കെ മണിക്ക് സീറ്റ് നൽകിയതിൽ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോൺഗ്രസ് പാർട്ടിയുടെ അഭിമാനത്തേക്കാൾ നിങ്ങൾ വില നൽകിയത് കെ.എം മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവർത്തകർ രക്തസാക്ഷികൾ എന്നെഴുതിയ പോസ്റ്ററുകളും തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട്. മുന്നണി […]
പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: കോൺഗ്രസ് നേതൃത്വത്തെയും സംസ്ഥാനത്തെ പ്രവർത്തകരെയും അമ്പരപ്പിച്ച തീരുമാനത്തിനു പിന്നിൽ ജോസ് കെ.മാണിയുടെ ചാണക്യ തന്ത്രം. ്അച്ഛൻ കെ.എം മാണിയെയും, രാഷ്ട്രീയ തന്ത്രജ്ഞനായ ഉമ്മൻചാണ്ടിയെയും കടത്തി വെട്ടി രണ്ടു വർഷം പാർട്ടിയെ ഒറ്റയ്ക്കു നിന്നു വളർത്താനുള്ള ജോസ് കെ.മാണിയുടെ തന്ത്രമാണ് ഒരൊറ്റ രാത്രികൊണ്ടു കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് കൈവള്ളയിൽ വച്ചു നൽകിയത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തേക്കാൾ തനിക്കാണ് രാഹുൽ ഗാന്ധിക്കു മേൽ സ്വാധീനമെന്നും ജോസ് കെ.മാണി രാജ്യസഭാ സീറ്റ് തീരൂമാനത്തോടെ ഉറപ്പിച്ചു. രണ്ടു വർഷം ജോസ് കെ.മാണി നടത്തിയ രാഷ്ട്രീയ […]
സ്വന്തം ലേഖകൻ പൊൻകുന്നം: ചിറക്കടവിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. ആക്രമണത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ആരോപിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ് ശാരീരിക് പ്രമുഖ് രമേശിനെ (37) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടു പ്രവർത്തകരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചിറക്കടവിലായിരുന്നു സംഭവം. ഗൃഹസന്ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു ആർ.എസ്.എസ് പ്രവർത്തകരെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ രമേശിന്റെ കാൽപാദം അറ്റു തൂങ്ങി. രണ്ടു കൈകൾക്കും ഒടിവുണ്ട്. ഗുരുതരമായി […]
സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസിനു കോൺഗ്രസ് ഹൈക്കമാൻഡ് ദാനമായി നൽകിയ സീറ്റിൽ കേരള കോൺഗ്രസ് വൈസ് ചെയർമാനും ലോക്‌സഭാ മണ്ഡലത്തിലെ എംപിയുമായി ജോസ് കെ മാണി രാജ്യസഭയിലേയ്ക്ക്. ലോക്‌സഭാ മണ്ഡലത്തിൽ ജോസ് കെ.മാണിയ്ക്കു പകരം മോൻസ് ജോസഫ് മത്സരിച്ചേയ്ക്കും. മോൻസിന്റെ മണ്ഡലമായ കടുത്തുരുത്തിയിൽ ജോസ് കെ.മാണിയുടെ ഭാര്യയായ നിഷ ജോസ് കെ മാണിയെയും മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി വൈകി പാലായിലെ കെ.എം മാണിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തിരിക്കുന്നത്. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഇതു […]
സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിൽ വീഴ്ചവരുത്തിയ കോട്ടയത്തെ രണ്ടു ഡിവൈ.എസ്.പിമാർക്കു സ്ഥാന ചലനം. കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫും, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനെയുമാണ് മാറ്റിയത്. ഷാജിമോൻ ജോസഫിനെ ഇടുക്കി എസ്.ബി.സി.ഐഡിയിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. പകരം ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ചുമതലേയ്ക്കും. ചങ്ങനാശേരിയിലേയ്ക്കു വിജിലൻസ് ഡിവൈ.എസ്.പിയായ എസ്.സുരേഷ്‌കുമാറാണ് എത്തുന്നത്. കോട്ടയം സ്‌പെഷ്യൽബ്രാഞ്ചിൽ സന്തോഷ്‌കുമാറിനു പകരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പാർത്ഥസാരഥി പിള്ളയാണ് എത്തുന്നത്. പാർത്ഥസാരഥി പിള്ളയ്ക്കു പകരം ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച പ്രകാശൻ പി.പടന്നയിൽ എത്തും. ജെ.സന്തോഷ്‌കുമാറിനെ തിരുവനന്തപുരം റൂറലിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഗാന്ധിനഗറിലെ കെവിൻ […]