ജോസ് കെ.മാണി രാജ്യസഭയിലേയ്ക്ക്: കേരള കോൺഗ്രസിന്റെ ശ്രമം കോൺഗ്രസിന്റെ വാരൽ ഒഴിവാക്കാൻ; കോട്ടയം പാർലമെന്റ് സീറ്റിൽ മോൻസ് ജോസഫ്

ജോസ് കെ.മാണി രാജ്യസഭയിലേയ്ക്ക്: കേരള കോൺഗ്രസിന്റെ ശ്രമം കോൺഗ്രസിന്റെ വാരൽ ഒഴിവാക്കാൻ; കോട്ടയം പാർലമെന്റ് സീറ്റിൽ മോൻസ് ജോസഫ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺഗ്രസിനു കോൺഗ്രസ് ഹൈക്കമാൻഡ് ദാനമായി നൽകിയ സീറ്റിൽ കേരള കോൺഗ്രസ് വൈസ് ചെയർമാനും ലോക്‌സഭാ മണ്ഡലത്തിലെ എംപിയുമായി ജോസ് കെ മാണി രാജ്യസഭയിലേയ്ക്ക്. ലോക്‌സഭാ മണ്ഡലത്തിൽ ജോസ് കെ.മാണിയ്ക്കു പകരം മോൻസ് ജോസഫ് മത്സരിച്ചേയ്ക്കും. മോൻസിന്റെ മണ്ഡലമായ കടുത്തുരുത്തിയിൽ ജോസ് കെ.മാണിയുടെ ഭാര്യയായ നിഷ ജോസ് കെ മാണിയെയും മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി വൈകി പാലായിലെ കെ.എം മാണിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തിരിക്കുന്നത്. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ചുള്ള തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ജോസ് കെ.മാണി തന്നെ കേരള കോൺഗ്രസിന്റെ സ്ഥാനാർഥിയാകുമെന്നു തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്ത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം: കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കെ രാജ്യസഭയിലേയ്ക്കു വിജയിച്ചു കയറി സേഫാകാൻ ജോസ് കെ.മാണി. ഇതിന്റെ ഭാഗമായാണ് കോൺഗ്രസുമായി വില പേശി രാജ്യസഭാ സീറ്റ് വാങ്ങിയതെന്നാണ് സൂചന. രാജ്യസഭാ സീറ്റിൽ സ്ഥാനാർത്ഥിയെ തേടി കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുക. സ്ഥാനമൊഴിയുന്ന ജോയ് എബ്രഹാമിനെ വീണ്ടും രാജ്യസഭയിലേയ്ക്കു അയക്കുന്നതിനെ പാർട്ടിയിലെ പ്രബല ഒരു വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്. മാണിയുടെ വിശ്വസ്തനായ മറ്റൊരാളെ ഈ സാഹചര്യത്തിൽ കണ്ടെത്തുക എന്നതാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനു പരിഹാരമായാണ് കെ.എം മാണിയെയോ, ജോസ് കെ.മാണിയെയോ രാജ്യസഭയിലേയ്ക്കു അയക്കാൻ പാർട്ടി ആലോചിക്കുന്നത്. ഇരുവരെയും രാജ്യസഭാ സീറ്റിലേയ്ക്കു പരിഗണിച്ചാൽ തർക്കം ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.
രാജ്യസഭാ സീറ്റിലേയ്ക്കു ഒരു സ്ഥാനാർത്ഥി വിജയിച്ചാൽ ഇയാൾക്ക് ആരു മാസം വരെ പാർലെന്റ് അംഗമായി തുടരും. ആരു മാസത്തിനുള്ളിൽ രാജി വച്ചാൽ മതിയാകും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിനു ഒരു വർഷം ബാക്കി നിൽക്കേ ജോസ് കെ.മാണി ആറു മാസം രണ്ടു സ്ഥാനവും ഒരുമിച്ച് വഹിക്കും. ആറു മാസത്തിനു ശേഷം പാർലമെന്റ് എം.പി സ്ഥാനാനം രാജിവച്ചാലും കോട്ടയം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുകയില്ല. കോൺഗ്രസിനെയും സി.പിഎമ്മിനെയും ഒരു പോലെ പിണക്കിയിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം മണ്ഡലത്തിൽ ഒരു തവണ കൂടി മത്സരിക്കുന്നത് ആത്മഹത്യാപരമാണെന്നു കേരള കോൺഗ്രസ് എം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് ജോസ് കെ.മാണി സേഫായ രാജ്യസഭയിലേയ്ക്കു മാറുന്നത്.

 

https://thirdeyenewslive.com/jose-k-mani/