നീതിപൂര്‍വകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല; കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ‘രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടിലും മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേർ നിരാശയോടെ മടങ്ങിയ സംഭവങ്ങളുണ്ടായി. ആറ് മണിക്ക് മുൻപ് ബൂത്തില്‍ എത്തിയ നിരവധി പേർക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ […]

വാഹനത്തിന് സൈഡ് കൊടുത്തില്ല; മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്‌പോര്; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ പോര്. തിരുവനന്തപുരം പാളയത്തുവച്ച്‌ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കെഎ‌സ്‌ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ പരാതി നല്‍കിയതിന് പിന്നാലെ തമ്പാനൂർ ഡിപ്പോയിലെ ‌ഡ്രൈവർ എല്‍ എച്ച്‌ യദുവിനെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ആര്യാ രാജേന്ദ്രനും സംഘവും. ഭർത്താവ് സച്ചിൻ ദേവ് എം എല്‍ എയും ഒപ്പമുണ്ടായിരുന്നു. പട്ടം മുതല്‍ ഇവരുടെ കാർ ബസിന് പുറകെ ഉണ്ടായിരുന്നു. കെഎസ്‌ആർടിസി ബസ് ഇവർക്ക് സൈഡ് നല്‍കിയില്ലെന്നും ഇടതുവശത്തുകൂടി […]

മന്ത്രി വി.എൻ.വാസവൻ കോട്ടയത്തെ സ്ഥാനാർഥി തോമസ് ചാഴികാടന്റെ കലാശക്കൊട്ടിൽ പങ്കെടുക്കാതിരുന്നതിൽ വിവാദം ; ജോസ് കെ. മാണിയും പങ്കെടുത്തില്ലെന്ന് ഇടതുമുന്നണി

സ്വന്തം ലേഖകൻ കോട്ടയം :മന്ത്രി വി.എൻ.വാസവൻ കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ കലാശക്കൊട്ടിൽ പങ്കെടുക്കാതിരുന്നതു സംബന്ധിച്ചു വിവാദം. മന്ത്രി മനഃപൂർവം പങ്കെടുക്കാതിരുന്നതാണ് എന്ന തരത്തിൽ പ്രചാരണമുണ്ടായതോടെയാണു വിവാദം. എന്നാൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും കലാശക്കൊട്ടിൽ പങ്കെടുത്തിരുന്നില്ലല്ലോ, അങ്ങനെയെങ്കിൽ അതും വിവാദമാകേണ്ടതല്ലേയെന്നാണ് ഇടതുമുന്നണി ചോദിക്കുന്നത്. കോട്ടയത്തെ കലാശക്കൊട്ടിൽ ആരൊക്കെ പങ്കെടുക്കണമെന്നതു സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയുണ്ടായിരുന്നു. സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽ കുമാർ നിർബന്ധമായും പങ്കെടുക്കണമെന്ന് പാർട്ടി നിർദേശിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ജോസ് കെ. മാണിക്ക് […]

എം ഡി എച്ച്‌, എവറസ്റ്റ് മസാലപ്പൊടികളില്‍ ക്യാൻസറിന് കാരണമായ കീടനാശിനി: ഹോങ്കോങ്ങിലെ നിരോധനത്തിന് പിന്നാലെ അമേരിക്കൻ മാര്‍ക്കറ്റിലും വൻ തിരിച്ചടി ; ഇന്ത്യൻ കറിപൗഡർ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസി

സ്വന്തം ലേഖകൻ ന്യൂയോർക്ക്: എം ഡി എച്ച്‌, എവറസ്റ്റ് മസാലപ്പൊടികളില്‍ ആരോഗ്യത്തിന് ഹാനികരമായികരമായ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടർന്ന് കൂടുതല്‍ അന്വേഷണം. ഇന്ത്യൻ കറിപൗഡർ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും. അന്വേഷണം ക്യാൻസറിന് കാരണമായ കീടനാശിനി കണ്ടെത്തിയതുകാരണം ഹോങ്കോങ് മസാലപ്പൊടികളുടെ വില്‍പ്പന നിരോധിച്ചതിനെ തുടർന്ന് ഉയർന്ന അളവില്‍ എത്തിലീൻ ഓക്സൈഡ് കണ്ടെത്തിയതിനെ തുടർന്ന് എം ഡി എച്ച്‌, എവറസ്റ്റ് കമ്ബനികളുടെ മസാലക്കൂട്ടുകള്‍ ഈ മാസം ആദ്യം ഹോങ്കോങ് നിരോധിച്ചിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലും എറെ ജനപ്രീതിയാർജ്ജിച്ച ബ്രാൻഡുകളാണിവ. തങ്ങളുടെ ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്നാണ് […]

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു ; പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ; രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ ആശുപത്രിയിൽ ; പരിക്കേറ്റവരിൽ ഒരാൾ വെന്റിലേറ്ററിൽ

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു, പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കൊറ്റനാട് കുറിച്ചിപതാലിൽ വീട്ടിൽ തങ്കമ്മ (59) ആണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷീല , ഷിജോ , അദ്വൈക് , അദ്വിക , ലിൻസി എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടുകൂടിയാണ് അപകടമുണ്ടായത്. രാത്രിയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. കാറിനുള്ളിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഏറ്റുമാനൂർ തവളക്കുഴി ഭാഗത്ത് മാളിക ബാറിന്റെ പിന്നിൽ […]

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു ; പ്രതിദിനം 30 വാഹനങ്ങള്‍ക്ക് പ്രവേശനം

സ്വന്തം ലേഖകൻ പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികളു‌ടെ പ്രിയപ്പെട്ട ഇടമായ ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനനുമതിയുള്ളത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ പതിപ്പിച്ച ശേഷമേ വാഹനങ്ങള്‍ക്ക് പ്രവേശനം ലഭിക്കൂ. കടുത്ത വേനല്‍ചൂടിനെത്തുടര്‍ന്ന് കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ മാര്‍ച്ച്‌ 11 നാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം തടഞ്ഞത്. ഈ പ്രദേശത്തെ കാടുകള്‍ ഉണങ്ങിക്കരിഞ്ഞു കിടക്കുകയായിരുന്നു. സഞ്ചാരികള്‍ വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക.

ഇഷ്ടപ്പെട്ട ചില സിനിമകൾ ചെയ്യാനുണ്ട് ; രണ്ടു വർ‌ഷത്തേക്ക് ഒഴിവ് തരണമെന്ന് അഭ്യർഥിച്ചിട്ടുണ്ട് ; പാർട്ടി പറഞ്ഞാൽ ഉത്തരവാദിത്വം ഏറ്റെടുക്കും ; മന്ത്രിമാരാകാൻ പരിഗണിക്കുന്നതിൽ അവസാനത്തെ ആളായാൽ മതി ; സേവനം ചെയ്യാൻ മന്ത്രിയാകണമെന്നില്ല : സുരേഷ് ഗോപി

സ്വന്തം ലേഖകൻ തൃശൂർ : ഇഷ്ടപ്പെട്ട ചില സിനിമകൾ ചെയ്യാനുണ്ടെന്നും അതിനാൽ രണ്ടു വർ‌ഷത്തേക്കു തനിക്ക് ഒരൊഴിവു തരണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും എന്നാൽ, പാർട്ടി പറഞ്ഞാൽ ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ആറു മാസം മുൻപു വരെ എന്റെ ജോലി ചെയ്യാൻ അനുവദിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. മന്ത്രിമാരാകാൻ പരിഗണിക്കുന്നതിൽ അവസാനത്തെ ആളായാൽ മതി. എന്നാൽ, പ്രധാനപ്പെട്ട 5 വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് താൻ അഭ്യർഥിച്ചിട്ടുണ്ട്. രാജ്യസഭാ […]

എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയിലെ ഗ്രേസ് മാർക്ക് ; മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ് ; പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം നല്‍കുന്നത് നിർത്തലാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം നല്‍കുന്നത് നിർത്തലാക്കി എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയിലെ ഗ്രേസ് മാർക്ക് മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. ഒരേ നേട്ടത്തിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാർക്കും ഹയർസെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയൻറും നല്‍കുന്ന രീതി ഇതോടെ അവസാനിക്കും. അന്തർദേശീയ, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്നവർക്ക് എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയില്‍ നല്‍കുന്ന ഗ്രേസ് മാർക്കും ഏകീകരിച്ചു. സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം, കായികമേള എന്നിവയില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കും. […]

ബന്ധുവിന്‍റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിന് എത്തി ;ചീട്ടുകളിക്കിടെ വാക്കു തര്‍ക്കം; പാലായിൽ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി ; സംഘര്‍ഷത്തില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക് ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. മങ്കരയില്‍ ഒരു ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലിബിനും സുഹൃത്തുക്കളുമെത്തിയത്. ഇവിടെ വെച്ച് ചീട്ടുകളിയും മദ്യപാനവും നടന്നു. ഇതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. അഭിലാഷ് എന്നയാളാണ് ലിബിനെ കത്രിക കൊണ്ട് കുത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ഗൃഹനാഥയായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ രണ്ടുപേരുടെ […]

ചങ്ങനാശേരി വാഴപ്പള്ളി പുറക്കടവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി കടയ്ക്ക് തീപിടിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

സ്വന്തം ലേഖകൻ ചങ്ങനാശേരി: വാഴപ്പള്ളി പുറക്കടവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി കടയ്ക്ക് തീപിടിച്ച്‌ ഏഴു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ മുട്ടായി ഇസ്മയില്‍ പറഞ്ഞു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണം. വെള്ളിയാഴ്ച രാത്രി ഒൻപതിന് ഉടമ കടയടച്ച്‌ സമീപത്തുള്ള വീട്ടില്‍ പോയ ശേഷമാണ് തീപിടിത്തമുണ്ടായത്. മൂന്നു മുറിയുള്ള കടക്കുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു സമീപത്തുള്ളവര്‍ ഉടമയെ വിവരമറിയിക്കുകയായിരുന്നു. മൂന്നു മുറികളില്‍ വാടകയ്ക്ക് നല്കുന്ന മെഷീന്‍ടൂള്‍സുകള്‍, ഹയറിംഗ് സര്‍വീസിനാവശ്യമായ സാധനങ്ങള്‍, മോട്ടോറുകള്‍, മറ്റു സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു. മറ്റു മുറികളുടെ ഷട്ടര്‍ ഇട്ടിരുന്നതിനാല്‍ ആ […]