play-sharp-fill
സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു ; പ്രതിദിനം 30 വാഹനങ്ങള്‍ക്ക് പ്രവേശനം

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു ; പ്രതിദിനം 30 വാഹനങ്ങള്‍ക്ക് പ്രവേശനം

സ്വന്തം ലേഖകൻ

പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികളു‌ടെ പ്രിയപ്പെട്ട ഇടമായ ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനനുമതിയുള്ളത്.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ പതിപ്പിച്ച ശേഷമേ വാഹനങ്ങള്‍ക്ക് പ്രവേശനം ലഭിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത വേനല്‍ചൂടിനെത്തുടര്‍ന്ന് കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ മാര്‍ച്ച്‌ 11 നാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം തടഞ്ഞത്. ഈ പ്രദേശത്തെ കാടുകള്‍ ഉണങ്ങിക്കരിഞ്ഞു കിടക്കുകയായിരുന്നു. സഞ്ചാരികള്‍ വിശദവിവരങ്ങള്‍ക്കായി ബന്ധപ്പെടുക.