എം ഡി എച്ച്‌, എവറസ്റ്റ് മസാലപ്പൊടികളില്‍ ക്യാൻസറിന് കാരണമായ കീടനാശിനി: ഹോങ്കോങ്ങിലെ നിരോധനത്തിന് പിന്നാലെ അമേരിക്കൻ മാര്‍ക്കറ്റിലും വൻ തിരിച്ചടി ; ഇന്ത്യൻ കറിപൗഡർ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസി

എം ഡി എച്ച്‌, എവറസ്റ്റ് മസാലപ്പൊടികളില്‍ ക്യാൻസറിന് കാരണമായ കീടനാശിനി: ഹോങ്കോങ്ങിലെ നിരോധനത്തിന് പിന്നാലെ അമേരിക്കൻ മാര്‍ക്കറ്റിലും വൻ തിരിച്ചടി ; ഇന്ത്യൻ കറിപൗഡർ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസി

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: എം ഡി എച്ച്‌, എവറസ്റ്റ് മസാലപ്പൊടികളില്‍ ആരോഗ്യത്തിന് ഹാനികരമായികരമായ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടർന്ന് കൂടുതല്‍ അന്വേഷണം. ഇന്ത്യൻ കറിപൗഡർ കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ അമേരിക്കൻ ഭക്ഷ്യ മരുന്ന് സുരക്ഷാ ഏജൻസിയും. അന്വേഷണം ക്യാൻസറിന് കാരണമായ കീടനാശിനി കണ്ടെത്തിയതുകാരണം ഹോങ്കോങ് മസാലപ്പൊടികളുടെ വില്‍പ്പന നിരോധിച്ചതിനെ തുടർന്ന്

ഉയർന്ന അളവില്‍ എത്തിലീൻ ഓക്സൈഡ് കണ്ടെത്തിയതിനെ തുടർന്ന് എം ഡി എച്ച്‌, എവറസ്റ്റ് കമ്ബനികളുടെ മസാലക്കൂട്ടുകള്‍ ഈ മാസം ആദ്യം ഹോങ്കോങ് നിരോധിച്ചിരുന്നു. ഇന്ത്യയിലും വിദേശങ്ങളിലും എറെ ജനപ്രീതിയാർജ്ജിച്ച ബ്രാൻഡുകളാണിവ. തങ്ങളുടെ ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്നാണ് എവറസ്റ്റ് പറയുന്നത്. എം ഡി എച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ കമ്പനികളുടെ മസാലപ്പൊടികള്‍ നിരോധിച്ച റിപ്പോർട്ടുകള്‍ കണ്ടു എന്നും, അത് സംബന്ധിച്ച്‌ അധിക വിവരം തേടിക്കൊണ്ടിരിക്കുകയുമാണെന്ന് എഫ് ഡി എ വക്താവിനെ ഉദ്ധരിച്ച്‌ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കാൻസറിന് കാരണമായേക്കാവുന്ന എത്തിലീൻ ഓക്സൈഡ് അമിതമായ അളവില്‍ ഉണ്ടെന്ന കാാരണത്താല്‍ എവ്വറസ്റ്റിന്റെ മീൻ മസാല സിംഗപ്പൂരും പിൻവലിച്ചിരിക്കുകയാണ്.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമറ്റിയുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌പൈസസ് ബോർഡ് പറഞ്ഞത് രണ്ടു കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. അതുപോലെ ഹോങ്കോങ്ങില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പ്രശ്നത്തിന്റെ മൂലകാരണം മനസ്സിലാക്കുന്നതിനുള്ള ശ്രമമാണ് സ്‌പൈസസ് ബോർഡ് നടത്തുന്നത്. ഇരു കമ്ബനികളുടെയും പ്ലാന്റുകളില്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞു.

ഇന്നലെ രണ്ട് കമ്പനികളുടെയും വെബ്‌സൈറ്റ് പ്രവർത്തന രഹിതമായിരുന്നു. സുഗന്ധ ദ്രവ്യങ്ങള്‍ സൂക്ഷിക്കുന്ന സംഭരണശാലകളില്‍ അണുനശീകരണത്തിന് (ഫ്യുമിഗേഷൻ) ഉള്‍പ്പടെ വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്കായി എത്തിലീൻ ഓക്സൈഡ് ഉപയോഗിക്കാറുണ്ട്. ഈ രാസപദാർത്ഥം മനുഷ്യനില്‍ അർബുദത്തിന് കാരണമാകും എന്നാണ് യു എസ് എൻവിറോണ്മെന്റല്‍ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നത്. നേരത്തെ 2019 ലും എം എഡി എച്ചിന്റെ ചില ഉത്പന്നങ്ങള്‍ അമേരിക്കയില്‍ പിൻവലിച്ചിരുന്നു.