എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയിലെ ഗ്രേസ് മാർക്ക് ; മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ് ; പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം നല്‍കുന്നത് നിർത്തലാക്കി

എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയിലെ ഗ്രേസ് മാർക്ക് ; മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ് ; പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം നല്‍കുന്നത് നിർത്തലാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാഠ്യേതര നേട്ടങ്ങള്‍ക്ക് ഇരട്ട ആനുകൂല്യം നല്‍കുന്നത് നിർത്തലാക്കി എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയിലെ ഗ്രേസ് മാർക്ക് മാനദണ്ഡങ്ങള്‍ പുതുക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.

ഒരേ നേട്ടത്തിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാർക്കും ഹയർസെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയൻറും നല്‍കുന്ന രീതി ഇതോടെ അവസാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തർദേശീയ, ദേശീയ, സംസ്ഥാനതല കായിക മത്സരങ്ങളിലും കലോത്സവത്തിലും ജയിക്കുന്നവർക്ക് എസ്.എസ്.എല്‍.സി, ഹയർസെക്കൻഡറി പരീക്ഷയില്‍ നല്‍കുന്ന ഗ്രേസ് മാർക്കും ഏകീകരിച്ചു. സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം, കായികമേള എന്നിവയില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിക്കുന്നവർക്ക് 20 മാർക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 17 മാർക്കും മൂന്നാം സ്ഥാനത്തിന് 14 മാർക്കും ലഭിക്കും.

ഗ്രേസ് മാർക്ക്

സംസ്ഥാന സ്കൂള്‍ കലോത്സവം/ സ്കൂള്‍ ശാസ്ത്രോത്സവം/ ശാസ്ത്ര സെമിനാർ/ സി.വി. രാമൻപിള്ള ഉപന്യാസ മത്സരം/ രാമാനുജൻ മെമ്മോറിയില്‍ പേപ്പർ പ്രസന്‍റേഷൻ/ വാർത്ത വായന മത്സരം/ ഭാസ്കരാചാര്യ സെമിനാർ/ ടാലൻറ് സെർച് -ശാസ്ത്രം/ഗണിത ശാസ്ത്രം/ സാമൂഹികശാസ്ത്രം – എ ഗ്രേഡ് 20 മാർക്ക്, ബി ഗ്രേഡ് 15 മാർക്ക്, സി -ഗ്രേഡ് 10 മാർക്ക്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നിശ്ചയിച്ചുനല്‍കുന്നവക്ക് യഥാക്രമം: 20, 17, 14 മാർക്ക്.

• സ്പെഷല്‍ സ്കൂള്‍ കലോത്സവം – എ ഗ്രേഡ് -25, ബി. ഗ്രേഡ് -20, സി ഗ്രേഡ് -15.

• ജൂനിയർ റെഡ്ക്രോസ് -10

• സ്റ്റുഡൻറ് പൊലീസ് കാഡറ്റ് -20.

• സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ് -എ ഗ്രേഡ് 20, ബി 15, സി 10.

• ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് -25.

• സ്കൗട്സ് ആൻഡ് ഗൈഡ്സ് 80 ശതമാനം ഹാജർ സഹിതമുള്ള പങ്കാളിത്തം -ഹയർസെക്കൻഡറി -25, ഹൈസ്കൂള്‍ -18.

• രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീല്‍ഡ് -ഹയർസെക്കൻഡറി -40, ഹൈസ്കൂള്‍ – 20.

• രാഷ്ട്രപതി സ്കൗട്സ് ആൻഡ് ഗൈഡ്സ് ഹയർസെക്കൻഡറി-50, രാഷ്ട്രപതി അവാർഡ് ഹൈസ്കൂള്‍ -25.

• എൻ.എസ്.എസ്: റിപ്പബ്ലിക് ഡേ ക്യാമ്ബ് -40. എൻ.എസ്.എസ് സർട്ടിഫിക്കറ്റ് -20.

• ലിറ്റില്‍ കൈറ്റ്സ് – 15.

• ജവഹർലാല്‍ നെഹ്റു എക്സിബിഷൻ -25.

• ബാലശ്രീ അവാർഡ് -15.

• ലീഗല്‍ സർവിസസ് അതോറിറ്റി ക്വിസ് ഒന്നാം സ്ഥാനം -അഞ്ച്, രണ്ടാം സ്ഥാനം -മൂന്ന്.

• സർഗോത്സവം – എ ഗ്രേഡ് 15, ബി ഗ്രേഡ് 10.

• സതേണ്‍ ഇന്ത്യ സയൻസ് ഫെയർ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് – 22.

സ്പോർട്സ്

അന്തർദേശീയ മത്സരം: ഒന്നാം സ്ഥാനം -100, രണ്ടാം സ്ഥാനം -90, മൂന്നാം സ്ഥാനം 80, പങ്കാളിത്തം -75.

ദേശീയ മത്സരം: ഒന്നാം സ്ഥാനം -50, രണ്ടാം സ്ഥാനം -40, മൂന്നാം സ്ഥാനം -30, പങ്കാളിത്തം -25.

സംസ്ഥാനതലം: ഒന്നാം സ്ഥാനം -20, രണ്ടാം സ്ഥാനം -17, മൂന്നാം സ്ഥാനം -14,

• വിദ്യാഭ്യാസ വകുപ്പ്/ സ്പോർട്സ് കൗണ്‍സില്‍/ കായികവകുപ്പ് എന്നിവ അംഗീകരിച്ചതോ അസോസിയേഷനുകള്‍ നടത്തുന്ന അക്വാട്ടിക്, അത്ലറ്റിക് എന്നീ മത്സരങ്ങളിലും ഗെയിംസ് ഇനങ്ങളിലും നാലാം സ്ഥാനം വരെ നേടുന്നവർക്ക് -ഏഴ്.

എൻ.സി.സി

റിപ്പബ്ലിക് ഡേ ക്യാമ്ബ്/ സൈനിക് ക്യാമ്ബ്/ ഒാള്‍ ഇന്ത്യ നൗെസെനിക ക്യാമ്ബ് / ഒാള്‍ ഇന്ത്യ വായു സൈനിക് ക്യാമ്ബ്/ എസ്.പി.എല്‍.എൻ.െഎ.സി/ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം -40.

നാഷനല്‍ ഇൻറഗ്രേഷൻ ക്യാമ്ബ്/ ഏക് ഭാരത് ശ്രേഷ്ഠതാ ഭാരത്/ റോക്ക് ൈക്ലംബിങ് ട്രെയിനിങ് ക്യാമ്ബ്/ അഡ്വാൻസ് ലീഡർഷിപ് ക്യാമ്ബ്/ ബേസിക് ലീഡർഷിപ് ക്യാമ്ബ്/ ട്രക്കിങ് പ്രീ ആർ.സി.സി/ അറ്റാച്മെൻറ് ക്യാമ്ബ്/ പ്രീ ടി.എസ്.എസി/ എൻ.എസ്.സി/ പ്രീ വി.എസ്.സി, െഎ.ജി.സി/ ബേസിക് പാരാ കോഴ്സ്/ സെൻട്രലി ഒാർഗ. ക്യാമ്ബുകള്‍ എന്നിവയില്‍ പെങ്കടുത്തവർക്ക് -30. എൻ.സി.സി പ്രവർത്തനങ്ങളില്‍ 75 ശതമാനത്തില്‍ കുറയാത്ത ഹാജറുള്ളവർക്ക് -20.