ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ റിട്ടയേർഡ് ഗവൺമെന്റ് ജീവനക്കാരനിൽനിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ
ആറ്റിങ്ങൽ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ സഹോദരങ്ങളെ പോലീസ് പിടികൂടി. നെയ്യാറ്റിൻകര മണലൂർ ചരൽക്കല്ലുവിള വിഷ്ണുഗോപാൽ (30), വിവേക് (27) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്. 2021ൽ ആലങ്കോടുള്ള റിട്ടയേർഡ് ഗവൺമെന്റ് ജീവനക്കാരനായ ഷാഹുൽ ഹമീദിൽ നിന്നും ഫോറസ്റ്റ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഇടനിലയിൽ 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ 2024 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിയവെയാണ് ഇവർ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് ഇൻസ്‌പെക്ടർ ഗോപകുമാർ. ജിയുടെ നിർദ്ദേശാനുസരണം […]