വാളയാർ സഹോദരിമാരുടെ ദുരൂഹമരണം ; കേസ് അട്ടിമറിച്ചത് രാഷ്ട്രീയ നേതൃത്വം: കെ.എം.ഷാജഹാൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വാളയാർ ദളിത് പെൺകുട്ടികളുടെ കൊലയാളികളേയും അവരെ സഹായിച്ചവരേയും രക്ഷിച്ചത് രാഷ്ടീയ നേതൃത്വമാണെന്നും അതുകൊണ്ടാണ് ഡി.വൈ.എസ്.പി സോജൻ സംരക്ഷിക്കപ്പെടുന്നതെന്ന് കെ.എം.ഷാജഹാൻ പറഞ്ഞു. നീതിയാത്രയുടെ പന്ത്രണ്ടാം ദിവസമായ ജനുവരി 17 ന് ചാത്തന്നൂർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ വി.എം മാർസൻ, പ്രൊഫ. കുസുമം ജോസഫ്, പി.എം പ്രേം ബാബു, ഡി.എച്ച്.ആർ.എം കേരള സംസ്ഥാന പ്രസിഡന്റ് സിന്ധു പത്തനാപുരം, ജാഥാ ക്യാപ്റ്റൻ കമല കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ജി.ദിവാകരൻ അധ്യക്ഷത വഹിച്ചു. പതിമൂന്നാം ദിവസമായ ജനുവരി പതിനെട്ടിന് നീതിയാത്ര […]

പത്ത് കിലോ കഞ്ചാവ് ഇടപാടുകാർക്ക് കൈമാറുന്നതിനിടെ യുവാവ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ

  സ്വന്തം ലേഖകൻ വാളയാർ : പത്ത് കിലോ കഞ്ചാവുമായി യുവാവിനെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. വാളയാർ അതിർത്തിയിൽ നിന്നും തമിഴ്‌നാട് കമ്പം തേനി സ്വദേശിയായ അളക് രാജ ( 27) ആണ് പിടിയിലായത്. പിടിച്ചെടുത്ത് കഞ്ചാവിന് വിപണിയിൽ അഞ്ചു ലക്ഷത്തോളം രൂപ വില വരും. വാളയാർ, കഞ്ചിക്കോട്, പാലക്കാട് മേഖലകൾ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾ , സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, എന്നിവർക്ക് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണ്. കമ്പത്തു നിന്നും ബസ് മാർഗ്ഗം വാളയാറെത്തി ഇടപാടുകാർക്ക് കൈമാറാൻ നിൽക്കുന്ന സമയത്താണ് പിടിയിലായത്. ന്യൂ […]

വാളയാർ കേസ് ; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. തിങ്കളാഴ്ച രാവിലെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ലത രാജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചത്. അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉണ്ടെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലായ കേസായതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഇപ്പോൾ ഉത്തരവിടാൻ സാധിക്കില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

വാളയാർ പീഡനകേസ് ; പ്രതികൾ സിപിഎമ്മുകാർ തന്നെയെന്ന് പെൺകുട്ടികളുടെ അമ്മ

  സ്വന്തം ലേഖകൻ പാലക്കാട്: വാളയാർ കേസിൽ പ്രതികൾ സിപിഎം പ്രവർത്തകർ തന്നെയെന്ന് മരിച്ച പെൺകുട്ടികളുടെ അമ്മ. ഇവർ സിപിഎം പരിപാടികളിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും പങ്കെടുക്കാറുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം നേരത്തെ ആരോപിച്ചിരുന്നുവെങ്കിലും ഇത് ഇവരെക്കൊണ്ട് ആരോ നിർബന്ധിച്ച് പറയിപ്പിക്കുന്നതാണെന്ന തരത്തിൽ സി.പി.എം പ്രതികരിച്ചിരുന്നു. മൂന്നാം പ്രതി പ്രദീപ് കുമാർ ആർഎസ്എസ് പ്രവർത്തകനാണോ എന്നറിയില്ലെന്നും അമ്മ പറഞ്ഞു. കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല. സി.പി.എം പ്രവർത്തകരാണ് പ്രതികളെന്ന് കുട്ടികളുടെ അമ്മയെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് എം.ബി രാജേഷ് ആണ് ആരോപിച്ചത്. പ്രതികൾക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്ന് സി.പി.എം ജില്ലാ […]

വാളയാർ സഹോദരിമാരുടെ ദുരൂഹ മരണം ; പാലക്കാട് ഇന്ന് ഹർത്താൽ

പാലക്കാട്:  വാളയാർ സഹോദരിമാരുടെ  ദുരൂഹമരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ഏകദിന ഉപവാസം നടത്തിയിരുന്നു. വാളയാർ കേസില്‍ സി ബി ഐ അന്വഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിനു പുറമെ അട്ടപ്പളളം ആക്ഷന്‍ കമ്മിറ്റയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്ക് നാളെ വാളയാറില്‍ തുടക്കമാകും. പാല്‍, […]

വാളയാർ  സഹോദരിമാരുടെ മരണം ; അന്വേഷണ സംഘത്തിന്റെ വീഴ്ച്ചകൾ അക്കമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്

സ്വന്തം  ലേഖകൻ കണ്ണൂര്‍: വാളയാര്‍ സഹോദരിമാരുടെ മരണത്തിൽ  പ്രതികളെ വെറുതെ വിട്ടത് ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് സംഭവിച്ച വീഴ്ചകള്‍  അക്കമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ്.  വാളയാർ മാത്രമല്ല  സംസ്ഥാനത്ത് നിരവധി പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.  ഇതൊക്കെ  വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പോക്‌സോ കേസുകള്‍ പരിഗണിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് ആയിരിക്കണം മുന്‍ഗണന നല്‍കാനെന്നും സുരേഷ്  പറഞ്ഞു . പോക്‌സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തിന്  പൊലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, […]

വാളയാർ കേസ് ; നവംബർ അഞ്ചിന് യു. ഡി. എഫ് ഹർത്താൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ കേരളമാകെ പ്രതിക്ഷേധം അലയടിക്കുകയാണ്. ഇതേത്തുടർന്ന് പ്രതിഷേധ സൂചകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. നവംബര്‍ അഞ്ചിന് ( ചൊവ്വാഴ്ച) പാലക്കാട് ജില്ലയിലാവും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുക. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തത്. കഴിഞ്ഞ വര്‍ഷമാണ് വാളയാറില്‍ പതിനൊന്നും ഒന്‍പതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകൂട്ടി ലൈംഗീകചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ […]

വാളയാർ കേസ് : ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് പ്രത്യേകമായി ദീപാവലി ആശംസകൾ അറിയിക്കണേ മാമാ ; പോലീസിന്റെ ഒഫിഷ്യൽ ഫെസ്ബുക്ക് പേജിൽ രൂക്ഷവിമർശനം

  സ്വന്തം ലേഖിക കൊച്ചി : പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനം ഉയരുന്നു. എന്നാൽ പ്രതികളെ വെറുതേ വിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിലെ തണുപ്പൻമട്ടാണ് കോടതിയിൽ നിന്നും കുറ്റാരോപിതർക്ക് ശിക്ഷലഭിക്കാതിരിക്കാൻ കാരണമായതെന്ന് വിമർശനം നേരെത്തെ തന്നെ ഉയർന്നിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബർ 25നാണ് കോടതി വെറുതേ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ […]

വാളയാർകേസ് ; ദരിദ്രരും ദളിതരുമായ പെൺകുട്ടികളെ ഓർത്തു മുതലക്കണ്ണീർ ഒഴുക്കുന്നതിനോടൊപ്പം കുറ്റവിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു, സി.പി. എമ്മിനെയും സർക്കാരിനെയും പരിഹസിച്ച് അഡ്വ. ജയശങ്കർ

    തിരുവനന്തപുരം: വാളയാറിൽ ലൈംഗിക പീഡനത്തെ തുടർന്ന് എട്ടും പതിനൊന്നും വയസുള്ള രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തിൽ വൻ പ്രതിഷേധമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉയർന്നുവരുന്നത്. . പ്രതികളെ രക്ഷപ്പെടുത്തുന്നതിന് ഭരണ പാർട്ടിയിലെ നേതാക്കൾ ശ്രമിച്ചെന്ന് പെൺകുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ ഏറെ കുരുക്കിലായിരിക്കുകയാണ് സി.പി.എം. ഇതോടെ പ്രതികളെ വെറുതെവിടാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് സമൂഹത്തിന് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ഇപ്പോഴിതാ വാളയാർ കേസിലെ രാഷ്ട്രീയ ഇടപെടലിൽ സി.പി.എമ്മിനെയും സർക്കാരിനെയും പരിഹസിച്ച് അഡ്വ.ജയശങ്കർ […]

വാളയാർ കേസ് ; പ്രതികളുടെ രക്ഷയ്ക്കായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്, കുരുക്കിലായി സി.പി.എം

  സ്വന്തം ലേഖിക പാലക്കാട്: വാളയാർ പീഡനക്കേസിലെ പ്രതികളുടെ രക്ഷയ്ക്കായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായത് വിവാദമായതോടെ സിപിഎം പ്രതിരോധത്തിൽ ആയിരിക്കുകയാണ്. പ്രതികൾക്ക് പാർട്ടി ബന്ധമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ നേരെത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇല്ലെന്നുറപ്പിക്കുകയാണ് മന്ത്രി എ കെ ബാലൻ ഉൾപ്പെടെയുളളവർ ചെയ്തത്. വാളയാർകേസിൽ പ്രതികളെ രക്ഷപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ യുവജന സംഘടനകൾ പാലക്കാട് എസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തും. പ്രതികളെ രക്ഷപെടാൻ അനുവദിക്കരുതെന്നാണ് പൊതുസമൂഹമൊന്നാകെ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. കോടതിയിൽ പ്രതികളെക്കുറിച്ച് കൃത്യമായി കാര്യങ്ങളെല്ലാം പറഞ്ഞതാണെന്ന് പെൺകുട്ടികളുടെ അമ്മപറയുന്നത്.