വാളയാർ കേസ് ; നവംബർ അഞ്ചിന് യു. ഡി. എഫ് ഹർത്താൽ

വാളയാർ കേസ് ; നവംബർ അഞ്ചിന് യു. ഡി. എഫ് ഹർത്താൽ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ കേരളമാകെ പ്രതിക്ഷേധം അലയടിക്കുകയാണ്. ഇതേത്തുടർന്ന് പ്രതിഷേധ സൂചകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. നവംബര്‍ അഞ്ചിന് ( ചൊവ്വാഴ്ച) പാലക്കാട് ജില്ലയിലാവും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുക. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തത്.

കഴിഞ്ഞ വര്‍ഷമാണ് വാളയാറില്‍ പതിനൊന്നും ഒന്‍പതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകൂട്ടി ലൈംഗീകചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. മൂത്തകുട്ടിയുടെ മരണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടടി നീളമുള്ള വീടിന്‍റെ മച്ചില്‍ അഞ്ച് അടിയും മൂന്നടിയും നീളമുള്ള പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പെണ്‍കുട്ടികളുടെ പിതാവിന്‍റെ അടുത്ത ബന്ധുക്കളെ കേസിലെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തെങ്കിലും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.