വാളയാർ കേസ് : ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് പ്രത്യേകമായി ദീപാവലി ആശംസകൾ അറിയിക്കണേ മാമാ ; പോലീസിന്റെ ഒഫിഷ്യൽ ഫെസ്ബുക്ക് പേജിൽ രൂക്ഷവിമർശനം

വാളയാർ കേസ് : ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് പ്രത്യേകമായി ദീപാവലി ആശംസകൾ അറിയിക്കണേ മാമാ ; പോലീസിന്റെ ഒഫിഷ്യൽ ഫെസ്ബുക്ക് പേജിൽ രൂക്ഷവിമർശനം

 

സ്വന്തം ലേഖിക

കൊച്ചി : പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനം ഉയരുന്നു. എന്നാൽ പ്രതികളെ വെറുതേ വിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിലെ തണുപ്പൻമട്ടാണ് കോടതിയിൽ നിന്നും കുറ്റാരോപിതർക്ക് ശിക്ഷലഭിക്കാതിരിക്കാൻ കാരണമായതെന്ന് വിമർശനം നേരെത്തെ തന്നെ ഉയർന്നിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബർ 25നാണ് കോടതി വെറുതേ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കേസ് അന്വേഷിച്ച പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസ് വീഴ്ചയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.ഐ നേതാവ് ആനി രാജയുമടക്കം രൂക്ഷ വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്.

കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന റപ്പോർട്ടുകൾ പുറത്തുവരവേ ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിക്കുകയാണ് സമൂഹവും. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ആയിരക്കണക്കിന് കമന്റുകളായി ജനരോഷം നിറയുന്നത്. സാധാരണ പൊതുജനത്തിന്റ കമന്റുകൾക്ക് മറുപടി നൽകിയിരുന്ന പേജ് അഡ്മിനിൻ ഈ സംഭവത്തിൽ മൗനം പാലിക്കുകയാണ്. ദീപാവലി ആശംസിച്ചുകൊണ്ടുള്ള പൊലീസ് ഔദ്യോഗിക പേജിലെ പോസ്റ്റിനുപോലും മറുപടിയായി വാളയാർ അന്വേഷണത്തിലെ വീഴ്ചയെകുറിച്ചാണ് പൊതുജനം ചോദ്യം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില കമന്റുകൾ

ആശംസ പങ്കിടാൻ വയ്യെന്റെ പോലീസെ…
നീതിക്ക് നേരെ കണ്ണടച്ചു നിയമത്തിൻ പാലകർ….
സത്യമേവ ജയതേ….
സത്യസന്ധമായി ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും എന്റെ ദീപാവലി ആശംസകൾ

സന്തോഷിക്കാൻ കഴിയുന്നില്ല സാറെ. അങ്ങ് വാളയാറിൽ രണ്ടു മനസ്സുകൾ നീറിപുകയുന്നുണ്ട്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിലെ പ്രതികൾ പഴുതുപയോഗിച്ചു രക്ഷപെടാൻ സഹായിച്ച അന്വേഷണം കര്മനിരതരായ ഒരു പറ്റം ഉദ്യോഗസ്ഥരുടെ കൂടി സത്യസന്ധതയെ ചോദ്യം ചെയുന്നു.

ഒൻപതും പതിനാലും വയസ്സുള്ള ആ പെൺകുട്ടികളെ പീഡിപ്പിച്ചിട്ടില്ല എന്നും ഉഭയ സമ്മത പ്രകാരമുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി സോജൻ റിപ്പോർട്ട് ചെയ്തതായി ഒരു റിപ്പോർട്ട് കാണുന്നു.
ഇത് ശരിയാണോ മാമ.
ആണെങ്കിൽ ആ ഉദ്യോഗസ്ഥന് പ്രത്യേക ദീവാലി ആശംസകൾ അറിയിക്കണം.

ഈ ദീപാവലി അത്ര ആനന്ദകരമായി തോന്നുന്നില്ല സർ……
വാളയാറിലെ ആ കുരുന്നു പെൺകുട്ടികളുടെ മുഖം മനസിൽ നിന്ന് മായുന്നില്ല.
ആ കുട്ടികളുടെ ഘാതകരെ രക്ഷപെടാൻ സഹായിച്ചത് നിങ്ങളിൽ ചില ഏമാന്മാരുടെ റപ്പോർട്ടാണ് എന്നു മനസ്സിലാക്കുന്നു.
എന്തിനാണ് സർ ഈ പോലീസ് സംവീധാനം?

നെറികെട്ട നീതിന്യായവ്യവസ്ഥകൾക്ക് ആശംസകൾ..വാളയാർകേസിലെ നിയമപാലകരുടെ നിസ്സംഗതയ്ക്കാശംസകൾ….കണ്ണിലും നെഞ്ചിലും ഒരു ദീപത്തിന്റെയും വെളിച്ചമല്ല സാറമ്മാരേ, പെൺമക്കളുള്ളയോരോ മാതാപിതാക്കൾടെയുള്ളിലും ഓരോരോ ചിതയിലെരിയുന്നപോലുള്ള പൊള്ളലാണ്…മറക്കില്ലൊരിക്കും ,പൊറുക്കുകയുമില്ല.