play-sharp-fill

കൊല്ലത്ത് തെരുവ് നായ്ക്കളില്‍ കനൈന്‍ ഡിസ്റ്റംബര്‍ വൈറസ്, വളര്‍ത്ത് നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ കൊല്ലം: തെരുവ് നായ്ക്കളിൽ കണക്കിന് ഡിസ്റ്റംബർ വൈറസ് പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ ചത്തത് നിരവധി തെരുവ് നായ്ക്കൾ. എന്നാൽ വൈറസ് മനുഷ്യരിലേക്ക് പകരില്ല എന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. നായ്ക്കളുടെ തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. ഭക്ഷണം കഴിക്കാനാകാത്ത വിധം തളര്‍ന്ന അവസ്ഥയിലേക്ക് മാറി രണ്ടാഴ്ച്ചയ്ക്കകം ഇവ ചാകും. നവംബറില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലാണ് രോഗം ആദ്യം കണ്ടത്. നായ്ക്കളില്‍ നിന്നും നായ്ക്കളിലേക്ക് മാത്രമാണ് വൈറസ് പടരുക. പേ വിഷബാധയ്ക്ക് സമാനമായലക്ഷണങ്ങളാണ് കനൈന്‍ ഡിസ്റ്റംബര്‍ വൈറസ് […]

ആലപ്പുഴയില്‍ പൂച്ചകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു; വൈറസ് ഭീതിയില്‍ നാട്ടുകാര്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: വീയപുരം- മുഹമ്മ മേഖലയില്‍ പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം കാരണം ചില പ്രത്യേക സീസണില്‍ പൂച്ചകളില്‍ കണ്ടുവരുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. അസുഖം മനുഷ്യരിലേക്ക് പടരില്ല എങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്. വാക്‌സിന്‍ കുത്തിവയ്പ്പ് യഥാസമയം എടുത്താല്‍ രോഗവ്യാപനം തടയാനാവും. 600 രൂപയോളമാണ് വാക്‌സിന് ചിലവ്. 12ഓളം വളര്‍ത്തുപൂച്ചകള്‍ വീയപുരത്തും മുഹമ്മയിലുമായി ചത്തത് ആശങ്ക പരത്തിയിരുന്നു. ചത്തു വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും കണ്‍പോളകള്‍ വിണ്ടു […]

കൊറോണ വൈറസ് : തൃശൂരിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ; 28 ദിവസം കൂടി നീരിക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ

സ്വന്തം ലേഖിക തൃശൂർ : കൊറോണ വൈറസ് സ്ഥിരീകരിച്ച് തൃശൂരിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്രവ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ്. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നത്. ആദ്യമായിട്ടാണ് പെൺകുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ആയത്. എങ്കിലും ഒരു തവണ കൂടി സാമ്പിൾ എൻഐവിയിൽ അയച്ച് പരശോധന നടത്തും. എങ്കിൽ മാത്രമേ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിക്കാനാവൂ. ഈ പരിശോധന ഫലം നെഗറ്റീവ് ആയാലും നെഗറ്റീവ് ഫലം ലഭിച്ചാലും പെൺകുട്ടി 28 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നാണ് ആരോഗ്യ വകുപ്പ് […]

ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ നേട്ടം കൊയ്ത് ഗെയിം കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ വൈറസ് ഉത്ഭവിച്ച ചൈനയിൽ നേട്ടമുണ്ടാക്കുന്നത് ഗെയിം ഡെവലപ്പിങ് കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും. കൊറോണയെ പേടിച്ച് ആളുകൾക്ക് വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യമാണ് കമ്പനികൾക്ക് ഗുണമായി ഭവിച്ചത്. കൊറോണ ബാധിച്ചാലും ബോറടി മാറ്റാൻ വീഡിയോ ഗെയിമുകളും, ഷോർട്ട് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനുകളിലും ഓൺലൈൻ വാണിജ്യ വെബ്‌സൈറ്റുകളിലും സമയം ചിലവഴിക്കുകയാണ് ജനങ്ങൾ. ഇതോടെ ചൈനീസ് ഗെയിം ഡെവലപ്പിങ് കമ്പനികളായ ടെൻസെന്റ്, ഔർപാം, വീഡിയോ ആപ്ലിക്കേഷൻ ഡെവലപ്പർമാരായ ബിലിബി, ബൈറ്റ്ഡാൻസ് എന്നീ കമ്പനികളുടെ ഒാൈഹരിമൂല്യത്തിൽ വൻ വർധനവാണ് […]

വരൻ എത്തിയത് ചൈനയിൽ നിന്നും ;കൊറോണ ഭീതിയിൽ താലികെട്ട് നടത്തിയില്ല പകരം മുൻകൂട്ടി സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി

സ്വന്തം ലേഖകൻ തൃശൂർ : വിവാഹത്തിന് വരൻ എത്തിയത് ചൈനയിൽ നിന്നും, കൊറോണ ഭീതിയിൽ താലിക്കെട്ടും അനുബന്ധ ചടങ്ങുകളും നടത്തിയില്ല, പകരം മുൻകൂട്ടി നിശ്ചയിച്ച സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി. എരുമപ്പെട്ടിയൽ ചൊവ്വാഴ്ച നടക്കേണ്ടയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളുമാണ് കെറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചത്. പകരം വരനും വധുവും അവരവരുടെ വീടുകളിൽ തന്നെയിരുന്നപ്പോൾ വിവാഹത്തോടനുബന്ധിച്ചു മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളും സദ്യയും മാത്രം നടത്തി. ദിവസങ്ങൾക്ക് മുൻപാണ് ചൈനയിലെ ഒരു കമ്പനിയിലെ ജീവനക്കാരനായ യുവാവ് സ്വന്തം വിവാഹത്തിനായി തൃശൂരിലെത്തിയത്. അതേസമയം കെറോണ വൈറസിന്റെ […]

കൊറോണ വൈറസ് സംശയിച്ച് ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചിരുന്ന രണ്ട് പേരെ കാണ്മാനില്ല ; കാണാതായത് വുഹാനിൽ നിന്നും എത്തിയവരെ

സ്വന്തം ലേഖകൻ ഭോപ്പാൽ: കൊറോണ വൈറസ് സംശയിച്ച് ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാനില്ല. കാണാതായത് വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരെ.മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്നാണ് ഇവരെ കാണാതായത്. കാണാതായതിൽ ഒരാൾ വുഹാൻ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയെത്തിയത്.ഇയാളെ ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇയാളിൽ നിന്ന് പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കാൻ തീരുമാനിച്ചിരുന്നതിനിടയ്ക്കാണ് ഇയാളെ കാണാതായത്. കാണാതായ രണ്ടാമത്തെയാൾ ചൈനയിൽനിന്ന് മൂന്നു ദിവസങ്ങൾക്ക് മുൻപാണ് ജബൽപുരിലെത്തിയത്. ഇയാളെയും ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് […]

കൊറോണയെ തുരത്താൻ പോരാട്ടത്തിന് ഇറങ്ങിയത് വനിതാ ഡോക്ടർ ; ആദ്യം സംശയിച്ചത് ആറ് പേർ ഒരേ രോഗലക്ഷണവുമായി ചികിത്സയ്ക്കായി വന്ന അസ്വാഭാവികതയെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ മുൽമുനയിൽ നിർത്തിയിരിക്കുന്ന കൊറോണയെ തുരത്താൻ പോരാട്ടത്തിന് ഇറങ്ങിയത് വനിതാ ഡോക്ടർ. ആദ്യം സംശയിച്ചത് ആറ് പേർ ഒരേ രോഗത്തിന് ചികിത്സയ്ക്കായി വന്ന അസ്വാഭാവികതയെ. ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികൾ എത്തിയതോടെ ‘ഇതുവരെ ഇല്ലാത്ത’ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഒരു വനിതാ ഡോക്ടറാണ്. വുഹാനിലെ റെസ്പിറേറ്ററി ആൻഡ് ക്രിട്ടിക്കൽ കെയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായ ഡോ. സാങ് ജിക്‌സിയാൻ ആണ് ഇത് വരെ ഇല്ലാത്ത രോഗത്തെ തിരിച്ചറഞ്ഞ് ലോകത്തിന് മുന്നിൽ ,,ൂപ്പർ ഹീറോ ആയിരികക്കുന്നത്.ആദ്യ ഏഴ് കൊറോണ ബാധിതരെ […]

എനിക്കിപ്പോൾ കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല, ഈ മാസം വിവാഹമാണ്; ചൈനയിൽ നിന്ന് നാട്ടിലെത്താനുള്ള സഹായം ചെയ്യണം : കേന്ദ്രസർക്കാരിനോട് സഹായമഭ്യർത്ഥിച്ച് യുവതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: എനിക്കിപ്പോൾ പനിയില്ല, കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങളും ഇല്ല.ഈ മാസം എന്റെ വിവാഹമാണ്.ചൈനയിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ചെയ്യണം. കേന്ദ്രസർക്കാരിനോട് സഹായമഭ്യർത്ഥിച്ച് യുവതി രംഗത്ത്. വുഹാനിൽ നിന്നും ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയർ ഇന്ത്യ വിമാനത്തിൽ വരേണ്ടതായിരുന്നു ഇവർ. എന്നാൽ, പനി ഉണ്ടായതിനാൽ തന്നെ സംഘത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും യുവതി വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ കുർണൂൽ സ്വദേശിയായ ജ്യോതിയാണ് വീഡിയോയിലൂടെ കേന്ദ്ര ഗവൺമെന്റിനോട് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഞാനും എന്റെ സഹപ്രവർത്തകരും വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ എയർഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് […]

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങല്ലേ…! ഇറങ്ങിയാൽ പിടികൂടി നിർദ്ദേശം നൽകാൻ ചൈനീസ് ഡ്രോൺ പിന്നാലെ ഉണ്ടാകും

സ്വന്തം ലേഖകൻ ന്യൂഡൽഹി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാമെന്ന് വിചാരിക്കണ്ട.ഇറങ്ങിയാൽ ആളെ കണ്ടെത്തി നിദ്ദേശം നൽകാ ചൈനീസ് ഡ്രോൺ പിന്നാലെയുണ്ടാകും.ഇത് സംബന്ധിച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയ വയോധികയോട് മാസ്‌ക് ധരിക്കാൻ ഡ്രോൺ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. കൊറോണ വൈറസ് അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചാര്യത്തിൽ വൈറസിന്റെ വ്യാപനം തടയുന്നതിനാണ് ചൈനയുടെ ആരോഗ്യ വകുപ്പ് ഇങ്ങനെയൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 361ആയി ഉയർന്നിരിക്കുന്നു. ഇപ്പോഴും നിരവധിപേർ നിരീക്ഷണത്തിലാണ്. പൊതുജനങ്ങൾക്ക് കർശന നിർദേശങ്ങളാണ് […]