ആലപ്പുഴയില്‍ പൂച്ചകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു; വൈറസ് ഭീതിയില്‍ നാട്ടുകാര്‍

ആലപ്പുഴയില്‍ പൂച്ചകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നു; വൈറസ് ഭീതിയില്‍ നാട്ടുകാര്‍

സ്വന്തം ലേഖകന്‍

ആലപ്പുഴ: വീയപുരം- മുഹമ്മ മേഖലയില്‍ പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം കാരണം ചില പ്രത്യേക സീസണില്‍ പൂച്ചകളില്‍ കണ്ടുവരുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. അസുഖം മനുഷ്യരിലേക്ക് പടരില്ല എങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്.

വാക്‌സിന്‍ കുത്തിവയ്പ്പ് യഥാസമയം എടുത്താല്‍ രോഗവ്യാപനം തടയാനാവും. 600 രൂപയോളമാണ് വാക്‌സിന് ചിലവ്. 12ഓളം വളര്‍ത്തുപൂച്ചകള്‍ വീയപുരത്തും മുഹമ്മയിലുമായി ചത്തത് ആശങ്ക പരത്തിയിരുന്നു. ചത്തു വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും കണ്‍പോളകള്‍ വിണ്ടു കീറുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാതെ വരുന്നതും ക്ഷീണവും ആണ് ആദ്യം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിനും പക്ഷിപ്പനിക്കും പിന്നാലെ ഈ വൈറസ് രോഗവും എത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. വളര്‍ത്ത് പൂച്ചകള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതോടെ ഇതിന് പരിഹാരമാകും എന്നാണ് മൃഗഡോക്ടര്‍മാര്‍ പറയുന്നത്.