play-sharp-fill
കൊറോണ വൈറസ് സംശയിച്ച് ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചിരുന്ന രണ്ട് പേരെ കാണ്മാനില്ല ; കാണാതായത് വുഹാനിൽ നിന്നും എത്തിയവരെ

കൊറോണ വൈറസ് സംശയിച്ച് ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചിരുന്ന രണ്ട് പേരെ കാണ്മാനില്ല ; കാണാതായത് വുഹാനിൽ നിന്നും എത്തിയവരെ

സ്വന്തം ലേഖകൻ

ഭോപ്പാൽ: കൊറോണ വൈറസ് സംശയിച്ച് ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാനില്ല. കാണാതായത് വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരെ.മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്നാണ് ഇവരെ കാണാതായത്.


കാണാതായതിൽ ഒരാൾ വുഹാൻ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയെത്തിയത്.ഇയാളെ ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇയാളിൽ നിന്ന് പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കാൻ തീരുമാനിച്ചിരുന്നതിനിടയ്ക്കാണ് ഇയാളെ കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതായ രണ്ടാമത്തെയാൾ ചൈനയിൽനിന്ന് മൂന്നു ദിവസങ്ങൾക്ക് മുൻപാണ് ജബൽപുരിലെത്തിയത്. ഇയാളെയും ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് കാണാതായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.