എനിക്കിപ്പോൾ കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല, ഈ മാസം വിവാഹമാണ്; ചൈനയിൽ നിന്ന് നാട്ടിലെത്താനുള്ള സഹായം ചെയ്യണം : കേന്ദ്രസർക്കാരിനോട് സഹായമഭ്യർത്ഥിച്ച് യുവതി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: എനിക്കിപ്പോൾ പനിയില്ല, കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങളും ഇല്ല.ഈ മാസം എന്റെ വിവാഹമാണ്.ചൈനയിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ചെയ്യണം. കേന്ദ്രസർക്കാരിനോട് സഹായമഭ്യർത്ഥിച്ച് യുവതി രംഗത്ത്. വുഹാനിൽ നിന്നും ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയർ ഇന്ത്യ വിമാനത്തിൽ വരേണ്ടതായിരുന്നു ഇവർ. എന്നാൽ, പനി ഉണ്ടായതിനാൽ തന്നെ സംഘത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും യുവതി വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ കുർണൂൽ സ്വദേശിയായ ജ്യോതിയാണ് വീഡിയോയിലൂടെ കേന്ദ്ര ഗവൺമെന്റിനോട് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
ഞാനും എന്റെ സഹപ്രവർത്തകരും വുഹാനിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ എയർഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാൽ സംഘത്തിൽ ഉണ്ടായിരുന്ന ഞങ്ങൾ രണ്ട്‌പേർക്ക് നല്ല പനി ഉണ്ടായിരുന്നതിനാൽ ആദ്യ സംഘത്തിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങുന്നതിൽ നിന്ന് ഞങ്ങളെ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.നിങ്ങളെ അടുത്ത തവണ കൊണ്ടുപോകാമെന്നാണ് അപ്പോൾ അറിയിച്ചത്. എന്നാൽ വൈകീട്ട് രണ്ടാമത്തെ വിമാനത്തിലും ഞങ്ങളെ കൊണ്ടുപോകാൻ സാധിക്കില്ല എന്നറിയിച്ച് അധികൃതർ ഫോൺ കോളിലൂടെ അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞങ്ങൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നോ, ഇല്ലെന്നോ ഇതുവരെ ചൈനീസ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഞങ്ങൾ പൂർണ ആരോഗ്യവാന്മാരാണെന്ന് തെളിയിക്കാൻ വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്നും ജ്യോതി പറഞ്ഞു.