ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ നേട്ടം കൊയ്ത് ഗെയിം കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ വൈറസ് ഉത്ഭവിച്ച ചൈനയിൽ നേട്ടമുണ്ടാക്കുന്നത് ഗെയിം ഡെവലപ്പിങ് കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും. കൊറോണയെ പേടിച്ച് ആളുകൾക്ക് വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യമാണ് കമ്പനികൾക്ക് ഗുണമായി ഭവിച്ചത്. കൊറോണ ബാധിച്ചാലും ബോറടി മാറ്റാൻ വീഡിയോ ഗെയിമുകളും, ഷോർട്ട് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനുകളിലും ഓൺലൈൻ വാണിജ്യ വെബ്‌സൈറ്റുകളിലും സമയം ചിലവഴിക്കുകയാണ് ജനങ്ങൾ.
ഇതോടെ ചൈനീസ് ഗെയിം ഡെവലപ്പിങ് കമ്പനികളായ ടെൻസെന്റ്, ഔർപാം, വീഡിയോ ആപ്ലിക്കേഷൻ ഡെവലപ്പർമാരായ ബിലിബി, ബൈറ്റ്ഡാൻസ് എന്നീ കമ്പനികളുടെ ഒാൈഹരിമൂല്യത്തിൽ വൻ വർധനവാണ് ഉണ്ടായത്. ഇതോടൊപ്പം ഓൺലൈൻ വാണിജ്യ വെബ്‌സൈറ്റായ ആലിബാബയും ഇക്കാലയളവിൽ വലിയ നേട്ടമാണുണ്ടാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് ഗെമുകൾക്ക് പുറമെ കീടാണുക്കളുടെ വ്യാപനം പ്രമേയമാക്കിയുള്ള പ്ലേഗ് ഐഎൻസി എന്ന ഗെയിമിന് വലിയ സ്വീകാര്യതയും നേടിയിട്ടുണ്ട്. കൊറോണ വൈറസിനെ തടയാനുള്ള മാർഗമന്വേഷിച്ചാണ് ആളുകൾ ഈ ഗെയിമിലെത്തിയത്. എന്നാൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ഒന്നും ഗെയിമിൽ നിന്നും ലഭിക്കില്ലെന്നും ഇത് വെറുമൊരു ഗെയിം മാത്രമാണെന്നും അധികൃതർ വിശദീകരണം നൽകി