കൊറോണയെ തുരത്താൻ പോരാട്ടത്തിന് ഇറങ്ങിയത് വനിതാ ഡോക്ടർ ; ആദ്യം സംശയിച്ചത് ആറ് പേർ ഒരേ രോഗലക്ഷണവുമായി ചികിത്സയ്ക്കായി വന്ന അസ്വാഭാവികതയെ

കൊറോണയെ തുരത്താൻ പോരാട്ടത്തിന് ഇറങ്ങിയത് വനിതാ ഡോക്ടർ ; ആദ്യം സംശയിച്ചത് ആറ് പേർ ഒരേ രോഗലക്ഷണവുമായി ചികിത്സയ്ക്കായി വന്ന അസ്വാഭാവികതയെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ മുൽമുനയിൽ നിർത്തിയിരിക്കുന്ന കൊറോണയെ തുരത്താൻ പോരാട്ടത്തിന് ഇറങ്ങിയത് വനിതാ ഡോക്ടർ. ആദ്യം സംശയിച്ചത് ആറ് പേർ ഒരേ രോഗത്തിന് ചികിത്സയ്ക്കായി വന്ന അസ്വാഭാവികതയെ.

ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികൾ എത്തിയതോടെ ‘ഇതുവരെ ഇല്ലാത്ത’ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഒരു വനിതാ ഡോക്ടറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വുഹാനിലെ റെസ്പിറേറ്ററി ആൻഡ് ക്രിട്ടിക്കൽ കെയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറായ ഡോ. സാങ് ജിക്‌സിയാൻ ആണ് ഇത് വരെ ഇല്ലാത്ത രോഗത്തെ തിരിച്ചറഞ്ഞ് ലോകത്തിന് മുന്നിൽ ,,ൂപ്പർ ഹീറോ ആയിരികക്കുന്നത്.ആദ്യ ഏഴ് കൊറോണ ബാധിതരെ ചികിത്സിച്ചതും 54 കാരിയായ ഡോ. സാങ് ആണ്. പുതിയ തരം പനി എന്ന നിലയിലാണ് ഡിസംബർ 26ന് വുഹാനിലുള്ള നാലുപേരെ ഡോ. സാങ് പരിശോധിക്കുന്നത്. ഒരു കുടുംബത്തിൽ നിന്നുള്ള മൂന്നു പേർ കടുത്ത ശ്വാസ തടസ്സവുമായാണ് സാങ്ങിനെ കാണാനെത്തിയത്.

എക്‌സറേയിൽ കടുത്ത ന്യൂമോണിയ ഇവർക്ക് ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. പിന്നാലെ ഇതേ ലക്ഷണങ്ങളുമായി മൂന്നു പേർ കൂടി എത്തിയതോടെയാണ് ഇതിനു പിന്നിലെ അപകട സൂചന സാങ് മനസ്സിലാക്കുന്നത്. ഈ ഏഴു പേരും ഹുനാൻ കടൽ വിഭങ്ങളുമായും വുഹാനിലെ ഇറച്ചിച്ചന്തയുമായും മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നവരുമാണെന്നും തിരിച്ചറിഞ്ഞതോടെ പുതിയ ഒരു രോഗം ആണെന്ന് സാങ് മനസ്സിലാക്കുകയും തുടർന്ന് ആശുപത്രി അധികൃതർക്ക് ഉൾപ്പെടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

തുടർന്ന് ഇതേ രോഗലക്ഷണങ്ങളുമായി എത്തുന്നവർക്കായി കൺസൾട്ടേഷനായി ഒരു മൾട്ടി ഡിപ്പാർട്ട്‌മെന്റ് തുടങ്ങി. ആശുപത്രി ജീവനക്കാർ എൻ95 മാസ്‌കും ധരിച്ചു തുടങ്ങി. ശേഷം ദിവസങ്ങൾ മുന്നോട്ട് പോയപ്പോൾ ന്യൂമോണിയ കേസുകൾ കൈകാര്യം ചെയ്യുന്ന ഡോക്ടർമാരും നഴ്‌സുമാരും പ്രൊട്ടക്ടീവ് ഐസൊലേഷൻ വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.

പിന്നീടാണ് ഇത് നൊവേൽ കൊറോണ ആണെന്നും തിരിച്ചറിഞ്ഞത്. 2003ൽ ചൈനയിൽ നിന്ന് പടർന്നു പിടിച്ച കൊറോണ വൈറസായ സാർസ് ബാധിച്ച രോഗികളെ ചികിത്സിച്ച അനുഭവമാണ് പുതിയ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ സഹായകമായതെന്ന് ഡോ. സാങ് പറയുന്നു.

ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഇപ്പോൾ ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ നാണൂറിനടുത്ത് ആളുകൾക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്.