video
play-sharp-fill

സ്‌കൂട്ടറോടിക്കുന്ന സ്ത്രീകളോട് എന്തുമാകാമോ..! ചങ്ങനാശേരിയിൽ ബൈക്ക് യാത്രക്കാരിയായ യുവതിയോട് കാർ യാത്രക്കാരന്റെ അസഭ്യ വർഷം; അസഭ്യം പറഞ്ഞത് അമിത വേഗത്തിൽ കാറിലെത്തി യുവതിയെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ശേഷം

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്ന് ഇരുചക്ര വാഹനയാത്രക്കാരിയായ പെൺകുട്ടിയ്ക്ക് നേരെ അസഭ്യ വർഷം. ചങ്ങനാശേരി സെൻട്രൽ ജംങ്കഷന് സമീപം എം.സി റോഡിൽ  വച്ച് ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് പെൺകുട്ടിയ്ക്ക് നേരെ കാറുകാരൻ അസഭ്യ വാക്കുകൾ പ്രയോഗിച്ചത്. ചങ്ങനാശേരി സെൻട്രൽ ജംങ്ക്ഷനിൽ എം.സി റോഡിൽ വച്ച് ഇൻഡിക്കേറ്ററിട്ട് സിഗ്നൽ കൊടുത്ത ശേഷം വലത്തേക്ക് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നും വരികെയായിരുന്ന കാർ ഇരുചക്ര വാഹനത്തിൽ ഇടിക്കാൻ തുടങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് തെറ്റ് തന്റെ ഭാഗത്താണെങ്കിലും അത് ഇരുചക്ര വാഹനക്കാരിയുടെ […]

സൗഹൃദം സ്ഥാപിക്കാൻ ഫെയ്‌സ്ബുക്കിൽ ആദ്യം ഫ്രണ്ട് റിക്വസ്റ്റ് അയക്കും, റിക്വസ്റ്റ് സ്വീകരിച്ചാൽ ഹായ് സന്ദേശത്തിന് പിന്നാലെ അശ്ലീല ദൃശ്യങ്ങളും ; ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈൽ വഴി പെൺകുട്ടികളെ ശല്യം ചെയ്തിരുന്ന മധ്യവയസ്‌കൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം : ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ട് വഴി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്ന മധ്യവയസ്‌കൻ പൊലീസ് പിടിയിൽ. ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരൻ പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് പൊലീസ് പിടിയിലായത്. ശൂരനാട്ടെ വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പിടിയിലായത്. യാതൊരു പരിചയവുമില്ലാത്ത യുവതികളുമായി സൗഹൃദം സ്ഥാപിക്കാനായി ഫെയ്‌സ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയയ്ക്കും. ആരെങ്കിലും സ്വീകരിച്ചാൽ ഉടൻ തന്നെ ‘ഹായ്’ എന്ന സന്ദേശം എത്തും. തുടർന്നാണ് അശ്ലീല ദൃശ്യങ്ങൾ അയ്ക്കുന്നതെന്നാണ് പൊലീസ് […]

വനിതാ കോളജിൽ ആർത്തവ പരിശോധന നടത്തിയ സംഭവം : പ്രിൻസിപ്പളടക്കം നാല് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാന മന്ത്രിയുടെ സ്വന്തം നാട്ടിലെ വനിതാ കോളജിൽ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പളടക്കം നാല് പേർ പൊലീസ് കസ്റ്റഡിയിൽ കോളജ് പ്രിൻസിപ്പൽ, ഹോസ്റ്റൽ സൂപ്പർവൈസർ, കോർഡിനേറ്റർ, പ്യൂൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെയും രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ നാല് പേരെയും സസ്‌പെൻഡ് ചെയ്തിരുന്നു. പ്രിൻസിപ്പൽ റിത്ത റാനിംഗ ഹോസ്റ്റൽ റെക്ടർ രാമിലാ ബെൻ, കോളേജ് പ്യൂണ്ഡ നൈന എന്നിവർക്കെതിരെയാണ് […]

ഭാര്യയുടെ തല അറുത്തെടുത്ത് അതുമായി ദേശീയ ഗാനം ആലപിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ : സംഭവത്തിൽ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ലക്‌നൗ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ തല അറുത്തെടുത്ത് അതും കൈയ്യിൽ പിടിച്ച് ദേശീയഗാനം ആലപിച്ച് യുവാവ് പൊലീസ് സ്റ്റേഷനിൽ.ഉത്തർപ്രദേശിലെ ബറാബങ്കിയിലാണ് സംഭവം. അഖിലേഷ് റാവത്ത് എന്ന യുവാവാണ് തന്റെ ഭാര്യയുടെ തലയും പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. കുടുംബവഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലവെട്ടിയെടുത്തതാണെന്ന് പൊലീസ് സൂപ്രണ്ട് അരവിന്ദ് ചതുർവേദി അറിയിച്ചു.ഭാര്യയുടെ തല യുവാവിൽ നിന്നും പിടിച്ചുവാങ്ങാൻ പൊലീസ് ശ്രമിച്ചപ്പോൾ അദ്ദേഹം ഉടൻ ദേശീയഗാനം ആലപിക്കുകയായിരുന്നു. തുടർന്ന് ‘ഭാരത് മാതാ […]

ഹെൽമെറ്റിന്റെ സുരക്ഷയിൽ വഴിയിലൂടെ പോകുന്ന പെൺകുട്ടികളെ ഉപദ്രവിച്ച് കടന്നു കളയും ; ഒടുവിൽ വിരുതനെ കുടുക്കിയത്‌ അതേ ഹെൽമെറ്റ്

സ്വന്തം ലേഖകൻ തൃശൂർ : ഹെൽമറ്റിന്റെ സുരക്ഷയിൽ വഴിയിലൂടെ പോകുന്ന പെൺകുട്ടികളെ ഉപദ്രവിച്ച് കടന്നു കളയും. ഒടുവിൽ വിരുതനായ യുവാവിനെ കുടുക്കിയതും ആ ഹെൽമറ്റ് തന്നെ. അതിരാവിലെ വഴിയരികിലൂടെ നടന്നു പോകുന്ന പെൺകുട്ടികളാണ് യുവാവിന്റെ അപമാനത്തിന് ഇരയായിരുന്നത്. ബൈക്കുമായി പെൺകുട്ടികളുടെ അടുത്തെത്തി അപമാനിക്കുകയും നിമിഷങ്ങൾക്കുള്ളിൽ ദേഹോപദ്രവേല്പിച്ച് ബൈക്കിൽ രക്ഷപ്പെടുകയുമാണ് യുവാവിന്റെ പതിവ് രീതി. കൊരട്ടി, ചാലക്കുടി മേഖലയിലായിരുന്നു ശല്യം കൂടുതൽ. രാവിലെ നേരത്തെ ട്യൂഷന് പോകുന്ന പെൺകുട്ടികളാണ് നടുറോഡിൽ അപമാനിക്കപ്പെട്ടത്. ആരാധാനാലയങ്ങളലേക്കു പോകുന്ന പെൺകുട്ടികളും യുവാവിന്റെ ഇരകളായി. പൊലീസിനു മുൻപിൽ പരാതി എത്തിയതോടെ ചാലക്കുടി […]

ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ; പ്രതി പൊലീസ് കസ്റ്റഡിയിൽ ; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

  സ്വന്തം ലേഖകൻ കൊച്ചി: ബൈക്കിലെത്തി പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപ്പെട്ട യുവാവ് പൊലീസ് പിടിയിൽ. കേസിൽ പടമുഗൾ താണപാടം അമലിനെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. അതേസമയം, പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തെ തുടർന്ന് പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. എന്നാൽ കുത്തേറ്റ മുറിവുകൾ ആഴത്തിൽ ഉള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം കാക്കനാട്ഇൻഫോപാർക്ക് റോഡിൽ കുസുമഗിരി ആശുപത്രിക്കു സമീപമാണ് യുവാവ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. അത്താണി സ്വദേശിയായ പെൺകുട്ടിക്കാണ് കുത്തേറ്റത്. ദേഹമാസകലം കുത്തേറ്റ പെൺകുട്ടിയെ […]

ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ക്രിക്കറ്റ് താരങ്ങളെ ഡി.ഡി.സി.എ തിരിച്ചയച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഹോട്ടലിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. ക്രിക്കറ്റ് താരങ്ങളെ ഡി.ഡി.സി.എ തിരിച്ചയച്ചു. സി.കെ നായുഡു ട്രോഫിയിൽ കളിക്കാനെത്തിയ ഡൽഹി അണ്ടർ 23 താരങ്ങളായ കുൽദീപ് യാദവും ലക്ഷയ് തരേജയുമാണ് ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. ബംഗാളിനെതിരായ മത്സരത്തിനായി ടീമിനൊപ്പം എത്തിയതായിരുന്നു ഇരുവരും. ഇതുവരെ ഇവർക്കെതിരെ പൊലീസ് കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കാര്യങ്ങൾ സംസാരിക്കാനായി ഡി.ഡി.സി.എ ഡയറക്ടർ സഞ്ജയ് ഭരദ്വാജ് കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ശനിയാഴ്ച്ച തുടങ്ങിയ മത്സരത്തിൽ ഇരുവരേയും കളിപ്പിക്കുന്നില്ല. രണ്ടു പേരെയും ഡൽഹിയിലേക്ക് തിരിച്ചയിച്ചിട്ടുണ്ട്. ഗുരുതരമായ തെറ്റാണ് ചെയ്തത്. വനിതാ […]

വീട്ടമ്മയായ പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല വീഡിയോ അയച്ച ഏരിയ കമ്മറ്റിയംഗത്തെ സി പി എം സസ്പൻഡ് ചെയ്തു

സ്വന്തം ലേഖകൻ കോഴിക്കോട് : വീട്ടമ്മയായ പാർട്ടി പ്രവർത്തകയ്ക്ക് അശ്ലീല വീഡിയോകൾ അയച്ച  സി.പി.എം ഏര്യാ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.  കോഴിക്കോട് പയ്യോളി സി.പി.എം ഏര്യാകമ്മറ്റി അംഗമായ സി. സുരേഷ് ബാബുവിനെയാണ് വീട്ടമ്മയ്ക്ക് അശ്ളീല വീഡിയോകള്‍ നിരന്തരം അയച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് അംഗമായ വീട്ടമ്മ കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ പരാതിപ്പെട്ടത്. പരാതി ലഭിച്ചതോടെ സുരേഷ് ബാബുവിനെ പാര്‍ട്ടി വിലക്കിയിരുന്നു. എന്നാല്‍ ഇതിനൊന്നും വില കൽപിക്കാതെ  ഇയാള്‍ വീണ്ടും  വീട്ടമ്മയ്ക്ക് വീഡിയോകളും […]

ഗർഭിണിയായ യുവതിയെ മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ അടൂർ: ഗർഭിണിയായ യുവതിയെ മർദിച്ച കേസിൽ രണ്ട്് 2 യുവാക്കൾ അറസ്റ്റിൽ. അടൂർ ജനറൽ ആശുപത്രിയിൽ വച്ചാണ് യുവതിയെ യുവാക്കൾ ആക്രമിച്ചത്. കുരമ്പാല ആരതി ഭവനത്തിൽ രാജേഷ് (34), കുരമ്പാല കളീക്കൽതുണ്ടിൽ വീട്ടിൽ രഞ്ജിത്ത് (23) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ രാജേഷിന്റെ അമ്മയെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരെ കാണാൻ എത്തിയ യുവാക്കൾ ആശുപത്രി വരാന്തയിൽനിന്ന യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടയിൽ യുവതിയെ ഇവർ മർദിക്കുകയായിരുന്നു. യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് […]