ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ക്രിക്കറ്റ് താരങ്ങളെ ഡി.ഡി.സി.എ തിരിച്ചയച്ചു

ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ക്രിക്കറ്റ് താരങ്ങളെ ഡി.ഡി.സി.എ തിരിച്ചയച്ചു

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹോട്ടലിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. ക്രിക്കറ്റ് താരങ്ങളെ ഡി.ഡി.സി.എ തിരിച്ചയച്ചു. സി.കെ നായുഡു ട്രോഫിയിൽ കളിക്കാനെത്തിയ ഡൽഹി അണ്ടർ 23 താരങ്ങളായ കുൽദീപ് യാദവും ലക്ഷയ് തരേജയുമാണ് ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. ബംഗാളിനെതിരായ മത്സരത്തിനായി ടീമിനൊപ്പം എത്തിയതായിരുന്നു ഇരുവരും.

ഇതുവരെ ഇവർക്കെതിരെ പൊലീസ് കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കാര്യങ്ങൾ സംസാരിക്കാനായി ഡി.ഡി.സി.എ ഡയറക്ടർ സഞ്ജയ് ഭരദ്വാജ് കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ശനിയാഴ്ച്ച തുടങ്ങിയ മത്സരത്തിൽ ഇരുവരേയും കളിപ്പിക്കുന്നില്ല. രണ്ടു പേരെയും ഡൽഹിയിലേക്ക് തിരിച്ചയിച്ചിട്ടുണ്ട്. ഗുരുതരമായ തെറ്റാണ് ചെയ്തത്. വനിതാ ജീവനക്കാരി താമസിക്കുന്ന മുറിയുടെ അടുത്തെത്തി വാതിലിൽ മുട്ടുകയായിരുന്നു. ഇത് സിസിടിവി ദൃശ്യത്തിൽ കാണാം. ഡി.ഡി.സി.എയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു.