ഹെൽമെറ്റിന്റെ സുരക്ഷയിൽ വഴിയിലൂടെ പോകുന്ന പെൺകുട്ടികളെ ഉപദ്രവിച്ച് കടന്നു കളയും ; ഒടുവിൽ വിരുതനെ കുടുക്കിയത്‌ അതേ ഹെൽമെറ്റ്

ഹെൽമെറ്റിന്റെ സുരക്ഷയിൽ വഴിയിലൂടെ പോകുന്ന പെൺകുട്ടികളെ ഉപദ്രവിച്ച് കടന്നു കളയും ; ഒടുവിൽ വിരുതനെ കുടുക്കിയത്‌ അതേ ഹെൽമെറ്റ്

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : ഹെൽമറ്റിന്റെ സുരക്ഷയിൽ വഴിയിലൂടെ പോകുന്ന പെൺകുട്ടികളെ ഉപദ്രവിച്ച് കടന്നു കളയും. ഒടുവിൽ വിരുതനായ യുവാവിനെ കുടുക്കിയതും ആ ഹെൽമറ്റ് തന്നെ. അതിരാവിലെ വഴിയരികിലൂടെ നടന്നു പോകുന്ന പെൺകുട്ടികളാണ് യുവാവിന്റെ അപമാനത്തിന് ഇരയായിരുന്നത്. ബൈക്കുമായി പെൺകുട്ടികളുടെ അടുത്തെത്തി അപമാനിക്കുകയും നിമിഷങ്ങൾക്കുള്ളിൽ ദേഹോപദ്രവേല്പിച്ച് ബൈക്കിൽ രക്ഷപ്പെടുകയുമാണ് യുവാവിന്റെ പതിവ് രീതി. കൊരട്ടി, ചാലക്കുടി മേഖലയിലായിരുന്നു ശല്യം കൂടുതൽ. രാവിലെ നേരത്തെ ട്യൂഷന് പോകുന്ന പെൺകുട്ടികളാണ് നടുറോഡിൽ അപമാനിക്കപ്പെട്ടത്. ആരാധാനാലയങ്ങളലേക്കു പോകുന്ന പെൺകുട്ടികളും യുവാവിന്റെ ഇരകളായി. പൊലീസിനു മുൻപിൽ പരാതി എത്തിയതോടെ ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുകയായിരുന്നു..

പൊലീസ് എത്തി പെൺകുട്ടികളോട് നേരിൽ സംസാരിച്ചു. പെൺകുട്ടികൾ ബൈക്കിന്റെ നമ്പർ ശ്രദ്ധിച്ചില്ലെങ്കിലും യുവാവ് ധരിച്ചിരുന്ന ഹെൽമറ്റിനെക്കുറിച്ച് സൂചിപ്പിച്ചു. കറുത്ത നിറമുള്ള ചുവപ്പു ഡിസൈനുള്ള ഹെൽമറ്റായിരുന്നു അത്. തുടർന്ന് കറുപ്പിൽ പ്രത്യേക ഡിസൈനുള്ള ഹെൽമറ്റ് തേടിയായി പൊലീസിന്റെ യാത്ര. അന്വേഷണം നടക്കുന്നതിനിടെയിലും പെൺകുട്ടികളോടുള്ള ഉപദ്രവം തുടർന്നു. ഇതിനിടെ, ഒരു സിസിടിവിയിൽ നേരിയ ദൃശ്യം പതിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് യാത്രക്കാരന്റെ ഹെൽമറ്റിലെ ചുവന്ന അടയാളം പതിഞ്ഞ ആ സിസിടിവി ചിത്രം ചാലക്കുടിയിലെ പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഒരു ദിവസം പൊലീസുകാർ പ്രഭാത സവാരിയ്ക്കായി ചാലക്കുടിയിൽ നടക്കുന്നതിനിടെ ആ ഹെൽമറ്റുമായി ഒരു ബൈക്ക് യാത്രക്കാരൻ പോകുന്നു. അതുവഴി വന്ന ബൈക്കിൽ കയറി ഹെൽമറ്റുകാരനെ പിൻതുടർന്നു ആ ഹെൽമറ്റ് ധരിച്ച വ്യക്തി ചെന്നതാകട്ടെ കോഴി ഫാമിൽ കോഴിത്തീറ്റയുടെ കാശു വാങ്ങാൻ വന്ന തിരുനെൽവേലിക്കാരൻ ശിവകുമാറായിരുന്നു അത്. കൂടുതൽ പൊലീസിനെ വിളിച്ചു വരുത്തി. ശിവകുമാറിനെ ചോദ്യംചെയ്തു. ആദ്യം, കുറ്റം സമ്മതിച്ചില്ല. സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ ബൈക്കും ഹെൽമറ്റും കാണിച്ചു കൊടുത്തു. ശിവകുമാറിന്റെ മൊബൈൽ ടവർ ലൊക്കേഷനുകൾ പരശോധിച്ചു. സംഭവ സമയത്തെല്ലാം ശിവകുമാറിന്റെ സാന്നിധ്യമുള്ളതായി തെളിഞ്ഞു. തുടർന്ന് കൈയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തി പെൺകുട്ടികളെ ഉപദ്രവിച്ചാൽ അറിയില്ലെന്നായിരുന്നു ശിവകുമാറിന്റെ കണക്കുകൂട്ടൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങിയ പ്രത്യേക ഡിസൈനുള്ള ഹെൽമറ്റ് ആളുകളുടെ കണ്ണിൽ ഉടക്കിയതായിരുന്നു വഴിത്തിരിവ്