സൗഹൃദം സ്ഥാപിക്കാൻ ഫെയ്‌സ്ബുക്കിൽ ആദ്യം ഫ്രണ്ട് റിക്വസ്റ്റ് അയക്കും, റിക്വസ്റ്റ് സ്വീകരിച്ചാൽ ഹായ് സന്ദേശത്തിന് പിന്നാലെ അശ്ലീല ദൃശ്യങ്ങളും ; ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈൽ വഴി പെൺകുട്ടികളെ ശല്യം ചെയ്തിരുന്ന മധ്യവയസ്‌കൻ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം : ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ട് വഴി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്ന മധ്യവയസ്‌കൻ പൊലീസ് പിടിയിൽ. ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരൻ പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് പൊലീസ് പിടിയിലായത്. ശൂരനാട്ടെ വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പിടിയിലായത്.
യാതൊരു പരിചയവുമില്ലാത്ത യുവതികളുമായി സൗഹൃദം സ്ഥാപിക്കാനായി ഫെയ്‌സ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയയ്ക്കും. ആരെങ്കിലും സ്വീകരിച്ചാൽ ഉടൻ തന്നെ ‘ഹായ്’ എന്ന സന്ദേശം എത്തും. തുടർന്നാണ് അശ്ലീല ദൃശ്യങ്ങൾ അയ്ക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒട്ടേറെ യുവതികൾക്ക് ഇയാളിൽ നിന്നും ഇങ്ങനെ സന്ദേശങ്ങളെത്തി. നാണക്കേട് കാരണം മിക്കവരും പുറത്ത് പറയാൻ തയാറായില്ല. ശ്രീകുമാറിനെ പറ്റി പെൺകുട്ടികൾക്ക് യാതൊരു ധാരണയുമില്ല. പേരു പോലും അറിയില്ല.പരാതിയെ തുടർന്ന് പൊലീസ് വ്യാജ അക്കൗണ്ട് തയാറാക്കി പ്രതിക്ക് സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരകുന്നു. തുടർന്ന് ദിവസങ്ങൾ നീണ്ട സംഭാഷണങ്ങൾക്കൊടുവിൽ പ്രതിയുടെ വിവരങ്ങൾ കണ്ടെത്തി.
പിന്നീട് ബാർ ഹോട്ടലിൽ എത്തി അറസ്റ്റ് ചെയ്തു. നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തു ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. എടി ആക്ട് പ്രകാരമാണ് കേസെടുത്തതെന്നും കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തതായും സിഐ എം.സി.ജിംസ്റ്റൽ, എസ്‌ഐ പി. ശ്രീജിത്ത് എന്നിവർ പറഞ്ഞു